സി. എച്ച്. സെന്റര്‍ : സര്‍ക്കാര്‍ നിര്‍ദ്ദേശം സ്വാഗതാര്‍ഹം

June 24th, 2012

dubai-kmcc-logo-big-epathram
ദുബായ് : കേരള ത്തിലെ നിര്‍ദ്ധനരായ കാന്‍സര്‍ – വൃക്ക രോഗികള്‍ക്കും മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വര്‍ഷങ്ങളായി താങ്ങും തണലുമായി പ്രവര്‍ത്തിച്ചു വരുന്ന സാമൂഹിക ജീവകാരുണ്യ സംഘടനയായ സി. എച്ച്. മുഹമ്മദ് കോയ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹായം അനുവദിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം ആണെന്ന് ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജാതി മത ഭേദമന്യേ വര്‍ഷങ്ങളായി ജീവ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടന യായ സി. എച്ച്. സെന്ററിനെ സഹായി ക്കുന്നതും പ്രോത്സാഹി പ്പിക്കുന്നതും ജനാധിപത്യ സര്‍ക്കാറിന്റെ കടമയും ബാദ്ധ്യത യുമാണ്.

വൃക്ക രോഗികള്‍ക്ക് തികച്ചും സൗജന്യ മായി ഡയാലിസിസ് ചെയ്യാവുന്ന കേന്ദ്രമാണ് സി. എച്ച്. സെന്റര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരുമ മെഡിക്കല്‍ ക്യാമ്പ്‌ ദുബായില്‍

June 13th, 2012

oruma-logo-epathram ദുബായ് : പ്രമുഖ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ പ്രശസ്ത ആതുരാലയമായ ആംബര്‍ ക്ലിനിക്കുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ ബുധനാഴ്ച തുടക്കം കുറിക്കും. ജൂണ്‍ 13 ബുധന്‍, 14 വ്യാഴം, 16 ശനി ദിവസങ്ങളില്‍ ദേരയിലെ അല്‍ റിഗ്ഗ റോഡിലെ ആംബര്‍ ക്ലിനിക്കില്‍ ഒരുക്കുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ രാവിലെ 8 മുതല്‍ 1 വരെയും വൈകീട്ട് 5 മുതല്‍ 8.30 വരെയും നടക്കും.

സാധാരണ ക്യാമ്പുകളില്‍ നിന്നും വ്യത്യസ്ഥമായി ഗൈനക്കോളജി അടക്കം എല്ലാ വിഭാഗം സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെയും കാണാനും സൌജന്യ ചികിത്സക്കും രക്ത പരിശോധനക്കും ഒരുമ ഒരുമനയൂര്‍ സൌകര്യം ഒരുക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക 050 744 83 47 – 050 78 57 847

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി പയ്യന്നൂര്‍ മണ്ഡലം കെ. എം. സി. സി. യുടെ ജീവകാരുണ്യ പ്രവര്‍ത്തനം

May 15th, 2012

kmcc-financial-help-for-ashik-irikkoor-ePathram
അബുദാബി : ഹൃദയ ത്തില്‍ ദ്വാരവും വാല്‍വിന് തകരാരുമായി മരണ ത്തോട് മല്ലടിച്ച് കഴിയുന്ന നാലു വയസ്സു കാരന്‍ ഇരിക്കൂര്‍ സ്വദേശി ആഷികിന്റെ ശസ്ത്ര ക്രിയക്കുള്ള സഹായ ത്തിന്റെ ഭാഗമായി അബുദാബി പയ്യന്നൂര്‍ മണ്ഡലം കെ. എം. സി. സി. സ്വരൂപിച്ച അമ്പതിനായിരം രൂപ, ഇരിക്കൂര്‍ ആഷികിന്റെ വീട്ടിലെത്തി പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ശുക്കൂര്‍ ഹാജി കൈമാറി.

ലീഗ് നേതാക്കളായ എസ്. കെ. പി. സകരിയ്യ, എസ്. കെ. മഹമ്മൂദ്, കെ. കെ. അഷറഫ്, ഇ. വി. പി. സലാം, കെ. എം. സി. സി. അബുദാബി മണ്ഡലം ജോ. സെക്രടറി നസീര്‍ രാമന്തളി, ഇരിക്കൂര്‍ മണ്ഡലം മുസ്ലിം ലീഗ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്നു ലക്ഷ ത്തോളം ചെലവ് വരുന്ന ഈ കുട്ടി യുടെ ശസ്ത്രക്രിയക്ക് സഹായിക്കു വാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക :
നിഷ്താര്‍ ഇരിക്കൂര്‍ 0091 99 47 77 51 41

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രമ്യയുടെയും വിനീത യുടെയും കുടുംബ ത്തിന് അബുദാബി യില്‍നിന്ന് സാന്ത്വന സ്‌പര്‍ശം

May 14th, 2012

ahalya-nurses-donation-ePathram
അബുദാബി : കൊല്‍ക്കത്ത യിലെ എ. എം. ആര്‍. ഐ. ആശുപത്രി യില്‍ 2011 ഡിസംബറി ലുണ്ടായ തീപ്പിടിത്ത ത്തില്‍ മരിച്ച രമ്യ യുടെയും വിനീത യുടെയും കുടുംബ ത്തിന് അബുദാബി അഹല്യ ആശുപത്രി യിലെ നഴ്‌സുമാരുടെ സ്‌നേഹ സാന്ത്വനം.

