അബുദാബി : പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം. എ. യൂസഫലിക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാറിന്റെ ബഹുമതി സമ്മാനിച്ചു. അബുദാബി ഫെയര്‍മോണ്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. യിലെ സ്വിറ്റ്‌സര്‍ലന്‍ഡ് സ്ഥാനപതി വോള്‍ഫ് ഗാംഗ് ബ്രൂവല്‍ ഹാര്‍ട്ടാണ് ബഹുമതി യൂസഫലിക്ക് സമ്മാനിച്ചത്.
ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല സ്വിറ്റ്‌സര്‍ലന്‍ഡിലെ വാണിജ്യ മേഖലയ്ക്ക് നല്‍കുന്ന മികച്ച സംഭാവന കള്‍ക്കും ഗള്‍ഫ് രാജ്യങ്ങളുമായുള്ള സൗഹൃദം പരിപോഷിപ്പിക്കുന്നതിന് യൂസഫലി വഹിക്കുന്ന പരിശ്രമ ങ്ങള്‍ക്കുള്ള അംഗീകാരവു മായാണ് ഈ ബഹുമതി.
യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു. എ. ഇ. ധനകാര്യസഹമന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായര്‍, ആദ്യമായി സൗരോര്‍ജം ഉപയോഗിച്ച് വിമാനം പറത്തിയ ഡോ. ബര്‍ട്രാണ്ട് പിക്കാര്‍ഡ്, സ്വിസ് ബിസിനസ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റും അല്‍ സുവൈദി കമ്പനി യുടെ എം. ഡി.യുമായ മുഹമ്മദ് അല്‍ സുവൈദി എന്നിവ രോടൊപ്പമാണ് യൂസഫലി അവാര്‍ഡ് സ്വീകരിച്ചത്.
പ്രമുഖ അറേബ്യന്‍ ചിത്രകാരി അസ്സ അല്‍ ഖുബൈസി രൂപകല്പന ചെയ്ത ശില്പവും ബഹുമതി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.