- pma
വായിക്കുക: ശക്തി തിയേറ്റഴ്സ്, സാഹിത്യം
ഷാര്‍ജ : പാം പുസ്തകപ്പുരയുടെ വാര്‍ഷിക ത്തോടനുബന്ധിച്ചു പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കഥ, കവിത എന്നിവയാണ് പുരസ്കാരത്തിന് പരിഗണിക്കുക. പ്രസിദ്ധീകരിക്കാത്ത സൃഷ്ടികള്‍ മാത്രമേ മല്‍സരത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. മലയാള സാഹിത്യത്തിലെ പ്രമുഖ വ്യക്തികള്‍ വിധി കര്‍ത്താക്കള്‍ ആയിരിക്കും. പുരസ്കാരം ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷനില്‍ നടക്കുന്ന വാര്‍ഷിക സാഹിത്യ സമ്മേളനത്തില്‍ സമ്മാനിക്കും.
സൃഷ്ടികള്‍ നവംബര്‍ 30ന് മുന്‍പായി palmpublications at gmail dot com / പാം പുസ്തകപ്പുര, പി. ബി. നമ്പര്‍ 30621, അജ്മാന്‍, യു.എ.ഇ. എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4146105, 050 2062950 എന്ന നമ്പരില്‍ ബന്ധപ്പെടണം.
- ജെ.എസ്.
ഷാര്‍ജ : ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ ധാരാളിത്തം വായന നിഷ്പ്രഭമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് വായന തിരിച്ചു പിടിക്കുക എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കു ന്നതിന്റെ ഭാഗമായി മാസ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 4, 5 തീയ്യതികളില്‍ ചെറുകഥാ ശില്പ ശാല സംഘടിപ്പിക്കുന്നു. മലയാള കഥാ സാഹിത്യ രംഗത്തെ പ്രമുഖരായ വൈശാഖനും സന്തോഷ് എച്ചിക്കാനവും ക്യാമ്പിനു നേതൃത്വം നല്‍കും.
4/11/2010 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പൊതു പരിപാടിയില്‍ കഥാകാരന്മാരായ വൈശാഖനും സന്തോഷ് എച്ചിക്കാനവുമായി “അനുഭവവും ആഖ്യാനവും” എന്ന വിഷയത്തില്‍ നടക്കുന്ന മുഖാമുഖത്തോടെ ശില്പ ശാലക്ക് തുടക്കം കുറിക്കും .
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശില്പ ശാല, കാഥികന്റെ പണിപ്പുര, വായനയുടെ ലോകം എന്നീ രണ്ടു സെഷനുകളിലായി കഥാ സാഹിത്യത്തിലെ നൂതന പ്രവണതകളെ കുറിച്ചും, ആദ്യ കാല കഥകളുടെ ശില്പ ഭംഗിയെ കുറിച്ചും ചര്‍ച്ച ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട കഥകളെ ആധാരമാക്കി വായനാനുഭവവും വിശകലനങ്ങളും നടക്കും.
5/11/2010 വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന യോഗത്തില്‍ ഓ. എന്‍. വി. കുറുപ്പ് മുഖ്യാതിഥി ആയിരിക്കും. മാസ് നടത്തിയ കഥാ മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും. സന്തോഷ് എച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥയെ ആധാരമാക്കി ബാല കെ. മേനോന്‍ തയാറാക്കിയ ടെലി ഫിലിം പ്രദര്ശനത്തോടെ ശില്പ ശാല അവസാനിക്കും.
എല്ലാ സഹൃദയരെയും സാഹിത്യ കുതുകികളെയും ശില്പ ശാലയിലേക്ക് സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. നേരത്തെ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സാഹിത്യ വിഭാഗം കണ്‍വീനറുമായി (050 6884952) ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
- ജെ.എസ്.
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ഷാര്‍ജ, സംഘടന, സാഹിത്യം
ദുബായ് : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലോക മലയാള ദിനാഘോഷം സ്വതന്ത്ര ജേണല്‍ സലഫി ടൈംസ് വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് അല ഖിസൈസില്‍ വിജയകരമായി നടന്നു.
ഷാര്‍ജ ലോക പുസ്തകോത്സവത്തില്‍ സംബന്ധിക്കാനും ഗള്‍ഫ് സുഹൃദ് സന്ദര്‍ശനത്തിനും എത്തിയ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) സംസ്ഥാന പ്രസിഡണ്ട് എ. കെ. എ. റഹിമാന്‍ പ്രസ്തുത സംഗമം ഉദ്ഘാടനം ചെയ്തു. ദേശീയോദ്ഗ്രഥനം മലയാള മാസിക ചീഫ് എഡിറ്ററും ഇരുന്നൂറോളം പ്രസിദ്ധീകരിക്കപ്പെട്ട വിശിഷ്ട കൃതികളുടെ ഗ്രന്ഥ കര്‍ത്താവും കൂടിയാണ് എ. കെ. എ. റഹിമാന്‍. മലയാള ഭാഷയെയും സംസ്കാരത്തെയും യഥാര്‍ഹം നെഞ്ചിലേറ്റി ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഈ പ്രവാസി സമൂഹം പൊതുവായി അത് സ്വാംശീകരിക്കുന്ന വ്യക്തികളും കൂട്ടായ്മകളും ഇവിടത്തെ പ്രത്യേക തൊഴില്‍ സാഹചര്യത്തിലും സജീവ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും നിരന്തരം ഈദൃശ കൈരളി സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രക്രിയയായി അനുഷ്ഠിച്ചു വരുന്നതായി മനസ്സിലാക്കിയ നിറ ചാരിതാര്‍ത്ഥ്യത്തിലാണ് ഞങ്ങള്‍ എന്നും ഉല്‍ഘാടന പ്രസംഗ മദ്ധ്യേ അദ്ദേഹം പറഞ്ഞു.
സംഗമത്തില്‍ ബഷീര്‍ തിക്കോടി അദ്ധ്യക്ഷനായിരുന്നു. ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ ആലപ്പുഴ അഹമ്മദ് കാസിം, ദുബായ് വായനക്കൂട്ടം ജനറല്‍ സെക്രട്ടറി അഡ്വ. ജയരാജ് തോമസ്, മൊഹമ്മദ് വെട്ടുകാട്, നിസാര്‍ സെയ്ദ് കായംകുളം, പി. യു. ഫൈസു, റൈബിന്‍ ബൈറോണ്‍, പാനായിക്കുളം നിസാര്‍, ഷമി ബഷീര്‍, സുനിത നിസാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
- ജെ.എസ്.
വായിക്കുക: സംഘടന, സാംസ്കാരികം, സാഹിത്യം
ദുബായ് : സര്‍ഗ വസന്തങ്ങള്‍ക്ക് കാതോര്‍ക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വിരുന്നൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) ദുബായ് സോണ്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് നവംബര്‍ 5 (വെള്ളി) ന് മംസര്‍ അല്‍ ഇത്തിഹാദ് സ്കൂളില്‍ രാവിലെ 8 മണിക്ക് സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ. എം. അബ്ബാസ് ഉദ്ഘാടനം ചെയ്യും.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 500 ല്‍ പരം കലാ പ്രതിഭകള്‍ 4 വേദികളില്‍ മാറ്റുരയ്ക്കും. മലയാള പ്രസംഗം, മാപ്പിളപ്പാട്ട്, മാലപ്പാട്ട് കഥ, കവിത, പ്രബന്ധ രചന, ഡിജിറ്റല്‍ ഡിസൈനിംഗ് തുടങ്ങി 43 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
സമാപന സാംസ്കാരിക സംഗമം എഴുത്തുകാരനും കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനം ഉദ്ഘാടനം ചെയ്യും. ആസ്റ്റര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ മുഖ്യാതിഥി ആയിരിക്കും. സയ്യിദ് ശംസുദ്ദീന്‍ ബാഅലവി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, അശ്‌റഫ് പാലക്കോട്, നൗഫല്‍ കരുവഞ്ചാല്‍ സംബന്ധിക്കും.
സാഹിത്യോത്സ വിനോടനു ബന്ധിച്ച് ആര്‍. എസ്. സി. ദുബായ് സോണ്‍ പരിസര മലിനീകരണ ത്തിനെതിരെ സംഘടിപ്പിക്കുന്ന സമൂഹ ചിത്ര രചന മാധ്യമ പ്രവര്‍ത്തകനും കവിയുമായ ഇസ്മാഈല്‍ മേലടി ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ത്ഥി യുവ സമൂഹത്തിന്റെ സര്‍ഗ ശേഷി ധര്‍മാധിഷ്ഠിതമായി പരിപോഷിപ്പിച്ച് സമൂഹ നന്മയ്ക്കായി വിനിയോഗിക്കുന്നതിനു എസ്. എസ്. എഫ്. കേരളത്തില്‍ നടത്തി വരുന്ന സാഹിത്യോത്സവിന്റെ ഭാഗമായാണ് പ്രവാസ ലോകത്തും സാഹിത്യോത്സവുകള്‍ സംഘടിപ്പി ക്കുന്നതെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സോണ്‍ ഭാരവാഹികള്‍ അറിയിച്ചു.
- ജെ.എസ്.