
ഷാര്‍ജ : ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 6 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ പുസ്തകോത്സവത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഐ. എസ്. ഓ. സര്‍ട്ടിഫിക്കറ്റ് ലഭിച്ച പുസ്തക പ്രസാധകരായ ഡി. സി. ബുക്ക്സ് പങ്കെടുക്കുന്നു. ഇതോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനങ്ങളും നടത്തുന്നതാണ്.

ജ്ഞാനപീഠം ജേതാവും പ്രശസ്ത കവിയും ഗാന രചയിതാവുമായ ഓ. എന്‍. വി. കുറുപ്പ് രചിച്ച “ദിനാന്തം” എന്ന കാവ്യ പുസ്തകം നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് പ്രകാശനം ചെയ്യുന്നു. ഡി. സി. ബുക്ക്സ് പ്രസിദ്ധീകരിച്ച പതിനായിരാമത്തെ പുസ്തകമാണ് “ദിനാന്തം”. ചടങ്ങില്‍ ഓ. എന്‍. വി. മുഖ്യാതിഥി ആയിരിക്കും.
പാണ്ഡവപുരം ഉള്‍പ്പെടെയുള്ള നിരവധി നോവലുകളുടെ രചയിതാവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള പ്രശസ്ത എഴുത്തുകാരനുമായ സേതു ഒക്ടോബര്‍ 29ന് വൈകുന്നേരം 5 മണിക്ക് പങ്കെടുക്കുന്നു. സേതുവിന്‍റെ പുതിയ നോവല്‍ “പെണ്ണകങ്ങള്‍” ചടങ്ങില്‍ പ്രകാശിപ്പിക്കുന്നു.
ഒക്ടോബര്‍ 30ന് വൈകുന്നേരം 5 മണിക്ക് “നാറാണത്ത് ഭ്രാന്തനി” ലൂടെ ശ്രദ്ധേയനായ പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍ മുഖ്യാതിഥി ആയി പങ്കെടുക്കുകയും കാവ്യാലാപനം നടത്തുകയും ചെയ്യും. വായനക്കാരുമായി എഴുത്തുകാര്‍ നടത്തുന്ന മുഖാമുഖവും സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : 050 1669547, 055 8918292



ദുബായ് : പ്രമുഖ കഥാകാരന്‍ തോമസ് ചെറിയാന്റെ “നിലവിളികള്‍ക്ക് കാതോര്‍ക്കാം” എന്ന കഥാ സമാഹാരം ദുബായില്‍ പ്രകാശനം ചെയ്യുന്നു. ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 05:30 മുതല്‍ 09:00 മണി വരെ ഖിസൈസ് റോയല്‍ പാലസ് ഹോട്ടലിലാണ് പരിപാടി. കവി സുറാബ് മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പുരസ്കാര ജേതാവായ പി. മണികണ്ഠനു പുസ്തകം നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സുറാബ് പുസ്തക അവലോകനം നടത്തും. പി. മണികണ്ഠന്‍ മുഖ്യ പ്രഭാഷണം നടത്തും.

ദുബായ് : കെ. എം. സി. സി. തൃശൂര്‍ ജില്ലാ “സര്‍ഗ്ഗ ധാര” യുടെ ത്രൈമാസ സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് എന്‍. കെ. എ. ലത്തീഫ് രചിച്ച “മാപ്പിള ശൈലി” രണ്ടാം പതിപ്പ് പ്രകാശനം ചെയ്യും. ഒക്ടോബര്‍ 14ന് വ്യാഴം രാത്രി 8 മണിക്ക് ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി നടക്കുന്നത്. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബുസമദ് (സാബീല്‍) പ്രകാശനം നിര്‍വഹിക്കും. ബഷീര്‍ തിക്കോടി ഗ്രന്ഥ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. നാസര്‍ ബേപ്പൂര്‍ മോഡറേറ്റര്‍ ആയിരിക്കും.


























