അബുദാബി : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം കെ. എം. സി. സി. നടപ്പി ലാക്കുന്ന ‘ബൈത്തുല്‍ റഹ്മ’ പദ്ധതി യുടെ ഭാഗ മായി അബുദാബി കുന്നം കുളം മണ്ഡലം കെ. എം. സി. സി. കമ്മിറ്റി, മണ്ഡല ത്തിലെ നിര്‍ധന കുടുംബ ങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ പ്രചാരണാര്‍ത്ഥം അബുദാബി യില്‍ സംഘടിപ്പിച്ച ‘ബൈത്തുല്‍ റഹ്മ’ കാമ്പയിന്‍ സമാപന സമ്മേളനവും സാംസ്കാരിക സമ്മേളനവും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു.
പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്ത സമ്മേളന ത്തില്‍ ഇ. പി. ഖമറുദ്ധീന്‍ അധ്യക്ഷനും ശൈഖ് ബദര്‍ ഹാരിസ് അല്‍ ഹിലാലി മുഖ്യ അതിതിയും ആയിരുന്നു. ചടങ്ങില്‍ വെച്ച് മത സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെ. എം. സി. സി. ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു.