വിളിച്ചു പറയാന്‍ ഉള്ളതാണ് കവിത : മുരുകന്‍ കാട്ടാക്കട

May 22nd, 2010

murukan-kattakkadaറിയാദ് : ഒളിച്ച് വെക്കാനുള്ളതല്ല വിളിച്ച് പറയാനുള്ളതാണ് കവിതയെന്ന് കവി മുരുകന്‍ കാട്ടാക്കട. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകാരെ സ്വീകരിക്കാനുള്ള വിമുഖത കാണിക്കുന്ന പ്രവണത മലയാള മുഖ്യാധാരാ സാഹിത്യത്തിലുണ്ടെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു. മീഡിയ ഫോറം പ്രസിഡന്‍റ് കെ. യു. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട്, എസ്. എന്‍. ചാലക്കോടന്‍ എന്നിവര്‍ പ്രസംഗിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍റെ ഭാഷ എന്‍റെ സംസ്കാരം

May 16th, 2010

ksc - logo-epathramഅബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഭാഷാ പ്രചാരണ പരിപാടിയില്‍ മെയ്‌ 16 ഞായറാഴ്ച  രാത്രി 8: 30 നു  ‘എന്‍റെ ഭാഷ എന്‍റെ സംസ്കാരം’ എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍. പി. ഹാഫിസ്‌ മുഹമ്മദ്‌, കവിയും ഗാന രചയിതാവുമായ പി. കെ. ഗോപി  എന്നിവര്‍ സംസാരിക്കുന്നു. തുടര്‍ന്ന് സംവാദവും ഉണ്ടായിരിക്കും.

അബുദാബിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേര്‍  പങ്കെടുക്കും. (വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : അയൂബ്‌ കടല്‍മാട് – സാഹിത്യ വിഭാഗം സെക്രട്ടറി  050   69 99 783 )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബെന്യാമീന് സാഹിത്യ അക്കാദമി പുരസ്കാരം

May 12th, 2010

ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം പ്രവാസിയും യുവ എഴുത്തുകാരനുമായ ബെന്യാമീന് ലഭിച്ചു. ബഹ്‌റൈനില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുന്ന ബെന്യാമീന്‍ കഥകളിലൂടെ ആണ് സാഹിത്യ രംഗത്ത് ശ്രദ്ധേയനാകുന്നത്. അബീശഗീന്‍, പെണ്മാറാട്ടം തുടങ്ങി പുസ്തകങ്ങള്‍ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. പെണ്മാറാട്ടം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ചെറുകഥാ സമാഹരമാണ്. ബഹറിനിലെ സാഹിത്യ സാംസ്കാരിക രംഗത്ത് ശ്രദ്ധേയനാണ് ബെന്യാമിന്‍.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി. പത്മനാഭന് അബുദാബിയില്‍ സ്വീകരണം

April 7th, 2010

t-padmanabhanഅബുദാബി: പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍റെ എഴുത്തിന്‍റെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും ഗള്‍ഫ് നാടുകളിലും നടക്കുന്ന പരിപാടിയില്‍ അബുദാബി മലയാളി സമാജം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ യായ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ടി. പത്മനാഭന് സ്വീകരണം നല്‍കുന്നു. ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാത്രി 8.30ന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ മുഗള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. എ. എം. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. അബുദാബിയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

‘മലബാര്‍ സ്കെച്ചുകള്‍’ പ്രകാശനം ഇന്ന്

April 2nd, 2010

sathyan-madakkaraപ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരന്‍ സത്യന്‍ മാടാക്കരയുടെ ആറാമത് കൃതി ‘മലബാര്‍ സ്കെച്ചുകള്‍’, യു. എ. ഇ. യിലെ പ്രശസ്ത കവി ഇബ്രാഹിം അല്‍ ഹാഷിമി ഇന്ന് (വെള്ളിയാഴ്ച) പ്രകാശനം ചെയ്യും. ദുബായ് ദേര നാസ്സര്‍ സ്ക്വയറിലെ ഫ്ലോറ പാര്‍ക്ക്‌ ഹോട്ടലില്‍ രാത്രി എട്ടിന് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ചിരന്തന സാംസ്കാരിക വേദിയാണ് ‘മലബാര്‍ സ്കെച്ചുകള്‍’ പ്രസിദ്ധീകരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

100 of 102102099100101»|

« Previous Page« Previous « കിടിലന്‍ ടി.വി. ഡോട്ട് കോം യു.എ.ഇ. സംഗമം
Next »Next Page » ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു »



  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine