അബുദാബി : ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സാലിഹ് കല്ലടയ്ക്ക് ഇത്തിസാലാത്തിന്റെ “ബെസ്റ്റ് സ്റ്റാഫ് ” അവാര്‍ഡ് ലഭിച്ചു . ഏറനാടന്‍ എന്ന പേരില്‍ ബൂലോകത്ത് പ്രശസ്തനായ സാലിഹ് കല്ലട, കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയിലെ ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്തു വരുന്നു. വാര്‍ഷിക കണക്കെടുപ്പില്‍, കഴിഞ്ഞ കൊല്ലം ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിച്ചതില്‍, പരമാവധി എണ്ണം പരിഹരിച്ചു കൊടുത്തിട്ടുള്ള ഓഫീസര്‍ എന്ന പരിഗണന കൊണ്ടാണ് സാലിഹിന് ഈ നേട്ടം കൈ വരിക്കാനായത്.
ഫോട്ടോ അടിക്കുറിപ്പ് : ഇത്തിസലാത്ത് ബിസിനസ് – സെയില്‍സ് സീനിയര്‍ ഡയറക്ടര്‍ ഒസാമ അലി അല്‍ താലി യില്‍ നിന്നും സാലിഹ് കല്ലട സാക്ഷ്യ പത്രം ഏറ്റു വാങ്ങുന്നു.