ലോക നഴ്‌സസ് ദിനം പ്രമാണിച്ച് അഹല്യ യില്‍ നടന്ന ചടങ്ങില്‍ അമ്പതി നായിരം രൂപയുടെ രണ്ട് ഡ്രാഫ്റ്റുകള്‍ രമ്യ യുടെയും വിനീത യുടെയും കുടുംബത്തിന് എത്തിക്കാന്‍ ഇന്ത്യന്‍ മീഡിയ അബുദാബി യുടെ പ്രസിഡന്റും മാതൃഭൂമിയുടെ പ്രതിനിധി യുമായ ടി. പി. ഗംഗാധരന് കൈമാറി. ചടങ്ങില്‍ അഹല്യ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍, ഡയറക്ടര്‍ ഡോ. വിഭു തുടങ്ങിയവര്‍ സംബന്ധിച്ചു.

ramya-rajan-pk-vineetha-ePathram

തീപ്പിടിത്തമുണ്ടായ എ. എം. ആര്‍. ഐ. ആശുപത്രി യിലെ നിരലാംബരായ നിരവധി രോഗികളെ യാണ് സ്വന്തം ജീവന്‍ ബലി കൊടുത്ത് രമ്യയും വിനീതയും രക്ഷപ്പെടുത്തിയത്.

ലോകത്തെ മുഴുവന്‍ നഴ്‌സുമാര്‍ക്കും മാതൃകയാണ് രമ്യയും വിനീതയും എന്ന് ക്ലിനിക്കല്‍ മാനേജര്‍ ശ്രീവിദ്യ, ഡ്രാഫ്റ്റുകള്‍ കൈമാറി ക്കൊണ്ട് പറഞ്ഞു. മാതൃഭൂമി കോട്ടയം യൂണിറ്റ് വഴി ഡ്രാഫ്റ്റുകള്‍ രമ്യ യുടെയും വിനീത യുടെയും വീടുകളില്‍ എത്തിക്കുമെന്ന് ടി. പി. ഗംഗാധരന്‍ നഴ്‌സുമാരെ അറിയിച്ചു. ലോക നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് നഴ്‌സുമാരുടെ നേതൃത്വ ത്തില്‍ വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പട്ടിണിയോടു പട പൊരുതി ഗള്‍ഫില്‍ ഒരു മലയാളി കുടുംബം

April 27th, 2012

5-members-of-family-survive-on-leftovers-from-weddings-ePathram
അബുദാബി : പ്രവാസി മലയാളി കളുടെ കണ്ണു തുറക്കേണ്ടതായ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. പട്ടിണിയോടും പലിശ യോടും പട പൊരുതി ഗള്‍ഫില്‍ അഞ്ചംഗ മലയാളി കുടുംബം കഴിഞ്ഞു കൂടുന്നു.

യു. എ. ഇ. യിയുടെ തലസ്ഥാനമായ അബുദാബിയുടെ പൂങ്കാവനമായ അല്‍ ഐനില്‍ അച്ഛനും അമ്മയും ഒമ്പതും ഏഴും രണ്ടും വയസ്സുള്ള മൂന്നു പെണ്‍ മക്കളും ഉള്‍പ്പെട്ട മലയാളി കുടുംബം 18 മാസങ്ങളായി കഴിഞ്ഞു കൂടുന്നത് സമീപത്തുള്ള വിവാഹ മണ്ഡപ ത്തിലെ വിരുന്നു കളില്‍ അവശേ ഷിക്കുന്ന ഭക്ഷണ സാധന ങ്ങള്‍ കഴിച്ചു കൊണ്ടാണ് എന്നുള്ള ഞെട്ടിക്കുന്ന വാര്‍ത്ത, ഇവിടത്തെ പ്രമുഖ ദിനപത്രമായ ഗള്‍ഫ്‌ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

നാട്ടില്‍ ഇന്റിരിയര്‍ ഡെക്കറേഷന്‍ ജോലികള്‍ ചെയ്തിരുന്ന 41 വയസ്സുകാരനായ ഒരു വ്യക്തിയും കുടുംബവുമാണ് ഈ ദുരിതം അനുഭവിക്കുന്നത്. 16 കൊല്ലമായി അദ്ദേഹം യു. എ. ഇ. യില്‍ എത്തിയിട്ട്. കുടുംബ പരമായ ചില പ്രശ്നങ്ങളില്‍ അകപ്പെട്ട്, നാട്ടില്‍ നിന്നും ഭാര്യയെയും കുഞ്ഞുങ്ങളെയും ഗള്‍ഫില്‍ കൊണ്ടു വരാന്‍ നിര്‍ബന്ധിതനായി.

വിശ്വസ്തനായ കൂട്ടുകാരനൊപ്പം ഒരു ചെറുകിട കച്ചവടം തുടങ്ങുന്നതിനു വേണ്ടി പലിശ ക്കാരനില്‍ നിന്നും പണം കടമെടുത്തു. എന്നാല്‍ സുഹൃത്ത് പണവുമായി മുങ്ങിയതോടെ ഇദ്ദേഹം പണം തിരിച്ചടയ്ക്കണമെന്ന അവസ്ഥയിലായി. അതിന് വകയില്ലാതെ വന്നപ്പോള്‍ ജയിലിലുമായി.

പിന്നീട് വിശാല മനസ്കനായ ഇവിടുത്തെ സ്‌പോണ്‍സര്‍ ഇടപെട്ടതോടെ ജയില്‍ മോചിതനായി. ഇദ്ദേഹത്തിന്റെ കഥകള്‍ അറിഞ്ഞപ്പോള്‍ 1300 ദര്‍ഹം പ്രതിമാസ ശമ്പളത്തില്‍ ജോലിയും തരപ്പെടുത്തി നല്‍കി.

പലിശ ക്കാരനുമായുള്ള ഒത്തു തീര്‍പ്പു വ്യവസ്ഥ പ്രകാരം 1000 ദര്‍ഹം പ്രതിമാസം കടം തിരിച്ചടയ്ക്കാന്‍ മാറ്റിവയ്ക്കണം. അവശേഷിക്കുന്ന മുന്നൂറ് ദര്‍ഹം കൊണ്ട് വീട്ടു ചെലവും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുമെല്ലാം വഹിക്കണം. സ്‌പോണ്‍സറുടെ ദയാവായ്പില്‍ കിട്ടിയ മുറിയിലാണ് ഈ അഞ്ചംഗ കുടുംബം താമസിക്കുന്നത്.

ഇദ്ദേഹ ത്തിന്റെ അയല്‍വാസി കളായ ചിലര്‍ അടുത്തുള്ള കല്യാണ മണ്ഡപ ത്തില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ അവിടെ വിവാഹ സല്‍ക്കാരം നടക്കുമ്പോള്‍ അറിയിക്കും. ഇദ്ദേഹവും കുടുംബവും രാത്രി വൈകി സല്‍ക്കാരം തീരുന്നതു വരെ പുറത്ത് കാത്തു നില്ക്കും.

വിരുന്നു സല്‍ക്കാര ത്തില്‍ മിച്ചം വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്‌ളാസ്റ്റിക് കൂടുകളില്‍ ശേഖരിച്ചു ഫ്രീസ് ചെയ്ത് അതിന് പുറത്ത് തീയതിയും രേഖപ്പെടുത്തി സൂക്ഷിച്ച് ഒരാഴ്ചയോളം ഉപയോഗിക്കും. മറ്റൊരു വിവാഹ സല്‍ക്കാരം വരെ ആ ഭക്ഷണം കൊണ്ടു വേണം ജീവിക്കാന്‍. ഒട്ടക ത്തിന്റെ ഇറച്ചിയും ചോറും മറ്റുമായിരിക്കും മിക്കപ്പോഴും ലഭിക്കുക.

ഈ കുടുംബ ത്തിന്റെ ദുരിതത്തെപ്പറ്റി അറിഞ്ഞ് അല്‍ ഐനിലെ വാലി ഓഫ് ലവ് എന്ന സന്നദ്ധ സംഘടന സഹായിക്കാന്‍ രംഗത്തു വന്നിട്ടുണ്ട്.

(ഈ കുടുംബത്തെ  സഹായിക്കാന്‍ സന്മനസ്സുള്ളവര്‍ വാലി ഓഫ് ലവ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുക.)

വിവരങ്ങള്‍ക്ക് വിളിക്കുക : ജോസഫ്‌ ബോബി  055 33 70 044

(ഫോട്ടോക്ക് കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

49 of 581020484950»|

« Previous Page« Previous « അബുദാബി തൃശ്ശൂര്‍ ജില്ലാ കെ‌. എം‌. സി‌. സി. ഭാരവാഹികള്‍
Next »Next Page » സര്‍ക്കാരുകള്‍ സഭയെ കബളിപ്പിച്ചു : കാതോലിക്ക ബാവ »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine