പുസ്തക പ്രകാശനം

June 24th, 2011

shaji-haneef-book-ahirbhairav-cover-ePathram
ദുബായ് : പ്രവാസ ലോകത്തെ പ്രമുഖ കഥാകൃത്ത്‌ ഷാജി ഹനീഫ്‌ പൊന്നാനി യുടെ ചെറുകഥാ സമാഹാരം ആഹിര്‍ ഭൈരവ്‌ പ്രകാശനം ചെയ്യുന്നു. 15 കഥകള്‍ അടങ്ങിയ ആഹിര്‍ ഭൈരവ്‌ പാം പബ്ലിക്കേഷന്‍സ്‌ ആണ് പ്രസിദ്ധീകരിക്കുന്നത്.

ജൂണ്‍ 24 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് ഗിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കുന്ന പ്രകാശന ചടങ്ങില്‍ ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി യുടെ സ്ഥാപക അംഗ വും പ്രമുഖ ഗ്രന്ഥകാരനുമായ ഡോ. മഹ്മൂദ്‌, പ്രശസ്ത ഫോറന്‍സിക്‌ വിദഗ്ദന്‍ ഡോ. മുരളീ കൃഷണ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ലത്തീഫ് മമ്മിയൂര്‍ 050 76 41 404

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉണ്ണി ആറിന്റെ കഥയുടെ വായനയും ചര്‍ച്ചയും

June 19th, 2011

 

അബുദാബി: കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ജൂണ്‍ 22, ബുധനാഴ്ച വൈകിട്ട് 8 മണിക്ക്  ഉണ്ണി ആറിന്റെ, കോട്ടയം-17  എന്ന കഥയുടെ വായനയും ചര്‍ച്ചയും നടത്തും. അബുദാബി ശക്തി അവാര്‍ഡ് നേടിയ ഈ  കഥയുടെ പഠനം സാംസ്കാരിക പ്രവര്‍ത്തകനായ ടി കെ ജലീല്‍ അവതരിപ്പിക്കും.  പ്രമുഖകവി അസ്മോ പുത്തന്‍ചിറ
മോഡറേറ്ററായിരിക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദല – കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

June 19th, 2011

dala-30th-anniversary-logo-epathram
ദുബായ്‌ : ഈ വര്‍ഷ ത്തെ ദല – കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗ ത്തില്‍ കെ. രാജേന്ദ്രന്‍റെ ‘കോമണ്‍വെല്‍ത്ത്’ എന്ന കൃതിയും കവിതാ വിഭാഗ ത്തില്‍ എം. പി. പവിത്ര യുടെ ‘വീണുപോയത്’ എന്ന കൃതിയും ഏകാംഗ നാടക വിഭാഗ ത്തില്‍ എം. യു. പ്രവീണിന്‍റെ ‘കനി’ എന്ന രചന യുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ലേഖന വിഭാഗ ത്തില്‍ പി. കെ. അനില്‍കുമാറും പുരസ്‌കാരം നേടി.

5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 25 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സുകുമാര്‍ അഴീക്കോട് സമ്മാനിക്കുമെന്ന് ദല ഭാരവാഹികള്‍ പാലക്കാട്ട് വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

മുണ്ടൂര്‍ സേതുമാധവന്‍, അഷ്ടമൂര്‍ത്തി, എന്‍. ആര്‍. ഗ്രാമപ്രകാശ്, എന്‍. രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.

– നാരായണന്‍ വെളിയംകോട്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദല മാതൃഭാഷ പുരസ്ക്കാരം

June 18th, 2011

dala-30th-anniversary-logo-epathram

ദുബായ്‌ : ദല മാതൃഭാഷ പുരസ്ക്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എസ്. എസ്. എല്‍. സി., സി. ബി..എസ്. ഇ. (പത്താം തരം) പരീക്ഷകളില്‍ മലയാളം അടക്കം എല്ലാ വിഷയങ്ങളിലും A+ നേടി പാസ്സായ കുട്ടികള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നത്. ദുബായ് എമിറേറ്റിലെ സ്കൂളില്‍ നിന്നുള്ള കുട്ടികളാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റോടൂ കൂടി താഴെ പറയുന്ന അഡ്രസ്സുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഫാക്സ് : 04-2725898. ഈമെയില്‍ : mail അറ്റ്‌ daladubai ഡോട്ട് കോം. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 055 2722729, 050 2865539.

– നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാവ്യദീപ്തി കവിതാ പുരസ്‌കാരം : സൃഷ്ടികള്‍ ക്ഷണിച്ചു

June 17th, 2011

iringappuram-epathramദുബായ് : സാഹിത്യ രംഗത്തെ പ്രതിഭകളെ പ്രോത്സാഹി പ്പിക്കുന്നതിനു വേണ്ടി ഇരിങ്ങപ്പുറം പ്രവാസി കൂട്ടായ്മ ‘ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം’ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ‘കാവ്യദീപ്തി കവിതാ പുരസ്‌കാര’ ത്തിന് യു. എ. ഇ. യിലെ എഴുത്തു കാരില്‍ നിന്നും കവിതകള്‍ ക്ഷണിച്ചു.

18 വയസിനു മുകളിലുള്ളവര്‍ക്കു പങ്കെടുക്കാം. 40 വരികളില്‍ കൂടാതെയുള്ള കവിതകള്‍ ഇതു വരെ ആനുകാലിക ങ്ങളില്‍ പ്രസിദ്ധീകരി ച്ചിട്ടില്ലാത്ത തുമായിരിക്കണം .

താല്പര്യമുള്ളവര്‍ തങ്ങളുടെ രചനകള്‍ ജൂലൈ 30 നു മുന്‍പേ സെക്രട്ടറി, ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം, പി. ബി. നമ്പര്‍ 82412, യു. എ. ഇ. എന്ന വിലാസ ത്തിലോ friendsofiringapuram at gmail dot com എന്ന ഇ -മെയില്‍ വിലാസ ത്തിലോ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
050 22 65 718 ( അഭിലാഷ്‌ വി. ചന്ദ്രന്‍), 050 92 77 031 ( ടി. എം. ജിനോഷ്‌).

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ നല്‍കി
Next » — Next Page » പ്രിയമുള്ള പാട്ടുകളുമായി ഷഫീക്ക്‌ റിയാസ്‌ ടീം »



  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine