വി. ദക്ഷിണാ മൂര്‍ത്തിയുടെ വേര്‍പ്പാടില്‍ ശക്തി തിയറ്റേഴ്സ് അനുശോചിച്ചു

August 3rd, 2013

music-director-v-dakshinamoorthy-ePathram
അബുദാബി : വിഖ്യാത സംഗീതജ്ഞന്‍ വി. ദക്ഷിണാ മൂര്‍ത്തി യുടെ വേര്‍പാടില്‍ അബുദാബി ശക്തി തിയറ്റേഴ്സ് അനുശോചിച്ചു.

മലയാള ചലച്ചിത്ര ലോക ത്തിനു എക്കാലവും ഓര്‍മ്മി ക്കാവുന്ന ഒരുപാട് നല്ല ഗാനങ്ങള്‍ നല്‍കിയ ദക്ഷിണാ മൂര്‍ത്തിയെ സംഗീത ലോകം നില നില്‍ക്കുന്ന കാലത്തോളം സ്മരിക്കുമെന്ന് അബുദാബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടിയും ആക്ടിംഗ് ജനറല്‍ സെക്രട്ടറി അജീബ് പരവൂരും സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈദ് മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

July 21st, 2013

ishal-emirates-eid-mehfil-brochure-release-2013-ePathram
അബുദാബി : പെരുന്നാള്‍ ആഘോഷ ങ്ങളുടെ ഭാഗമായി ഇശല്‍ എമിറേറ്റ്സ് അബുദാബി ഒരുക്കുന്ന ‘റജബ് എക്സ്പ്രസ് ഈദ് മെഹ്ഫില്‍ ‘ ദൃശ്യ ആവിഷ്കാരം ഒന്നാം പെരുന്നാളിന് മലയാള ത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും. ഈദ് മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം അബുദാബി യില്‍ നടന്നു. ഗള്‍ഫ് എയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് പ്രശാന്ത് നായര്‍ക്കു നല്‍കി റജബ് കാര്‍ഗോ എം.ഡി. ഫൈസല്‍ കാരാട്ട് നിര്‍വ്വഹിച്ചു.

യു.എ.ഇ.എക്സ്ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, പ്രവാസി ഗായകനും ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി ബഷീര്‍ തിക്കൊടി, ബ്ലൂ സ്റ്റാര്‍ എം. ഡി. മുഹമ്മദാലി തളിപ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രശസ്ത പിന്നണി ഗായിക സുജാത, മാപ്പിളപ്പാട്ട് ഗായകരായ എരഞ്ഞോളി മൂസ, രഹന, അഷ്‌റഫ്‌ പയ്യന്നൂര്‍,കൊല്ലം ഷാഫി, താജുദ്ദീന്‍ വടകര, ബഷീര്‍ തിക്കൊടി, ആസിഫ് കാപ്പാട് എന്നിവരുടെ പാട്ടുകള്‍ക്ക് ദൃശ്യാ വിഷ്കാരം നല്‍കിയാണ്‌ ഈദ് മെഹ്ഫില്‍ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ പതിനാലു വര്‍ഷമായി മാപ്പിളപ്പാട്ടു ഗാനാസ്വാദകരുടെ മനസ്സറിഞ്ഞു ടെലിവിഷന്‍ പ്രോഗ്രാമുകളും സ്റ്റേജ് ഷോ കളും അവതരിപ്പിച്ചു വരുന്ന ഇശല്‍ എമിറേറ്റ്സ് അബുദാബി യുടെ ഈ സംരംഭം കേരള ത്തിലും ഗള്‍ഫിലു മായി ചിത്രീകരിച്ചിരി ക്കുന്നത്.

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കല മ്യൂസിക് വേവ്‌സ് സംഗീത സാന്ദ്രമായി

July 6th, 2013

അബുദാബി : കല അബുദാബി യുടെ സംഗീത വിഭാഗമായ കല മ്യൂസിക് വേവ്‌സ് പ്രശസ്ത ഗായകനും ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം എക്‌സിക്യൂട്ടീവു മായ രാജീവ് കോടമ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.

കേരള സോഷ്യല്‍ സെന്‍റില്‍ നടന്ന ചടങ്ങില്‍ കല അബുദാബി പ്രസിഡന്‍റ് സുരേഷ് പയ്യന്നൂര്‍, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു, കല വനിതാ വിഭാഗം സെക്രട്ടറി സായിദാ മെഹബൂബ് എന്നിവര്‍ ആശംസാ പ്രസംഗം ചെയ്തു.

തുടര്‍ന്ന് രാജീവ് കോടമ്പള്ളി യും കല യിലെ ഗായകരും ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേള അരങ്ങേറി. വിനോദ് പട്ടുവം, വിചിത്ര വീര്യന്‍, ഷീമ മധു, അനില്‍ പിള്ള, രാജ്, ജവാദ്, സന്ധ്യാ ഷാജു, ഷെറീന്‍, അമല്‍ ബഷീര്‍ എന്നിവര്‍ പാട്ടുകള്‍ പാടി.

സുചിത്ര യുടെ മോഹിനിയാട്ടവും ബിജു കിഴക്കനേല, രാകേഷ് മധുക്കോത്ത് എന്നിവര്‍ അവതരിപ്പിച്ച ചിത്രീകരണവും ശ്രദ്ധേയ മായി.

കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍, ജനറല്‍ സെക്രട്ടറി ദിനേശ് ബാബു, ട്രഷറര്‍ അരുണ്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദോഹയില്‍ ‘റാഫി കി യാദേൻ’ വെള്ളിയാഴ്ച

June 27th, 2013

singer-muhammed-rafi-the legend-ePathram
ദോഹ : ഇന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ അനശ്വര ഗായക നായ മുഹമ്മദ്‌ റാഫിയുടെ സ്മരണക്കായി ജൂണ്‍ 28 വെള്ളിയാഴ്ച ദോഹ വേവ്സ് ഒരുക്കുന്ന ‘റാഫി കി യാദേൻ’ ദോഹ കോണ്‍കോഡ് ഹോട്ടലിൽ അരങ്ങേറുന്നു.

വിവിധ ഭാഷ കളിലായി നിരവധി ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിച്ച സംഗീത ചക്രവർത്തി മുഹമ്മദ്‌ റാഫി യുടെ ഓരോ ഗാന ങ്ങളിലൂടെയും ഇന്നും ജനഹൃദയ ങ്ങളിൽ ജീവിക്കുകയാണ്. ‘റാഫി കി യാദേൻ’ ഷോ യിൽ പ്രശസ്ത ഗായകർ ക്കൊപ്പം ഗാനങ്ങൾ ആലപിക്കുവാൻ ഖത്തറിൽ നിന്നുള്ള കഴിവുള്ള ഗായകർക്ക് അവസരം നല്‍കും.

മുഹമ്മദ്‌ റാഫി യുടെ ഓർമ്മ ക്കായി സെപ്തംബറിൽ നടക്കാ നിരിക്കുന്ന ഏറ്റവും വലിയ ഷോ യുടെ മുന്നോടി യായി ക്ഷണി ക്കപ്പെട്ട അതിഥി കൾക്കായി ഒരുക്കുന്ന ‘റാഫി കി യാദേൻ’ ഷോ യിൽ പാടുന്ന തിനായി ഖത്തറിൽ നിന്നുള്ള ഗായകര്‍ സംഘാടകരുമായി ബന്ധപ്പെ ടേണ്ടതാണ്‌ .

ഖത്തറിലെ സംഗീത വേദി കൾക്ക് എന്നും പുതുമ യുള്ള നിറ പ്പകിട്ടാർന്ന സംഗീത സന്ധ്യ കളോടെ ദോഹ വേവ്സ് കാഴ്ച വെച്ച ഓരോ പരിപാടി കളും ആസ്വാദകർ എന്നും നിറഞ്ഞ മനസ്സോടെ നെഞ്ചോട് ചേർത്ത് സ്വീകരിച്ചിട്ടുണ്ട്. റാഫി യുടെ ഗാനങ്ങൾ പാടി ക്കൊണ്ട് ശ്രദ്ധേ യനായ മുഹമ്മദ്‌ തൊയ്യിബ് പതിനാറാമത്തെ ഷോയും ആസ്വാദ കർക്കായി സമർപ്പിക്കുന്നത്.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ ഷോ യുടെ സൗജന്യ പ്രവേശന പാസിനായി ബന്ധപ്പെടേണ്ട നമ്പർ – 66 55 82 48 – 55 02 01 04

കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്ലാസിക്‌ ഡേ 2013 ശ്രദ്ധേയമായി

June 17th, 2013

rehen-keeppuram-at-classic-day-2013-ePathram
അബുദാബി : ക്ലാസ്സിക്‌ മ്യൂസിക്‌ അക്കാദമി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ക്ലാസിക്‌ ഡേ 2013, കുരുന്നു പ്രതിഭകളുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി.

ചലച്ചിത്ര രംഗത്തെ പ്രവാസി സാന്നിധ്യമായ നിരഞ്ജന വിജയന്‍, നിവേദിത വിജയന്‍ എന്നീ ബാല താരങ്ങള്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.

classic-day-2013-participants-ePathram

ക്ലാസ്സിക്‌ മ്യൂസിക്‌ അക്കാദമി യിലെ നൂറ്റി ഇരുപതോളം കുട്ടികള്‍ പങ്കെടുത്ത ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്‌, സിനി മാറ്റിക് തുടങ്ങിയ വര്‍ണ്ണാഭമായ നൃത്ത നൃത്യങ്ങളും ഉപകരണ സംഗീതം, വായ്പ്പാട്ട്, ഗാനമേള എന്നീ സംഗീത വിഭാഗ ങ്ങളിലെ കലാ പരിപാടി കളും അരങ്ങേറി.

അക്കാദമി യിലെ അദ്ധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ക്ലാസിക്ക് ഡേ യുടെ അവതാരകനായ വിനോദ്, ശാഹിധനി വാസു, ഷര്‍മിലി നാഷ്, വേണി മോഹന്‍ദാസ്‌ എന്നിവര്‍ പരിപാടി കള്‍ നിയന്ത്രിച്ചു.

സംഘാടകരായ വാസു കുറുങ്ങോട്ട്, മോഹന്‍ദാസ്‌ ഗുരുവായൂര്‍, എസ്. എ. നാഷ് എന്നിവരും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ മീഡിയാ ഫോറ ത്തിന് പുതിയ ലോഗോ
Next »Next Page » ടി. കെ. എം ബാവ മുസ്ലിയാരുടെ നിര്യാണ ത്തില്‍ അനുശോചിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine