ക്വാറന്റൈന്‍ ലംഘനം : യു. എ. ഇ. യില്‍ 129 പേർക്ക് എതിരെ നിയമ നടപടി

April 12th, 2020

jail-prisoner-epathram
അബുദാബി : യു. എ. ഇ. യില്‍ ക്വാറന്റൈന്‍ നിയമം ലംഘിച്ച 129 പേര്‍ക്ക് എതിരെ കേസ് എടുത്തു പബ്ലിക് പ്രോസി ക്യൂഷനു കൈമാറി. ദേശീയ തല ത്തില്‍ എല്ലാ രാത്രികളിലും നടന്നു വരുന്ന അണു നശീകരണ സമയ ത്ത് നിയമം ലംഘിച്ച് പുറത്ത് ഇറങ്ങിയ വർക്കും പൊതു ഇട ങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്ത വർക്കും എതിരെ യാണ് നടപടി.

ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം പിഴയും നിയമ ലംഘനം ആവർത്തിച്ചാൽ 1 ലക്ഷം ദിർഹം പിഴയും മൂന്നാം തവണയും നിയമം ലംഘി ക്കുന്ന വർക്ക് പിഴ തുകക്കു പുറമെ 3 വർഷം വരെ തടവു ശിക്ഷ യും ഉണ്ടാവും.

പിഴ അടച്ച് കേസ് ഒഴിവായാൽ മാത്രമേ ഇവർക്കു രാജ്യം വിട്ടു പോകുവാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല പിഴ നല്‍കാത്ത വരുടെ വിവര ങ്ങൾ e ക്രിമിനൽ സിസ്റ്റ ത്തിൽ രേഖപ്പെടുത്തുകയും ചെയ്യും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിൽ നിരവധി കുറ്റങ്ങൾക്ക് പിഴ ശിക്ഷ

October 7th, 2019

logo-abudhabi-judicial-department-ePathram.jpg

അബുദാബി : മുപ്പതോളം കുറ്റ ങ്ങളിൽ ക്രിമിനൽ നടപടി കൾ നടത്തുകയോ പിഴ ചുമത്തുകയോ ചെയ്യാൻ പ്രോസി ക്യൂട്ടർ മാരെ അധികാരപ്പെടുത്തി യു. എ. ഇ. അറ്റോർണി ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു.

വിവര സാങ്കേതിക സൗകര്യങ്ങൾ (മൊബൈൽ ഫോണ്‍, ഇന്റര്‍ നെറ്റ്) ഉപയോ ഗിച്ച് മറ്റുള്ളവരെ അപമാനി ക്കുക, വണ്ടിച്ചെക്ക് എന്നീ കുറ്റ കൃത്യങ്ങളും ആത്മ ഹത്യാ ശ്രമം (1000 ദിർഹം), റമദാന്‍ പകല്‍ സമയത്ത് പരസ്യമായി ഭക്ഷിക്കുക (2000 ദിർഹം) തുട ങ്ങിയ വക്ക് പിഴ ചുമത്തും. വണ്ടിച്ചെക്ക് കേസില്‍ 5 000 ദിർഹം മുതല്‍ 10,000 ദിർഹം വരെ പിഴ കിട്ടും.

മൊബൈൽ ഫോണ്‍, ഇന്റര്‍ നെറ്റ് എന്നീ ടെലികോം സംവിധാനം ഉപ യോഗിച്ച് അശ്ലീലം പറയുക, മറ്റുള്ള വരെ അപ മാനിക്കുക തുടങ്ങിയ കുറ്റങ്ങള്‍, അന്യ രുടെ വസ്തുക്കൾ നശിപ്പിക്കുക എന്നിവക്ക് 3000 ദിർഹം പിഴ ശിക്ഷ കിട്ടും.

സർക്കാർ ഉദ്യോഗ സ്ഥരെ അപമാനിച്ചാൽ 5000 ദിർഹം വരെ പിഴയുണ്ട്. വിസ കാലാവധി കിഴിഞ്ഞു 90 ദിവസ ത്തില്‍ അധികം രാജ്യത്തു തങ്ങിയാൽ 1000 ദിർഹം പിഴ അടക്കണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാഹനാപകടം :  പെരിങ്ങോട് സ്വദേശിക്ക് നാലു കോടി രൂപ  നഷ്ട പരിഹാരം  

October 3rd, 2019

accident-epathram
അബുദാബി : വാഹന അപകടത്തിൽ പരിക്കേറ്റ പാല ക്കാട് പെരിങ്ങോട് സ്വദേശി ഇ. കെ. ചന്ദ്രന് രണ്ടു മില്ല്യണ്‍ ദിര്‍ഹം (നാലു കോടി രൂപ) നഷ്ട പരി ഹാരം നല്‍കുവാന്‍ അബു ദാബി കോടതി വിധി.

2012 മാര്‍ച്ച് മാസത്തില്‍ ആയിരുന്നു ലാണ് അപകടം ഉണ്ടായത്. ചന്ദ്രൻ ഓടി ച്ചിരുന്ന കാറിന് എതിരെ, റെഡ് സിഗ്‌നൽ മറി കടന്ന് ബസ്സ് വന്നു ഇടിക്കുക യായി രുന്നു. സംഭവ ത്തിൽ രണ്ടുപേർ മരിക്കു കയും ചന്ദ്രന്‍ ഉൾ പ്പെടെ പലര്‍ ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തി രുന്നു.

തലക്കും കഴുത്തിനും നട്ടെല്ലിനും മാരക മായി പരിക്ക് ഏൽക്കു കയും ഒരു മാസ ത്തോളം ദുബായ് റാഷിദിയ ഹോസ്പിറ്റ ലിൽ ചികിത്സ യിലും ആയി രുന്നു. തുടര്‍ ചികിത്സ ക്കു വേണ്ടി കേരള ത്തിലേ ക്കു കൊണ്ടു പോവു കയും ചെയ്തു.

ഹൗസ് ഓഫ് ജസ്റ്റിസ് അഡ്വ ക്കറ്റ്‌സ് ആൻഡ് ലീഗൽ അഡ്വൈ സേഴ്സ് എന്ന സ്ഥാപന ത്തിലെ നിയമ ഉപദേശ കനും കെ. എം. സി. സി. ജനറൽ സെക്രട്ടറി യുമായ അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി മുഖേനെ യാണ് ഈ കേസ് കോടതി യി ല്‍ എത്തിയത്. അഡ്വ. ഖൽഫാൻ ഗാനം അൽ കഅബി ആയിരുന്നു അഭിഭാ ഷകൻ.

സമീപ കാലത്തെ ഏറ്റവും വലിയ തുക യാണ് കേസിൽ നഷ്ട പരിഹാരം ആയി കോടതി വിധിച്ചത് എന്നും അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബലാല്‍സംഗക്കേസ് : മലയാളിയുടെ വധ ശിക്ഷ യു. എ. ഇ. സുപ്രീം കോടതി റദ്ദാക്കി

September 30th, 2015

jail-prisoner-epathram
അബുദാബി : ഏഴു വയസ്സു കാരിയായ വിദ്യാര്‍ ത്ഥിനി യെ സ്കൂളിന്‍െറ അടുക്കള യില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്ന കേസില്‍ മലയാളി യായ ഇ. കെ. ഗംഗാധരന് (56) വിധിച്ച വധ ശിക്ഷ യു. എ. ഇ. സുപ്രീം കോടതി റദ്ദാക്കി. പകരം 10 വര്‍ഷം തടവ് അനുഭവിക്കണം. പിന്നീട് നാടു കടത്താനും ഉത്തരവിട്ടു.

പ്രതി കുറ്റം ചെയ്തു എ ന്നതിന് ശാസ്ത്രീയ തെളിവു കള്‍ സമര്‍പ്പി ക്കാന്‍ പ്രോസിക്യൂഷന് സാധി ച്ചില്ല.  ഇതിനെ തുടര്‍ ന്നാണ് വധ ശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. അറബി ഭാഷ കൈകാര്യം ചെയ്യുന്ന തിലുള്ള അറിവില്ലായ്മ യും നിയമപരിജ്ഞാനം ഇല്ലാത്തതും മൂലം പൊലീസ് പറഞ്ഞ രേഖ കളില്‍ ഗംഗാധരന്‍  ഒപ്പിടുക യായി രുന്നു എന്നും കുറ്റ മുക്തനാക്കണ മെന്നും അഭിഭാഷകര്‍ വാദിച്ചു.

ek-gangadharan-ePathram

ഇ. കെ. ഗംഗാധരന്‍

2013 ഏപ്രില്‍ 14ന് രാത്രി യാണ് ഗംഗാധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ ത്തിന് ഇര യായി എന്ന് പറയപ്പെടുന്ന പെണ്‍ കുട്ടി യുടെയും ബന്ധു ക്കളു ടെയും പരാതി യുടെ യും മൊഴി യുടെയും അടിസ്ഥാന ത്തിലാ യിരുന്നു അറസ്റ്റ്.

ഗംഗാധരന് മാപ്പു നല്‍കാന്‍ കുട്ടി യുടെ ബന്ധുക്കള്‍ വിസമ്മതി ക്കുകയും പരമാവധി ശിക്ഷ നല്‍കണം എന്ന് ആവശ്യ പ്പെടുക യും ചെയ്തു. ഈ സാഹചര്യ ത്തിലായിരുന്നു വധ ശിക്ഷ നല്‍കി ക്കൊണ്ട് ക്രിമിനല്‍ പ്രാഥമിക കോടതി യുടെ വിധി. അപ്പീല്‍ കോടതി യും ശിക്ഷ ശരി വെച്ചു. തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ വധ ശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി പുനര്‍ വിചാരണ ക്ക് ഉത്തരവിട്ടു. വീണ്ടും അപ്പീല്‍ കോടതി യില്‍ വിചാരണ നടക്കുകയും പ്രതി യുടെ കുറ്റ സമ്മത മൊഴിയുടെ അടിസ്ഥാന ത്തില്‍ 2015 ജനുവരി യില്‍ വധ ശിക്ഷ ശരി വെക്കുകയും ചെയ്തു.

മലപ്പുറം തിരൂര്‍ സ്വദേശി യായ ഗംഗാധരന്‍ 32 വര്‍ഷമായി അല്‍റബീഹ് പ്രൈവറ്റ് സ്കൂളില്‍ ജോലി ചെയ്തു വരുന്നു. ഇക്കാലത്തിനിടെ ഗംഗാധരന് എതിരെ ഒരു തരത്തിലുള്ള ആരോപണവും ഉണ്ടായിട്ടില്ലാ എന്നും ഇയാളില്‍ വിശ്വാസ മാണെന്നും സ്കൂളിലെ അദ്ധ്യാപകര്‍ കോടതിയില്‍ മൊഴി നല്‍കി യിരുന്നു.

മതിയായ അന്വേഷണം നടത്താതെ യാണ് അറസ്റ്റെന്നും സാഹചര്യ ത്തെളിവുകള്‍ ഗംഗാധരന് അനുകൂല മാണെന്നും പ്രതി ഭാഗം ശക്ത മായി വാദിച്ചു. കുട്ടിയെ വീണ്ടും വൈദ്യ പരിശോധന ക്ക് വിധേയ മാക്കാന്‍ കോടതി ഉത്തരവിട്ടു. പരിശോധനാ റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞില്ല. ഇത് പരിഗണിച്ചാണ് വധ ശിക്ഷ റദ്ദാക്കിയത്. പ്രതി ക്കു വേണ്ടി അഭിഭാഷകന്‍ ജാസിം അല്‍ സുവൈദി, മലയാളി അഭിഭാഷകന്‍ ടി. കെ. ഹാഷിക് എന്നിവര്‍ കോടതി യില്‍ ഹാജരായി.

- pma

വായിക്കുക: , , ,

Comments Off on ബലാല്‍സംഗക്കേസ് : മലയാളിയുടെ വധ ശിക്ഷ യു. എ. ഇ. സുപ്രീം കോടതി റദ്ദാക്കി

17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; വാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റി

May 20th, 2010

പാക്കിസ്ഥാന്‍ പൗരനെ വധിച്ച കുറ്റത്തിന് 17 ഇന്ത്യക്കാര്‍ക്ക് ഷാര്‍ജ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ച കേസില്‍ വാദം കേള്‍ക്കല്‍ ഷാര്‍ജ അപ്പീല്‍ കോടതി ജൂണ്‍ 16 ലേക്ക് മാറ്റി.  ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

പാക്കിസ്ഥാന്‍ പൗരനെ വധിച്ച കുറ്റത്തിന് 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച കേസില്‍ ബുധനാഴ്ച വാദം കേള്‍ക്കാനാണ് ഷാര്‍ജ അപ്പീല്‍ കോടതി തീരുമാനിച്ചിരുന്നത്. എന്നാല്‍ വാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റുകയായിരുന്നു. പഞ്ചാബി ഭാഷ അറിയുന്ന ദ്വിഭാഷി ഇല്ലാത്തതാണ് മാറ്റിവയ്ക്കാന്‍ കാരണമെന്ന് കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ പറഞ്ഞു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തിയ മുഹമ്മദ് സല്‍മാന്‍ അഡ്വക്കേറ്റ്സിലെ മുതിര്‍ന്ന അഭിഭാഷകരാണ് കേസ് വാദിക്കുന്നത്. പ്രതികളില്‍ 16 പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഹരിയാനക്കാരനുമാണ്. ഇവര്‍ക്ക് പഞ്ചാബി ഭാഷ അറിയാവുന്ന ദ്വിഭാഷിയെ വച്ച് കൊടുക്കുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഷാര്‍ജയിലെ മദ്യ നിര്‍മ്മാണ സംഘങ്ങളുമായി ബന്ധപ്പെട്ട വഴക്കില്‍ ജനുവരിയില്‍ പാക്കിസ്ഥാനി പൌരനെ ഇന്ത്യക്കാരായ പ്രതികള്‍ വധിച്ചുവെന്നാണ് കേസ്. കഴിഞ്ഞ മാര്‍ച്ച് 29 നാണ് 17 പേര്‍ക്ക് കോടതി വധ ശിക്ഷ വിധിച്ചത്.

ജയിലില്‍ ചെന്ന് ഇവരെയെല്ലാം താന്‍ കണ്ടിരുന്നുവെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഈ കേസില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും കോണ്‍സുലേറ്റ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന്റെ അസാധാരണ സ്വഭാവം കണക്കിലെടുത്താണ് ഇവര്‍ക്ക്‌ സര്‍ക്കാര്‍ നിയമ സഹായം ലഭ്യമാക്കിയത്. ഇത് ഒരു കീഴ് വഴക്കം ആവില്ല. കൊലപാതക കേസില്‍ പെടുന്ന പ്രതികള്‍ക്ക്‌ നിയമ സഹായം ലഭ്യമാക്കുക എന്നത് സാധാരണ ഗതിയില്‍ സര്‍ക്കാര്‍ ചെയ്യുന്ന കാര്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ഒമാനില്‍ സ്വന്തം വാഹനത്തില്‍ കപ്പലില്‍ സഞ്ചരിക്കാം
വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine