
ദുബായ് : ദല മാതൃഭാഷ പുരസ്ക്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എസ്. എസ്. എല്‍. സി., സി. ബി..എസ്. ഇ. (പത്താം തരം) പരീക്ഷകളില്‍ മലയാളം അടക്കം എല്ലാ വിഷയങ്ങളിലും A+ നേടി പാസ്സായ കുട്ടികള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നത്. ദുബായ് എമിറേറ്റിലെ സ്കൂളില്‍ നിന്നുള്ള കുട്ടികളാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റോടൂ കൂടി താഴെ പറയുന്ന അഡ്രസ്സുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഫാക്സ് : 04-2725898. ഈമെയില്‍ : mail അറ്റ് daladubai ഡോട്ട് കോം. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 055 2722729, 050 2865539.
– നാരായണന്‍ വെളിയംകോട്

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
ദുബായ് : സാഹിത്യ രംഗത്തെ പ്രതിഭകളെ പ്രോത്സാഹി പ്പിക്കുന്നതിനു വേണ്ടി ഇരിങ്ങപ്പുറം പ്രവാസി കൂട്ടായ്മ ‘ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം’ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ‘കാവ്യദീപ്തി കവിതാ പുരസ്‌കാര’ ത്തിന് യു. എ. ഇ. യിലെ എഴുത്തു കാരില്‍ നിന്നും കവിതകള്‍ ക്ഷണിച്ചു.




























 