ഷാര്‍ജ പുസ്തകോത്സവത്തില്‍ ഡി.സി. ബുക്ക്സ്

October 27th, 2010

dc-books-sharjah-book-fair-epathram

ഷാര്‍ജ : ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 6 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഐ. എസ്. ഓ. സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച പുസ്തക പ്രസാധകരായ ഡി. സി. ബുക്ക്സ് പങ്കെടുക്കുന്നു. ഇതോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനങ്ങളും നടത്തുന്നതാണ്.

onv-kurup-sethu-madhusoodanan-nair-epathram

ജ്ഞാനപീഠം ജേതാവും പ്രശസ്ത കവിയും ഗാന രചയിതാവുമായ ഓ. എന്‍. വി. കുറുപ്പ് രചിച്ച “ദിനാന്തം” എന്ന കാവ്യ പുസ്തകം നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് പ്രകാശനം ചെയ്യുന്നു. ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പതിനായിരാമത്തെ പുസ്തകമാണ് “ദിനാന്തം”. ചടങ്ങില്‍ ഓ. എന്‍. വി. മുഖ്യാതിഥി ആയിരിക്കും.

പാണ്ഡവപുരം ഉള്‍പ്പെടെയുള്ള നിരവധി നോവലുകളുടെ രചയിതാവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള പ്രശസ്ത എഴുത്തുകാരനുമായ സേതു ഒക്ടോബര്‍ 29ന് വൈകുന്നേരം 5 മണിക്ക് പങ്കെടുക്കുന്നു. സേതുവിന്‍റെ പുതിയ നോവല്‍ “പെണ്ണകങ്ങള്‍” ചടങ്ങില്‍ പ്രകാശിപ്പിക്കുന്നു.

ഒക്ടോബര്‍ 30ന് വൈകുന്നേരം 5 മണിക്ക് “നാറാണത്ത് ഭ്രാന്തനി” ലൂടെ ശ്രദ്ധേയനായ പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥി ആയി പങ്കെടുക്കുകയും കാവ്യാലാപനം നടത്തുകയും ചെയ്യും. വായനക്കാരുമായി എഴുത്തുകാര്‍ നടത്തുന്ന മുഖാമുഖവും സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : 050 1669547, 055 8918292

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തോമസ്‌ ചെറിയാന്റെ കഥാ സമാഹാരം പ്രകാശനം ചെയ്യുന്നു

October 26th, 2010

nilavilikalkku-kaathorkkaam-book-epathramദുബായ്‌ : പ്രമുഖ കഥാകാരന്‍ തോമസ്‌ ചെറിയാന്റെ “നിലവിളികള്‍ക്ക് കാതോര്‍ക്കാം” എന്ന കഥാ സമാഹാരം ദുബായില്‍ പ്രകാശനം ചെയ്യുന്നു. ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 05:30 മുതല്‍ 09:00 മണി വരെ ഖിസൈസ്‌ റോയല്‍ പാലസ് ഹോട്ടലിലാണ് പരിപാടി. കവി സുറാബ് മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പുരസ്കാര ജേതാവായ പി. മണികണ്ഠനു പുസ്തകം നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സുറാബ് പുസ്തക അവലോകനം നടത്തും. പി. മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തും.

e പത്രം പരിസ്ഥിതി ക്ലബ്‌ അവതരിപ്പിക്കുന്ന ഒരു ഹ്രസ്വ ചിത്രത്തോടെ കാര്യ പരിപാടികള്‍ തുടങ്ങും. ഇസ്മായീല്‍ മേലടി സ്വാഗതവും ജ്യോതി കുമാര്‍ മോഡറേറ്ററും ആയിരിക്കും. കവി മുളക്കുളം മുരളീധരന്‍ പുസ്തക പരിചയം നടത്തും.

പുസ്തക വിചാരത്തില്‍ ഉപഭോഗ സംസ്കാരം (കഥകള്‍ – വെര്‍ച്വല്‍ വേള്‍ഡ്‌, സ്ക്രീനില്‍ ശേഷിക്കുന്നതെന്ത്‌, ബമ്പര്‍ പ്രൈസ്‌) – നാസര്‍ ബേപ്പൂര്‍, അണു കുടുംബങ്ങളിലെ ആണ്‍ – പെണ്‍ വ്യവഹാരങ്ങള്‍ (കഥകള്‍ – യാത്ര, നിലവിളികള്‍ക്ക് കാതോര്‍ക്കാം, ഓട്ടത്തിനൊടുവില്‍) – സിന്ധു മനോഹരന്‍, തലമുറകളുടെ മുറിവും നീതിബോധവും, വര്‍ത്തമാന കാലത്ത്‌ (കഥകള്‍ – തിരുമുറിവുകള്‍, ചരിത്ര പ്പുട്ടില്‍ സോളമന്‍) – രവി പുന്നക്കല്‍, തൊഴില്‍ രാഹിത്യ സങ്കീര്‍ണ്ണതകള്‍ (കഥകള്‍ – സമയ സന്ധ്യകള്‍, കൊണ്ക്രീറ്റ്‌) – സി. വി. സലാം, യുദ്ധം, അധിനിവേശം, സാമ്രാജ്യത്വം (കഥകള്‍ – ഫണ്‍ റേസ്‌, ആശങ്കകള്‍ക്ക് വിരുന്നു പാര്‍ക്കാന്‍ ഒരു ജീവിതം) – റാം മോഹന്‍ പാലിയത്ത്, ആഗോളീകരണ കാലത്തെ ധനാസക്തികള്‍ (കഥകള്‍ – ജനിതകം, ഹോള്‍ഡര്‍ ഓഫ് ഇന്ത്യന്‍ പാസ്പോര്‍ട്ട് നമ്പര്‍ K010…) – ലത്തീഫ്‌ മമ്മിയൂര്‍ എന്നിവര്‍ പങ്കെടുക്കും.

ബഷീര്‍ തിക്കോടി, എം. എം. മുഹമ്മദ്‌, സൂസന്‍ കോരുത്ത്, കമറുദ്ദീന്‍ ആമയം, സബാ ജോസഫ്‌, പി. കെ. മുഹമ്മദ്‌, പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍, എസ്. എ. ഖുദ്സി, അനൂപ്‌ ചന്ദ്രന്‍, കബീര്‍, പി. ആന്റണി, സുരേഷ് പാടൂര്‍, മസ്ഹര്‍, മനാഫ്‌ കേച്ചേരി, ഷാജി ഹനീഫ്‌ എന്നിവര്‍ ആശംസകള്‍ അറിയിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി യുടെ വയലാര്‍- ചെറുകാട് അനുസ്മരണം

October 25th, 2010

vayalar-cherukad-anusmaranam-epathram

അബുദാബി :  ശക്തി തിയറ്റേഴ്സിന്‍റെ ആഭിമുഖ്യത്തില്‍  വയലാര്‍ – ചെറുകാട് അനുസ്മരണം സംഘടിപ്പിക്കുന്നു.  ഒക്ടോബര്‍ 26 ചൊവ്വാഴ്ച്ച രാത്രി 8 മണിക്ക്  കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തു കാരനുമായ സഫറുള്ള പാലപ്പെട്ടി, വയലാര്‍ അനുസ്മരണ പ്രഭാഷണവും ടി. എന്‍. നീലകണ്ഠന്‍ നമ്പ്യാര്‍,  ചെറുകാട് അനുസ്മരണ പ്രഭാഷണവും നടത്തും.
 
തുടര്‍ന്ന്‍ വയലാര്‍ രചിച്ച ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ‘വയലാര്‍ ഗാനസന്ധ്യ’യും മറ്റു കലാപരിപാടി കളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാപ്പിള ശൈലി പ്രകാശനം

October 16th, 2010

mappila-shyli-book-release-epathram
ദുബായ്‌ : ഭാഷ നഷ്ടപ്പെടുമ്പോള്‍ നമ്മുടെ സംസ്കൃതിയും പൈതൃകവുമാണ് നഷ്ടപ്പെടുന്നത് എന്നും സംസ്കൃതിയെ നശിപ്പിക്കുക എന്നാല്‍ ഭാഷയെ നശിപ്പിക്കുക എന്നതാണെന്നും ഇതിനെതിരെയുള്ള പ്രതിരോധം സൃഷ്ടിക്കുക എന്നുള്ളതാണ് സമൂഹത്തിന്റെ ദൌത്യമെന്നും എന്‍. കെ. എ. ലത്തീഫിന്റെ “മാപ്പിള ശൈലി” എന്ന ഗ്രന്ഥത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഭാഷയ്ക്കെതിരെയുള്ള അധിനിവേശം അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ല. ലത്തീഫ് സാഹിബിന്റെ കൃതി നടന്നു വന്ന വഴികളിലൂടെ പൈതൃകത്തിലേക്കുള്ള തിരിച്ചു പോക്കാണ്. എല്ലാവരും നാട്ടു ഭാഷയെ തിരസ്ക്കരിച്ചു മാധ്യമ ഭാഷയിലേക്ക് മാറിയിരിക്കുന്നു. കേരളീയ മുസ്ലിംകളെ ഒന്നിപ്പിച്ചു നിര്‍ത്തി നൂറ്റാണ്ടുകളോളം വൈദേശിക ആധിപത്യത്തിനെതിരെ പൊരുതിയത് കലയിലൂടെയും സാഹിത്യത്തിലൂടെയും ഉള്ള മുന്നേറ്റത്തി ലൂടെയാണെന്നും പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.

ദുബായ്‌ തൃശൂര്‍ ജില്ല കെ. എം. സി. സി. സര്‍ഗ്ഗ ധാരയുടെ സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് എന്‍. കെ. എ. ലത്തീഫ് രചിച്ച “മാപ്പിള ശൈലി” എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ്‌ എ. പി. അബ്ദു സമദ്‌ (സാബീല്‍) ഉബൈദ്‌ ചേറ്റുവയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. എ. പി. അബ്ദു സമദ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജമാല്‍ മനയത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ സ്വാഗതം പറഞ്ഞു.

ബഷീര്‍ തിക്കോടി ഗ്രന്ഥ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ മോഡറേറ്റര്‍ ആയിരുന്നു. ആരിഫ്‌ സൈന്‍, റഈസ്‌ തലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. പീതാംബര കുറുപ്പ് എം. പി. യുടെ സന്ദേശം ബഷീര്‍ മാമ്പ്ര വായിച്ചു. ഭാരവാഹികളായ ഫറൂഖ്‌ പട്ടിക്കര, അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, ടി. കെ. അലി, അഷ്‌റഫ്‌ പിള്ളക്കാട് എന്നിവര്‍ സംബന്ധിച്ചു. ജന. കണ്‍വീനര്‍ അഷ്‌റഫ്‌ കിള്ളിമംഗലം നന്ദി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

“മാപ്പിള ശൈലി” പ്രകാശനം ചെയ്യുന്നു

October 5th, 2010

book-review-epathramദുബായ്‌ : കെ. എം. സി. സി. തൃശൂര്‍ ജില്ലാ “സര്‍ഗ്ഗ ധാര” യുടെ ത്രൈമാസ സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് എന്‍. കെ. എ. ലത്തീഫ് രചിച്ച “മാപ്പിള ശൈലി” രണ്ടാം പതിപ്പ്‌ പ്രകാശനം ചെയ്യും. ഒക്ടോബര്‍ 14ന് വ്യാഴം രാത്രി 8 മണിക്ക് ദുബായ്‌ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി നടക്കുന്നത്. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബുസമദ് (സാബീല്‍) പ്രകാശനം നിര്‍വഹിക്കും. ബഷീര്‍ തിക്കോടി ഗ്രന്ഥ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. നാസര്‍ ബേപ്പൂര്‍ മോഡറേറ്റര്‍ ആയിരിക്കും.
mappila-shaili-book-epathram
ദുബായ്‌ കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ്‌ ചേറ്റുവ, ജനറല്‍ സെക്രട്ടറി എന്‍. എ. കരീം, ജില്ല പ്രസിഡണ്ട് ജമാല്‍ മനയത്ത്‌, ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ എന്നിവര്‍ സംബന്ധിക്കും.

മൌലവി ഹുസൈന്‍ കക്കാട്, സ്വര്‍ണ്ണം സുരേന്ദ്രന്‍, റീനാ സലിം, ഷീലാ പോള്‍, സബാ ജോസഫ്‌, എന്‍. എസ്. ജ്യോതി കുമാര്‍, ജലീല്‍ പട്ടാമ്പി, ഷാബു കിളിത്തട്ടില്‍, ഇസ്മയില്‍ മേലടി, കെ. എം. അബ്ബാസ്‌, കെ. പി. കെ. വേങ്ങര, ആരിഫ്‌ സൈന്‍, അഡ്വ. ജയരാജ്‌ തോമസ്‌, രാം മോഹന്‍ പാലിയത്ത്, മസ്ഹര്‍, ഷാജി ഹനീഫ, നാരായണന്‍ വെളിയംകോട്, പുന്നക്കന്‍ മുഹമ്മദലി, ലത്തീഫ്‌ മമ്മിയൂര്‍, എസ്. ചേലേരി തുടങ്ങിയവര്‍ പുസ്തക അവലോകനം നടത്തും. കോഴിക്കോട്‌ വചനം ബുക്സ്‌ പ്രസാധകരാണ്. കെ. പി. കുഞ്ഞിമൂസ, ടി. സി. ഗോപിനാഥ്, എം. വി. ബെന്നി എന്നീ സാഹിത്യ സാംസ്കാരിക പണ്ഡിതന്‍മാരുടെ ഈദൃശ പഠനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പ്രസ്തുത ഗ്രന്ഥം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 4543895 അഷ്‌റഫ്‌ കിള്ളിമംഗലം (സെക്രട്ടറി)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

92 of 981020919293»|

« Previous Page« Previous « ‘മ്യൂസിക്കല്‍ റിയാലിറ്റി ഷോ’ യു. എ. ഇ. യില്‍
Next »Next Page » കെ. എസ്. സി. നാടകോത്സവം: രചനകള്‍ ക്ഷണിക്കുന്നു »



  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine