ആത്മഹത്യക്കെതിരെ യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ ബോധവത്കരണം സമാപിച്ചു

November 15th, 2012

ദുബായ് : പത്ത് ലക്ഷത്തില്‍ പരം ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തും ആത്മഹത്യക്കെതിരെ ബോധവത്കരണം നടത്തിയും യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ സാമൂഹിക ദൗത്യം വിജയകരമായി പൂര്‍ത്തിയായി എന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

തൊഴിലാളികളും ഇടത്തര ക്കാരുമായ പ്രവാസി കള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ‘മിഷന്‍ സീറോ സൂയിസൈഡ്’ എന്ന കാമ്പയിനുമായി യു. എ. ഇ. എക്സ്ചേഞ്ച് രംഗത്തെത്തിയത്.

4800ലേറെ ലേബര്‍ ക്യാമ്പുകള്‍, 8000ത്തോളം കടകള്‍, 380 കോര്‍പ്പറേറ്റ് ഓഫിസുകള്‍, വിവിധ സാമൂഹിക-സാംസ്കാരിക സംഘടന കള്‍, ഷോപ്പിങ് സ്ഥലങ്ങള്‍ എന്നിവിട ങ്ങളിലാണ് ആറു മാസം ബോധവത്കരണ പ്രവര്‍ത്തന ങ്ങള്‍ നടന്നത്.

സാമ്പത്തിക ബുദ്ധി മുട്ടുകളാണ് ആത്മഹത്യക്ക് പ്രധാന കാരണമാകുന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാന ത്തില്‍ സാമ്പത്തിക അച്ചടക്കം, വരുമാന ത്തിനൊത്തുള്ള വരവ്-ചെലവ് ക്രമീകരണങ്ങള്‍ എന്നിവയെ ക്കുറിച്ചുള്ള ബോധ വത്കരണമാണ് നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യേകമായി നിര്‍മ്മിച്ച വീഡിയോ സിനിമയും പ്രദര്‍ശിപ്പിച്ചു. ഈ ദൗത്യത്തിന്റെ പ്രചരണാര്‍ഥം നടന്ന ഒപ്പു ശേഖരണ ത്തില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. പൊതുമാപ്പ് പ്രഖ്യാപിച്ചു

November 14th, 2012

uae-national-day-epathram
അബുദാബി: അനധികൃത താമസക്കാര്‍ക്ക് യു. എ. ഇ. സര്‍ക്കാര്‍ രണ്ടു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ നാലു മുതല്‍ ഫെബ്രുവരി മൂന്ന് വരെയാണ് പൊതുമാപ്പ്. മതിയായ രേഖകളോ അനുമതിയോ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് പിഴയോ മറ്റു ശിക്ഷാ നടപടികളോ ഇല്ലാതെ രാജ്യം വിടാവുന്നതാണ്. ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്‍സി വകുപ്പ് ഓഫീസുകളിലെത്തി ഔട്ട് പാസുകള്‍ ശേഖരിക്കാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒരുമ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

November 6th, 2012

oruma-logo-epathram ദുബായ് : ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബര്‍ 9 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ (ലത്തീഫ ഹോസ്പിറ്റല്‍) വെച്ച് നടത്തുന്നു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക :
കബീര്‍ – 050 65 000 47, ബനീജ് – 050 45 601 06, ജഹാംഗീര്‍ – 055 45 807 57

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൗല കുപ്പിവള അബുദാബി നാഷണല്‍ തിയേറ്ററില്‍

November 1st, 2012

changatham-stage-show-kuppivala-ePathram
അബുദാബി : മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശികളുടെ കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം ഒരുക്കുന്ന കൗല കുപ്പിവള 2012 നവംബര്‍ രണ്ടിന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും.

പിന്നണി ഗായകന്‍ അഫ്‌സലിന്റെ നേതൃത്വ ത്തില്‍ അന്‍സാര്‍, കണ്ണൂര്‍ സീനത്ത്, നിമ്മി, ലിജി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കും. യു. എ. ഇ. യിലെ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന നൃത്ത നൃത്യങ്ങളും ഒപ്പനയും കോല്‍ക്കളിയും ‘കൗല കുപ്പിവള’ യില്‍ ഉണ്ടാവും.

ചങ്ങരംകുളം പഞ്ചായത്തിലെ മൂക്കുതല, കോക്കൂര്‍ ഹൈസ്‌കൂളു കളിലെ പഠിക്കാന്‍ മിടുക്കാരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ചങ്ങാത്തം ചങ്ങരംകുളം സംഘടിപ്പിക്കുന്ന സാമ്പത്തിക സമാഹരണ പദ്ധതിയുടെ ഭാഗമായാണു കൗല കുപ്പിവള അരങ്ങിലെത്തുന്നത്.

ദരിദ്രരായ രോഗികള്‍ക്ക് ചികിത്സാ സഹായം, നിര്‍ധന യുവതി കളുടെ വിവാഹം എന്നിവയും ചങ്ങാത്തത്തിന്റെ പദ്ധതി കളില്‍ പെടും.

പരിപാടിയെ ക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന പത്ര സമ്മേളന ത്തില്‍ ചങ്ങാത്തം ചങ്ങരംകുള ത്തിന്റെ മുഖ്യരക്ഷാധികാരി പി. ബാവ ഹാജി, രക്ഷാധികാരി രാമകൃഷ്ണന്‍, പ്രസിഡന്റ് ജബാര്‍ ആലംകോട്, ജനറല്‍ സെക്രട്ടറി ജമാല്‍ മൂക്കുതല, സെക്രട്ടറി അസ്‌ലം മാന്തടം, ട്രഷറര്‍ ഫൈസല്‍ മരയ്ക്കാര്‍, പ്രോഗ്രാം ചെയര്‍മാന്‍, അസീസ് പറപ്പൂര്‍, പ്രോഗ്രാം ഡയരക്ടര്‍ ബഷീര്‍ ചങ്ങരംകുളം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നൗഷാദ് യൂസഫ്, അല്‍ത്താഫ്, മുഹമ്മദ് അഷറഫ് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കി

October 9th, 2012

അബുദാബി : മാനസിക, ശാരീരിക വൈകല്യങ്ങളുള്ള കുട്ടികള്‍ക്കു വേണ്ടി പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ ഹാന്‍ഡികാപ്ഡ് (എം. ആര്‍. സി. എച്ച്) സ്‌പെഷല്‍ സ്‌കൂളിന് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ പദവി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എം. ആര്‍. സി. എച്ച്. ഡയറക്ടര്‍മാരായ വി. ടി. വി. ദാമോദരനും ടി. പി. ഗംഗാധരനും ചേര്‍ന്ന് കേരള വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബിന് നിവേദനം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്മാര്‍ട്ട് ഫാമിലി : സി. മുഹമ്മദ്‌ ഫൈസിയുടെ പ്രഭാഷണം
Next »Next Page » മനുഷ്യരിലെ ക്ലോണിംഗ് പരീക്ഷണങ്ങള്‍ക്ക് ഒമാനില്‍ വിലക്ക് »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine