ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

February 28th, 2024

uae-cyber-security-council-issues-high-risk-alert-for-google-chrome-users-ePathram

ദുബായ് : ജനപ്രിയ ബ്രൗസർ ഗൂഗിള്‍ ക്രോം ഡെസ്ക് ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് യു. എ. ഇ. സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

അതീവ അപകട സാദ്ധ്യത എന്ന് വ്യക്തമാക്കി ‘ഹൈ-റിസ്ക് അലർട്ട്’ എന്നാണു അധികൃതർ അറിയിച്ചത്. വ്യക്തി ഗത വിവരങ്ങളും വിശദാംശങ്ങളും ചോർന്നു പോവുന്നത് തടയിടാനും തട്ടിപ്പുകൾ തടയാനും ഗൂഗിള്‍ ക്രോമിന്‍റെ ഏറ്റവും പുതിയ പതിപ്പ് അപ്‌ ഡേറ്റ് ചെയ്യണം എന്നും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിർദ്ദേശിച്ചു.

ഗൂഗിള്‍ ക്രോം 122.0.6261.57 അല്ലെങ്കില്‍ അതിന് മുമ്പുള്ള വേര്‍ഷനെയാണ് ഇവ ബാധിക്കുക. പുതിയ പതിപ്പില്‍ 12 സുരക്ഷാ പരിഹാരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സലാം പാപ്പിനിശ്ശേരി ഇടപെട്ടു : ക്രിമിനൽ കേസിൽ കുടുങ്ങിയ മലയാളിയെ നാടുകടത്തില്ല

February 26th, 2024

salam-pappinissery-yab-legal-dinil-dinesh-ePathram

ദുബായ് : ക്രിമിനൽ കേസിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിയെ യു. എ. ഇ. യിൽ നിന്ന് നാടു കടത്തില്ല. യാബ് ലീഗല്‍ സര്‍വ്വീസസ് സി. ഇ. ഒ. യും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ മൂലം കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് എന്ന യുവാവിനു 3 മാസം ജയില്‍ വാസം, ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം രൂപ) നഷ്ട പരിഹാരം നൽകൽ എന്നിവയിൽ നിന്നും ഒഴിവായി.

കമ്പനിയിലെ മുൻ ജീവനക്കാരൻ ചെയ്ത വഞ്ചനാ കുറ്റത്തിന്ന് ദിനിൽ ദിനേശ് കൂട്ട് നിന്നു എന്ന് ആരോപിച്ചു കൊണ്ട് ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിലാണ് ദുബായ് ക്രിമിനൽ കോടതിയുടെ ഉത്തരവ്.

കേസിന്ന് ആസ്പദമായ സംഭവം നടക്കുന്നത് 2022 ലാണ്. കേസിലെ ഒന്നാം പ്രതിയും ഇതേ കമ്പനിയിലെ മുൻ ജീവനക്കാരനുമായ പ്രതിയുടെ അസ്സിസ്റ്റൻഡ് ആയി ജോലി ചെയ്തു വരികയായിരുന്നു ദിനിൽ.

ഇതിനിടയിൽ ബാംഗ്ലൂർ സ്വദേശിയായ ഒന്നാം പ്രതി കമ്പനിയിൽ നിന്ന് ജോലി അവസാനിപ്പിച്ച് പോയി. ജോലിയിൽ പ്രയാസം നേരിട്ട ദിനിൽ, ഒന്നാം പ്രതിയുമായി ബന്ധം പുലർത്തുകയും കമ്പനിയുടെ പേരിൽ ഉള്ള ഇ-മെയിൽ ഐ. ഡി. യും പാസ്‌വേർഡും ഇയാൾക്ക് കൈമാറി കൊണ്ട് ജോലിയിൽ സഹായം സ്വീകരിച്ചു എന്ന് കമ്പനി ആരോപിച്ചു.

ഇതിനിടയിൽ ഒന്നാം പ്രതി കമ്പനി ഇ – മെയിൽ ഐ. ഡി. ദുരുപയോഗം ചെയ്തു കമ്പനിയുടെ പേരിൽ വ്യാജ രേഖ യുണ്ടാക്കി ഡു ടെലി കമ്മ്യുണിക്കേഷനിൽ നിന്ന് വിലയേറിയ ഫോൺ കൈപ്പറ്റി. വിവരം മനസ്സിലാക്കിയ തൊഴിലുടമ ദിനിൽ ഉൾപ്പടെ ഇരുവർക്കും എതിരെ ജബൽ അലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിക്കുകയും കേസിലെ ഒന്നാം പ്രതിയെ സഹായിച്ചു എന്നാരോപിച്ച് ദിനിലിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

കേസ് പരിഗണിച്ച ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി, ഒന്നാം പ്രതിയുമായി ബന്ധം പുലർത്തിയിരുന്നതിനാലും കമ്പനിയുടെ ഇ – മെയിലും പാസ്‌വേർഡും കൈമാറിയതിന്റെയും കമ്പനിയിലെ മറ്റൊരു ജീവനക്കാരന്റെ സാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിൽ ദിനിലിനെ കുറ്റക്കാരനായി വിധിക്കുകയും ഒന്നര ലക്ഷം ദിര്‍ഹം (33 ലക്ഷം ഇന്ത്യൻ രൂപ) പിഴയും മൂന്ന് മാസം തടവും നാട് കടത്താനും വിധിച്ചു.

ഇതോടെ സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ ദിനിൽ കേസുമായി ബന്ധപ്പെട്ട് പല നിയമ സ്ഥാപനങ്ങളെയും സമീപിച്ചു എങ്കിലും ഭീമമായ വക്കീൽ ഫീസ് ആവശ്യപ്പെട്ടതിനെതുടർന്ന് കേസ് നടത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയും ഒടുവിൽ യു. എ. ഇ. യിലെ യാബ് ലീഗൽ സർവ്വീസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. തുടർന്ന് ഇദ്ദേഹം ഈ കേസ് ഏറ്റെടുക്കുകയും ദിനിലിന് സൗജന്യ നിയമ സഹായം നൽകുകയും യു. എ. ഇ. സ്വദേശിയായ അഭി ഭാഷകൻ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി മുഖാന്തിരം ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു.

അപ്പീൽ കോടതിയിൽ ദിനിലിനെതിരെ കേസെടുത്തിരിക്കുന്നത് കമ്പനി ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് എന്നും എന്നാൽ അതിന് കൃത്യമായ തെളിവുകളോ ന്യായീകരണമോ കമ്പനിയുടെ ഭാഗത്തു നിന്നും സമർപ്പിച്ചിട്ടില്ല എന്നും പരാതിക്കാരനായ കമ്പനിയുടെ ഇൻഫർമേഷൻ ടെക്‌നോളജി ഡിപ്പാർട്ട് മെന്റിലെ ജീവനക്കാരൻ ആയിരുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത് എന്നും കോടതിയിൽ വിശദമാക്കി.

കൂടാതെ ഒന്നാം പ്രതിയുടെ കമ്പനിയിലെ മുൻ പരിചയം വിലയിരുത്തുമ്പോൾ ഈ കുറ്റകൃത്യം ആരുടെയും സഹായമില്ലാതെ തന്നെ സ്വയം ചെയ്യാനുള്ള ഒന്നാം പ്രതിയുടെ പ്രാപ്തിയേയും അഭിഭാഷകൻ ചൂണ്ടി കാട്ടി. പ്രതി ചേർക്കപ്പെട്ട ദിനിൽ കുറ്റകൃത്യം ചെയ്തു എന്നതിനോ മെയിൽ ആക്ടിവേറ്റ് ചെയ്തത് ഇദ്ദേഹം തന്നെയാണെന്നതിനോ മതിയായ തെളിവുകളൊന്നും തന്നെ കമ്പനിയുടെ ഭാഗത്തു നിന്നും ഹാജരാക്കിയിട്ടില്ല.

അതിനാൽ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ ആർട്ടിക്കിൾ 217 പ്രകാരം ഒരാളെ ശിക്ഷയ്ക്ക് വിധിക്കുകയാണ് എങ്കിൽ ഓരോ വിധി ന്യായ ത്തിന്റെയും കാരണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്, അല്ലാത്ത പക്ഷം അത് അസാധു ആണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

പത്തിലധികം തവണയാണ് കേസിൽ ഇരുഭാഗങ്ങളും തമ്മിൽ പരസ്പരം വാദം ഉണ്ടായത്. അഭിഭാഷകന്റെ വാദങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കമ്പനി അധികൃതർക്ക് സാധിച്ചില്ല. തുടർന്ന് ഇരുവരുടെയും വാദം പരിശോധിച്ച അപ്പീൽ കോടതി കേസിന്റെ നിജസ്ഥിതി മനസ്സിലാക്കി ദിനിൽ നിരപരാധി എന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ എല്ലാ ആരോപണത്തില്‍ നിന്നും കുറ്റ വിമുക്തൻ ആക്കുകയും വെറുതെ വിടാൻ അപ്പീൽ കോടതി ഉത്തരവിടുകയും ചെയ്തു. * Yab Legal FB Page

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വാഹനത്തിൻ്റെ സൺ റൂഫിൽ തല പുറത്തിട്ടാൽ 2000 ദിർഹം പിഴ

February 10th, 2024

police-warn-drivers-of-the-dangers-of-letting-their-escorts-out-of-vehicle-sun-roof-and-windows-ePathram

അബുദാബി : ഓടുന്ന വാഹനത്തിൻ്റെ സൺ റൂഫ്, വിൻഡോകൾ എന്നിവയിലൂടെ തല പുറത്തിട്ടാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തും എന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റ കൃത്യം ചെയ്യുന്ന വാഹനം 60 ദിവസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും. വാഹനം വിട്ടു കിട്ടുവാൻ 50,000 ദിർഹം പിഴ അടക്കേണ്ടി വരും എന്നും പോലീസ് അറിയിച്ചു.

സൺറൂഫ്, വിൻഡോ എന്നിവകളിലൂടെ യാത്രക്കാർ തല പുറത്തിടുന്നില്ല എന്ന് വാഹനം ഓടിക്കുന്നവർ ഉറപ്പു വരുത്തണം. നിരുത്തരവാദപരമായ പെരു മാറ്റങ്ങൾ ഒഴിവാക്കണം. ഇത്തരം അപകടകരമായ പ്രവൃത്തികൾ മറ്റു യാത്രക്കാരുടെ ജീവനു ഭീഷണിയാകും എന്നും അധികൃതർ ഓർമ്മപ്പെടുത്തി.

സൺ റൂഫുകളിലൂടെ തല പുറത്തേക്ക് ഇട്ട് യാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി വാഹനം നിർത്തുകയോ മറ്റു വാഹനങ്ങളുമായി കൂട്ടി ഇടിക്കുകയോ ചെയ്താൽ ഗുരുതര പരിക്കുകൾ ഉണ്ടാവും.

ഗതാഗത സുരക്ഷ വർദ്ധിപ്പിക്കു വാനും അപകടങ്ങൾ ഇല്ലാതാക്കുവാനും പോലീസും സമൂഹവും ഒന്നിച്ച് പരിശ്രമിക്കണം എന്നും അധികൃതർ പറഞ്ഞു.

* Image Credit: Twitter : AD PoliceDubai Police

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എൻജിൻ ഓഫ് ചെയ്യാതെ പുറത്തു പോയാൽ 500 ദിർഹം പിഴ

January 20th, 2024

police-warned-drivers-dangers-leaving-their-cars-running-while-shopping-ePathram
അബുദാബി : വാഹനം നിറുത്തി പുറത്തേക്കു പോകുമ്പോൾ എൻജിൻ ഓഫ് ചെയ്യണം എന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. എൻജിൻ ഓഫ് ആക്കാതെ വാഹനത്തിൽ നിന്ന് പുറത്തു പോകുന്ന ഡ്രൈവർമാരിൽ നിന്ന് 500 ദിർഹം പിഴ ഈടാക്കും.

എൻജിൻ ഓഫ് ചെയ്യാതെ ഇന്ധനം നിറയ്ക്കുക, എ. ടി. എം. മെഷ്യനിൽ നിന്ന് പണം എടുക്കുക, വാഹനം ശരിയായ രീതിൽ പാർക്ക് ചെയ്യാതെ പ്രാർത്ഥനക്കു പോവുക എന്നിവയെല്ലാം കുറ്റ കൃത്യമാണ്. ഇതിനെല്ലാം മേൽപ്പറഞ്ഞ പിഴ ഈടാക്കും.

നവജാത ശിശുക്കൾ അടക്കം കുട്ടികളെയും വാഹനത്തിൽ തനിച്ചാക്കി പുറത്തു പോകുന്നതും ഒഴിവാക്കണം. ഇത്തരം കാര്യങ്ങളിൽ അപകട സാദ്ധ്യത കൂടുതൽ ആയതിനാലാണ് കർശ്ശന നടപടി എടുക്കാൻ തീരുമാനിച്ചത് എന്നും സാമൂഹിക മാധ്യമ ങ്ങളിലൂടെ പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇ- സിഗരറ്റുകൾക്ക് നിരോധനം : നിയമം വീണ്ടും കർശ്ശനമാക്കി ഒമാൻ

January 11th, 2024

sultanate-of-oman-banned-e-cigarettes-and-e-sheesha-ePathram
മസ്കത്ത് : ഇലക്ട്രോണിക് സിഗരറ്റ്, ശീഷ, അനുബന്ധ സാധനങ്ങളും ഒമാനിൽ നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി (Consumer Protection Authority) നിലവിലുള്ള നിയമം (No. 698/2015) കൂടുതൽ കർശ്ശനമാക്കി പിഴ തുക വർദ്ധിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി പുതിയ നിയമം (N0. 756/2023) നടപ്പിലാക്കുന്നത്.

ഇ- സിഗരറ്റുകൾ, ശീഷ എന്നിവയുടെ ഉപയോഗത്തിന് നേരത്തെ 500 റിയാൽ പിഴയായി ഈടാക്കിയിരുന്നു. ഇപ്പോൾ പിഴത്തുക ഇരട്ടിയാക്കി. നിയമ ലംഘകർക്ക് 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യം ആണിത്. പിടിച്ചെടുക്കുന്ന ഇ-സിഗരറ്റുകൾ, ഇ- ഹുക്ക മറ്റു അനുബന്ധ സാധനങ്ങൾ എന്നിവ അധികാരികൾ നശിപ്പിക്കുകയും ചെയ്യും. LaW

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 1371231020»|

« Previous « ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ വെള്ളിയാഴ്ച തുടക്കമാവും
Next Page » ശൈഖ് സായിദ് ഫെസ്റ്റിവെല്‍ സിറ്റിയിൽ ഇന്ത്യ പവിലിയൻ »



  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം
  • പെരുന്നാളിന്‌ കൊടിയേറി
  • സലാം പാപ്പിനിശ്ശേരി ഇടപെട്ടു : ക്രിമിനൽ കേസിൽ കുടുങ്ങിയ മലയാളിയെ നാടുകടത്തില്ല
  • പ്രവാസികൾക്ക് സിവിൽ സർവ്വീസ് പരിശീലനം യു. എ. ഇ. യിൽ
  • റോഡ് ചാടിക്കടക്കുന്നവർക്ക് മുന്നറിയിപ്പ്
  • നൈബേഴ്‌സ് പ്രീമിയർ ലീഗ് : ഗ്രീൻ സ്റ്റാർ ജേതാക്കളായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine