ആയഞ്ചേരി പഞ്ചായത്തിൽ ‘ബൈത്തുൽ റഹ്മ’ പദ്ധതി നടപ്പിലാക്കും

July 12th, 2013

live-ayanchery-kmcc-baithu-rahma-ePathram
അബുദാബി : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി നടപ്പിലാക്കുന്ന ബൈത്തുൽ റഹമ ഭവന പദ്ധതി യുടെ ഭാഗ മായി ആയഞ്ചേരി പഞ്ചായത്ത്‌ കെ എം സി സി അബുദാബി കമ്മറ്റി, പഞ്ചായ ത്തിൽ ഒരു നിർധന കുടുംബത്തിന് വീട് വെച്ച് നൽകാൻ തീരുമാനിച്ചു.

ആറ് ലക്ഷം രൂപ ചെലവിട്ട് ആയഞ്ചേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മറ്റി യുമായി സഹകരിച്ചു നടത്തുന്ന ഭവന പദ്ധതി യുടെ ശിലാ സ്ഥാപന കർമ്മം ആഗസ്ത് അവസാന വാര ത്തിൽ നടക്കും. ഇത് സംബന്ധിച്ചു ചേര്‍ന്ന യോഗ ത്തിൽ ശറഫുദ്ധീൻ മംഗലാട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായ ത്തിലെ മാനവ വിഭവ ശേഷി യുടെ വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ‘ലൈവ് ആയഞ്ചേരി’ സമഗ്ര – വിദ്യാഭ്യാസ പദ്ധതി യുടെ പ്രവർത്തനം യോഗം വിലയിരുത്തി.

അബ്ദുൽ ലതീഫ് കടമേരി, മുഹമ്മദ്‌ പി. കെ, ഹമീദ് വി. പി, ബഷീർ പൊക്ലാറത്ത് എന്നിവര്‍ സംസാരിച്ചു. അബ്ദുൽ ബാസിത് കായക്കണ്ടി സ്വാഗതവും സഈദ് മുക്കടത്തും വയൽ നന്ദിയും പറഞ്ഞു .

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റമദാനില്‍ 973 തടവുകാരെ വിട്ടയക്കുന്നു

July 10th, 2013

അബുദാബി : പരിശുദ്ധ റമദാനില്‍ യു. എ. ഇ. ജയിലു കളില്‍ നിന്നും 973 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു.

കോടതി കളിലെ കേസു കളില്‍ ഈ തടവുകാര്‍ നല്‍കാനുള്ള പണം സര്‍ക്കാര്‍ നല്‍കും. ചെറു കേസു കളിലെ തടവു കാര്‍ക്ക് പുതു ജീവിതം തുടങ്ങാനും അവരുടെ കുടുബാംഗ ങ്ങള്‍ അനുഭവിക്കുന്ന യാതന കള്‍ അവസാനിപ്പി ക്കാനുമാണ് വിട്ടയക്കല്‍ എന്ന് അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ് ജൂലായ് 18 വ്യാഴാഴ്ച

July 6th, 2013

blood-donation-epathram
അബുദാബി : പരിശുദ്ധ റമദാന്‍ മാസ ത്തില്‍ ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ രക്ത ദാന ക്യാമ്പ് നടത്തും.

ജൂലായ് 18ന് വ്യാഴാഴ്ച രാത്രി ഒന്‍പത് മുതല്‍ അബുദാബി ശൈഖ് ഖലീഫാ മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പരിപാടി.

വിവരങ്ങള്‍ക്ക്- 050 44 53 420.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പട്ടിണി നേരിടുന്ന കുട്ടികള്‍ക്ക് യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ സഹായം

July 4th, 2013

y-sudhir-kumar-shetty-epathram

ദുബായ് : ആഫ്രിക്കയിലെ കെനിയ, സാംബിയ, ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഹാരം ലഭ്യമാക്കാനുള്ള ഐക്യ രാഷ്ട്ര സഭ യുടെ ലോക ഭക്ഷ്യ പരിപാടി ക്കായി പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ . എക്‌സ്‌ചേഞ്ച് ഒരു ലക്ഷം ദിര്‍ഹം കൈമാറി.

ഇതിന്റെ ആദ്യ ഘട്ടമായി ഒരു ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് വൈ. സുധീര്‍കുമാര്‍ ഷെട്ടി, യു. എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാ മിന്റെ മേഖലാ തലവന്‍ അഷ്‌റഫ് ഹമൂദയ്ക്ക് കൈമാറി.

ആഫ്രിക്ക യില്‍ ഇപ്പോള്‍ 830 ദശ ലക്ഷം ആളു കളാണ് പട്ടിണി നേരിടുന്നത്. ഇവരെ സഹായി ക്കാന്‍ ഐക്യ രാഷ്ട്ര സഭ പല നിലയിലും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നേരത്തെ 970 ദശ ലക്ഷം പേരായിരുന്നു പട്ടിണി അനുഭവിച്ചിരുന്നത്. ആ നിലയില്‍ ചെറിയ മാറ്റം കൊണ്ടു വരാന്‍ കഴിഞ്ഞതായി ഹമൂദി പറഞ്ഞു.

യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ ഈ സഹായം വരും വര്‍ഷ ങ്ങളിലും തുടരുമെന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് സി. ഇ. ഒ. സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു. ഉത്തരാഖണ്ഡിലെ പ്രളയ ദുരിത ബാധിതരെ സഹായി ക്കാനായി 50 ലക്ഷം രൂപ പ്രധാന മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് നല്‍കി യതായും അദ്ദേഹം അറിയിച്ചു.

ദുബായ് ഖിസൈസിലെ യു. എ. ഇ. എക്‌സ്‌ചേഞ്ച് കണ്‍ട്രി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മാങ്ങാട് ഉള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.എ. സുന്ദര്‍ മേനോന് ഫോബ്സ് മാഗസിന്റെ അംഗീകാരം

June 30th, 2013

shashi-tharoor-sunder-menon-epathram

ദുബായ്: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ടി. എ. സുന്ദര്‍ മേനോന് ഫോബ്സ് മാഗസിന്റെ അംഗീകാരം. സണ്‍ ഗ്രൂപ്പ് ചെയര്‍മാനായ ഇദ്ദേഹം ഫോബ്സ് മാഗസിന്‍ തയ്യാറാക്കിയ യു. എ. ഇ. യിലെ പ്രമുഖരായ 100 ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ ആദ്യമായാണ് ഇടം പിടിക്കുന്നത്. വിവിധ മേഖലകളില്‍ സണ്‍ ഗ്രൂപ്പ് കൈവരിച്ച നേട്ടങ്ങള്‍, വ്യവസായത്തിലെ വൈവിധ്യ വല്‍ക്കരണം, സാമ്പത്തിക പുരോഗതി, തൊഴില്‍ ശേഷി തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരത്തിന് അര്‍ഹത നേടിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സണ്‍ ഗ്രൂപ്പ് വന്‍ വളര്‍ച്ചയാണ് നേടിയത്.

ദുബായില്‍ നടന്ന പ്രൌഢമായ ചടങ്ങില്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രധാനമായും പെട്രോളിയം ഇന്ധന വ്യവസായ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സണ്‍ ഗ്രൂപ്പിന് ഇന്ത്യയ്ക്ക് അകത്തും പുറത്തും വ്യവസായ സംരംഭങ്ങള്‍ ഉണ്ട്. തൃശ്ശൂര്‍ സ്വദേശിയായ സുന്ദര്‍ മേനോന്‍ വിവിധ സാംസ്കാരിക – സേവന സംഘടനകളുടെ നേതൃത്വം വഹിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമാണ്. തൃശ്ശൂര്‍ പൂരത്തിന്റെ അമരക്കാരില്‍ ഒരാളായ സുന്ദര്‍ മേനോന്‍ ആനയുടമയും ആനയുടമകളുടെ സംഘടനയുടെ മുഖ്യ രക്ഷാധികാരിയുമാണ്.

മലയാളിയും എം. കെ. ഗ്രൂപ്പിന്റെ ചെയര്‍മാനുമായ എം. എ. യൂസഫലിയാണ് ഫോബ്സ് തിരഞ്ഞെടുത്ത നൂറു പേരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പി. എന്‍. സി. മേനോന്‍, സണ്ണി വര്‍ക്കി, ജോയ് ആലൂക്ക, ഡോ. ആസാദ് മൂപ്പന്‍, കെ. മുരളീധരന്‍, ഡോ. ഷംസുദ്ദീന്‍ വയലില്‍, ലാലു സാമുവെല്‍ തുടങ്ങിയവരും ലിസ്റ്റില്‍ ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘പാവങ്ങളുടെ നൂറ്റമ്പത് വർഷങ്ങൾ’ : വാര്‍ഷികാചരണം ശ്രദ്ധേയമായി
Next »Next Page » മാരത്തോണ്‍ ഫുട്ബോൾ ടൂർണമെന്റ് നടത്തി »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine