ദുബായ്: ദുബായിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ ‘ചിരന്തന’ നടത്തിയ 2009 ലെ പ്രവാസ സാഹിത്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജലീല്‍ രാമന്തളിക്ക് പുരസ്കാര സമര്‍പ്പണം ദുബായില്‍ നടക്കും. ഡിസംബര്‍ 30 ന് വൈകീട്ട് 8 മണിക്ക് ദേരാ ഫ്ലോറ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സ്വര്‍ണ്ണ മെഡല്‍, പൊന്നാട, ഉപഹാരം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.
‘ശൈഖ് സായിദ്’ എന്ന കൃതി യാണ് ചിരന്തന യുടെ പ്രവാസ സാഹിത്യ മല്‍സര ത്തില്‍ ഒന്നാം സ്ഥാനം നേടിയത്. യു. എ. ഇ. യുടെ രാഷ്ട്ര പിതാവും, ഭരണാധി കാരിയും ആയിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ജീവ ചരിത്രം, ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി രചിക്കപ്പെട്ടതായിരുന്നു. ഇതിനകം തന്നെ നിരവധി അംഗീകാരങ്ങള്‍ ഈ ഗ്രന്ഥത്തിനു ലഭിച്ചു. 2009 ആഗസ്റ്റില്‍ ആദ്യ പതിപ്പ് പുറത്തിറങ്ങി. ഇതിന്‍റെ 2000 കോപ്പികള്‍ പ്രസാധകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സൌജന്യമായി വായന ക്കാരില്‍ എത്തിച്ചിരുന്നു.
- pma
നന്ദി