പി. ബാവാ ഹാജിക്ക് ഉപഹാരം

February 18th, 2013

felicitation-to-bava-haji-by-skssf-ePathram
അബുദാബി : വിദേശ ഇന്ത്യക്കാര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരമോന്നത ബഹുമതി യായ ‘പ്രവാസീ ഭാരതീയ സമ്മാന്‍ ‘ അവാര്‍ഡ്‌ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി യില്‍ നിന്നും സ്വീകരിച്ച മത സാംസ്കാരിക സാമൂഹിക പ്രവര്‍ത്തന മേഖല യിലെ നിറസാന്നിദ്ധ്യ വും ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡണ്ടു മായ പി. ബാവാ ഹാജിക്ക് എസ്. കെ. എസ്. എസ്. എഫ്. അബുദാബി – കണ്ണൂര്‍ ജില്ലാ കമ്മിറ്റി വേണ്ടി പ്രസിഡണ്ട്‌ സാബിര്‍ ബി മാട്ടുല്‍ ഉപഹാരം സമ്മാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹുബ്ബ് റസൂല്‍ : ഇസ്ലാമിക് സെന്ററില്‍

February 15th, 2013

അബുദാബി: കാസറഗോഡ് ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന നബിദിനാഘോഷ പരിപാടി “ഹുബ്ബ് റസൂല്‍” ഫെബ്രുവരി 15 വെള്ളിയാഴ്ച രാത്രി 7.30 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. ഇതോടനുബന്ധിച്ച് ബുര്‍ദ പാരായണവും ഉണ്ടാവും.

പ്രമുഖ പണ്ഡിതനും പ്രാസംഗിക നുമായ താജുദ്ദീന്‍ ബാഖവി(കൊല്ലം) “വര്‍ത്തമാന ലോകം ; പ്രവാചകന്റെ കാഴ്ചപ്പാടില്‍” എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തും. മത സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ മിലാദ് സംഗമം നടത്തി

February 13th, 2013

അബുദാബി : കണ്ണൂര്‍ ജില്ലാ എസ്. കെ. എസ്. എസ്. എഫ്. മിലാദ് സംഗമം നടത്തി. കുണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി പ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് സാബിര്‍ മസയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, നൌഫല്‍ അസ്അദി വളക്കൈ, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, മുഹമ്മദ് അലി ഫൈസി കാലടി, മുഹമ്മദ് അലി ദാരിമി, അഷ്‌റഫ് പി വാരം, റഫീക്ക് പലക്കോടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സംഗമത്തിന് ശജീര്‍ ഇരിവേരി സ്വഗതവും അഷ്‌റഫ് തടിക്കടവ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ബാവാ ഹാജിക്ക് പ്രവാസ ലോകത്തിന്റെ സ്നേഹാദരം

February 9th, 2013

indian-associations-felicitate--bava-haji-ePathram
അബുദാബി : ഭാരത സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവ് പി. ബാവാ ഹാജിയെ അബുദാബി യിലെ ഇന്ത്യന്‍ സമൂഹം ആദരിച്ചു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളീ സമാജം, കേരളാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ലേഡീസ് അസോസി യേഷന്‍ എന്നീ സംഘടന കളുടെ സംയുക്താഭി മുഖ്യ ത്തിലാണ് ‘ആദരം 2013′ സംഘടിപ്പിച്ചത്.

ചടങ്ങില്‍ പത്മശ്രീ എം എ. യൂസുഫലി, പത്മശ്രീ ഡോക്ടര്‍ ബി. ആര്‍ ഷെട്ടി, അഡ്വ. വി. ടി. ബല്‍റാം എം. എല്‍. എ., ഇന്ത്യന്‍ എംബസ്സി കമ്മ്യൂണിറ്റി വെല്‍ഫയര്‍ സെക്രട്ടറി ആനന്ദ് ബര്‍ദന്‍ തുടങ്ങി യവരും വിവിധ സംഘടനാ നേതാക്കളും സാംസ്കാരിക പ്രവര്‍ത്ത കരും സംബന്ധിച്ചു.

പ്രവാസി സമൂഹ ത്തിന്റെ ഉപഹാരം പി. ബാവാ ഹാജിക്കു സമ്മാനിച്ചു. ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് ഒളവട്ടൂര്‍ അബ്ദുല്‍ റഹിമാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് സ്വാഗതം പറഞ്ഞു.

തുടര്‍ന്നു അബുദാബി യിലെ വിവിധ അമേച്വര്‍ സംഘടനാ നേതാക്കളും പ്രാദേശിക സംഘടന കളുടെ പ്രതി നിധികളും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

സെന്റര്‍ ബാല വേദി അവതരിപ്പിച്ച വിവിധ കലാ പരിപാടി കളും ഗാനമേള യും അരങ്ങേറി.

- pma

വായിക്കുക: , , , ,

1 അഭിപ്രായം »

‘കെ. എം. സി. സി. ഫെസ്റ്റ്’ തുടര്‍ കായിക മല്‍സരങ്ങള്‍ വ്യാഴാഴ്ച രാത്രി റൗദ സ്റ്റേഡിയത്തില്‍

February 6th, 2013

kmcc-fest-logo-ePathram
അബുദാബി : കെ. എം. സി. സി. ഫെസ്റ്റ് 2013 ഫുട് ബോള്‍ മത്സര ത്തിന്റെ ഫൈനല്‍ ഫെബ്രുവരി 7 വ്യാഴം രാത്രി പത്തു മണിക്ക് അബുദാബി റൗദ സ്റ്റേഡിയ ത്തില്‍ വെച്ച് നടക്കും.

തുടര്‍ന്ന് കബഡി, ബോള്‍ പിക്കിംഗ്, ചാക്ക് റൈസ്‌, 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം തുടങ്ങിയ മല്‍സര ങ്ങളും നടക്കും. രാത്രി പത്തു മണി മുതല്‍ ഒരു മണി വരെ നീണ്ടു നില്‍ക്കുന്ന മത്സര ത്തില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരോടും കെ എം സി സി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഗള്‍ ഗഫൂര്‍ അനുസ്മരണം
Next »Next Page » സിയെസ്കൊ ദുബായ് ചാപ്റ്റര്‍ രൂപീകരിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine