അയ്യപ്പന്‍: വ്യവസ്ഥാപിത കാവ്യ സങ്കല്‌പങ്ങളെ വെല്ലു വിളിച്ച കവി

November 27th, 2010

kuzhoor-vilson-ayyappan-anusmaranam-epathram

അബുദാബി : വ്യവസ്ഥാപിത കാവ്യ നിയമ ങ്ങളെ കവിത കൊണ്ടും സാമൂഹിക സങ്കല്പങ്ങളെ ജീവിതം കൊണ്ടും വെല്ലു വിളിച്ച മഹാകവി യായിരുന്നു എ. അയ്യപ്പന്‍ എന്ന് അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച എ. അയ്യപ്പന്‍ – ശാന്താദേവി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
 
ലഹരിയില്‍ ഉലഞ്ഞ ജീവിത ത്തിന്‍റെ ഒരു താള ഭംഗവും ഏശാതെ ഉറച്ച വാക്കുകള്‍ കൊണ്ട് കാവ്യ ലോകത്തെ സ്തബ്ധമാക്കിയ അപൂര്‍വ്വ പ്രതിഭ യായിരുന്നു എ. അയ്യപ്പന്‍.  കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ദരിദ്രനും പീഡിതനും എന്നാല്‍, കവിത  കൊണ്ട് അതി സമ്പന്നനും ആയിരുന്നു അദ്ദേഹം.  ജീവിത ത്തില്‍ ജാഗ്രത ഉണ്ടായിരുന്നു എങ്കില്‍ മലയാള ത്തിലെ ഏറ്റവും മഹാനായ കവിയായി അയ്യപ്പനെ വാഴ്ത്ത പ്പെടുമായിരുന്നു എന്നും സമ്മേളനം വിലയിരുത്തി.
 

അഞ്ഞൂറി ലേറെ സിനിമ കളിലും  ആയിരത്തിലേറെ നാടക ങ്ങളിലും വേഷമിട്ടു കൊണ്ട് സാംസ്‌കാരിക കേരള ത്തിന്‍റെ ഭാഗമായി ത്തീര്‍ന്ന കോഴിക്കോട് ശാന്താ ദേവിയെ അവസാന ഘട്ടത്തില്‍ സാംസ്‌കാരിക കേരളം, വിശിഷ്യ ‘അമ്മ’ പോലുള്ള സിനിമാ കലാ കാരന്മാരുടെ സംഘടനകള്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നും അവരുടെ ശ്രദ്ധ ശാന്താദേവി യില്‍ പതിഞ്ഞിരുന്നു വെങ്കില്‍ ശാന്താദേവി ഇപ്പോഴും നമ്മോടൊപ്പം ഉണ്ടാകു മായിരുന്നു വെന്നും അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

അരങ്ങിലും വെള്ളിത്തിര യിലും ഒട്ടനേകം കഥാപാത്ര ങ്ങളെ അവതരിപ്പിച്ച ശാന്താ ദേവിയുടെ ജീവിതം, ‘കേരള കഫെ’ യില്‍ മകനാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ ജീവിത ത്തിന്‍റെ അനുഭവ ങ്ങളാണ് അവസാന നാളുകളില്‍  നേരിടേണ്ടി വന്നത്. (രണ്‍ജിതിന്‍റെ നേതൃത്വ ത്തില്‍ മലയാള ത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ ‘കേരള കഫേ’ എന്ന ചിത്ര ത്തിലെ ‘ദ ബ്രിഡ്ജ്’ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ച യില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷി ക്കുന്നതാ യിരുന്നു കഥ.  ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശി യായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താദേവി യായിരുന്നു).

ഇത്തരം ഒരവസ്ഥ ഒരു കലാകാരിക്ക് എന്നല്ല ഒരമ്മയ്ക്കും ഉണ്ടാകാ തിരിക്കാന്‍ സാംസ്‌കാരിക കേരളം ജാഗ്രത പുലര്‍ത്തണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

കുഴൂര്‍ വിത്സന്‍,  ഇ. ആര്‍.  ജോഷി,  സി. വി. സലാം എന്നിവര്‍ കവി എ. അയ്യപ്പനെ അനുസ്മരിച്ചു കൊണ്ടും,  എസ്. എ. ഖുദ്‌സി, സഫറുള്ള പാലപ്പെട്ടി എന്നിവര്‍  ശാന്താ ദേവിയെ അനുസ്മരിച്ചു കൊണ്ടും സംസാരിച്ചു. നസീര്‍ കടിക്കാട്,  കെ. എം. എം.  ഷെരീഫ്, സുജി നിലമ്പൂര്‍, ശശി എന്നിവര്‍ അയ്യപ്പന്‍റെ കവിതകള്‍ അവതരിപ്പിച്ചു. 
 
സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം, പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവി വര്‍മ്മ യുടെ വേര്‍പാടില്‍ അനുശോചിച്ചു കൊണ്ടാണ് ആരംഭിച്ചത്.  കെ. എസ്. സി.  ഓഡിറ്റര്‍ ഇ. പി. സുനില്‍ സ്വാഗതവും വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

കഥാലോകം ശ്രദ്ധേയമായി

November 10th, 2010

santhosh-echikkanam-epathram

അബുദാബി : മലയാള സിനിമയിലെ ഹാസ്യ നടന്മാര്‍ക്ക് കിട്ടുന്ന പരിഗണന പോലും നമ്മുടെ നാട്ടില്‍ എഴുത്തു കാര്‍ക്ക്‌ ലഭിക്കുന്നില്ല  എന്ന്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌    പ്രശസ്ത ചെറുകഥാ കൃത്ത് സന്തോഷ്‌ ഏച്ചിക്കാനം അഭിപ്രായ പ്പെട്ടു.  അബുദാബി  ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച ‘കഥാലോകം’ പരിപാടി യില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
 
ഒരു സാഹിത്യ പരിപാടിക്ക്‌ ഇത്രയധികം ജനക്കൂട്ടത്തെ ലഭിക്കുന്നത് ഗള്‍ഫ്‌ നാടുകളില്‍ മാത്രമാണ് എന്ന് കെ.  എസ്. സി. യുടെ മിനിഹാളില്‍ നിറഞ്ഞ സദസ്സിനെ അഭിമുഖീകരിച്ചു കൊണ്ട് സന്തോഷ്‌ പറഞ്ഞു. നാട്ടിലെ പ്രകടന ങ്ങള്‍ക്ക്‌ ആളുകളെ  കൂലിക്ക് എടുക്കുന്നത് പോലെ സാഹിത്യ സദസ്സുകള്‍ക്കും ആളുകളെ കൂലി കൊടുത്ത്‌ വിളിച്ചിരുത്തേണ്ടി  വരുന്ന ഗതികേടാണ് കേരളത്തില്‍ ഇന്നുള്ളത്‌. നിളാ നദി മെലിഞ്ഞത് പോലെ സാഹിത്യ പരിഷത്തിന്‍റെ പരിപാടികളും  ഈയിടെ ശുഷ്കിച്ചതായി തീര്‍ന്നു എന്നും പറഞ്ഞു. 
 

shakthi-kadhalokam-epathram

ശക്തി അവാര്‍ഡ്‌ കമ്മിറ്റി അംഗവും പ്രമുഖ സാഹിത്യ നിരൂപകനും, പ്രഭാഷകനു മായ ഐ. വി. ദാസിന്‍റെ നിര്യാണ ത്തില്‍ അനുശോചനം രേഖപ്പെടുത്തു വാന്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍  സംഘടിപ്പിച്ച അനുശോചന യോഗ ത്തിനോട് അനുബന്ധിച്ചാണ് ‘കഥാലോകം’  അരങ്ങേറിയത്. ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി, കെ.  എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, പത്മനാഭന്‍ എന്നിവര്‍ ഐ. വി. ദാസ്‌ അനുസ്മരണ പ്രഭാഷണം നടത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സന്തോഷ്‌ ഏച്ചിക്കാനം അബുദാബിയില്‍

November 6th, 2010

അബുദാബി:  ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന ‘കഥാലോകം’ പരിപാടിയില്‍ നവംബര്‍ 7 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് പ്രശസ്ത ചെറുകഥാ കൃത്ത് സന്തോഷ്‌ ഏച്ചിക്കാനം പങ്കെടുക്കുന്നു.  ‘കൊമാല’ എന്ന ചെറുകഥാ സമാഹാര ത്തിലൂടെ ചെറുകഥ ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌ കൂടിയാണ് സന്തോഷ്‌ ഏച്ചിക്കാനം.
 
ശക്തി അവാര്‍ഡ്‌ കമ്മിറ്റി അംഗവും പ്രമുഖ സാഹിത്യ നിരൂപകനും, പ്രഭാഷകനുമായ ഐ. വി. ദാസിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുവാന്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ ശക്തി സംഘടിപ്പിക്കുന്ന അനുശോചന യോഗ ത്തിനോട് അനുബന്ധിച്ചാണ് ‘കഥാലോകം’ അരങ്ങേറുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വയലാര്‍ : സര്‍ഗ്ഗ ശക്തിയെ മാനവ പുരോഗതിക്കു വേണ്ടി വിനിയോഗിച്ച കവി

November 6th, 2010
safarulla-vayalar-cherukad-anusmaranam-epathramഅബുദാബി: തന്‍റെ  സര്‍ഗ്ഗ ശക്തിയെ മാനവ പുരോഗതിക്കു വേണ്ടി വിനിയോഗിച്ച പ്രതിഭാ ധനനായ കലാകാരനായിരുന്നു വയലാര്‍ രാമവര്‍മ്മ എന്ന് ശക്തിയുടെ വയലാര്‍ – ചെറുകാട് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ആയിശ യിലൂടെ,  മാനിഷാദ യിലൂടെ, ഇമ്പമേറിയ നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങളുടെ സര്‍ഗ്ഗ സംഗീത ത്തിലൂടെ മലയാളം കൂട്ടിവായിക്കാന്‍ അറിയാത്ത വരെ പോലും ഹര്‍ഷ പുളകിതരാക്കിയ വയലാറിന്‍റെ കവിതകളില്‍ കണ്ടു വരുന്ന സ്നേഹത്തില്‍ അധിഷ്ടിത മായ   ദര്‍ശനം എല്ലാ ജീവിത ദുരന്ത ങ്ങളിലും അതിജീവന ശക്തി പകരുന്ന  ശമനൌഷധം ആണെന്ന് വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തിയ സഫറുള്ള പാലപ്പെട്ടി അഭിപ്രായപ്പെട്ടു.
 
പൊതു പ്രവര്‍ത്തനം, അതെത്ര  നിസ്സാരമായാലും ഒരിക്കലും നിഷ്ഫലമാകില്ല  എന്ന് മാക്സിം ഗോര്‍ക്കിയെ പോലെ ഉറച്ചു വിശ്വസിച്ചിരുന്ന കവിയും കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും നടനും കര്‍ഷകനും സര്‍വ്വോപരി സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്നു ചെറുകാട് എന്ന് ടി. എന്‍. നീലകണ്ഠന്‍ നമ്പ്യാര്‍  തന്‍റെ ചെറുകാട് അനുസ്മരണ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
 
കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച  വയലാര്‍ – ചെറുകാട് അനുസ്മരണ സമ്മേളനത്തില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം സിക്രട്ടറി റഫീഖ്‌ സക്കറിയ  നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്ഷര തൂലിക പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

November 3rd, 2010

palm-pusthakappura-epathramഷാര്‍ജ : പാം പുസ്തകപ്പുരയുടെ വാര്‍ഷിക ത്തോടനുബന്ധിച്ചു പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കഥ, കവിത എന്നിവയാണ് പുരസ്കാരത്തിന് പരിഗണിക്കുക. പ്രസിദ്ധീകരിക്കാത്ത സൃഷ്ടികള്‍ മാത്രമേ മല്‍സരത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. മലയാള സാഹിത്യത്തിലെ പ്രമുഖ വ്യക്തികള്‍ വിധി കര്‍ത്താക്കള്‍ ആയിരിക്കും. പുരസ്കാരം ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷനില്‍ നടക്കുന്ന വാര്‍ഷിക സാഹിത്യ സമ്മേളനത്തില്‍ സമ്മാനിക്കും.

സൃഷ്ടികള്‍ നവംബര്‍ 30ന് മുന്‍പായി palmpublications at gmail dot com / പാം പുസ്തകപ്പുര, പി. ബി. നമ്പര്‍ 30621, അജ്മാന്‍, യു.എ.ഇ. എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4146105, 050 2062950 എന്ന നമ്പരില്‍ ബന്ധപ്പെടണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍
Next »Next Page » രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു »



  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine