
ദുബായ് : യുവ കലാ സാഹിതി ദുബായ് ചാപ്റ്റര്‍ ഒരുക്കുന്ന ‘യുവ കലാ സന്ധ്യ 2013’ സെപ്റ്റംബര്‍ ആറിന് വൈകിട്ട് അഞ്ചു മണിക്കു അല്‍ ഖിസൈസ് മില്ലേനിയം സ്‌കൂള്‍ ഹാളില്‍ നടക്കും.

ഓണം – ഈദ് ആഘോഷ ങ്ങളോട് അനുബന്ധിച്ച് സംഘടി പ്പിക്കുന്ന പരിപാടി യില്‍ പിന്നണി ഗായകരായ ജി. വേണുഗോപാല്‍, അശ്വതി കുറുപ്പ്, ലേഖ തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേള, വോഡ ഫോണ്‍ കോമഡി സ്റ്റാര്‍ ഉല്ലാസും സംഘവും അവതരി പ്പിക്കുന്ന കോമഡി ഷോ, യുവ കലാ സാഹിതി ദുബായ് അവതരി പ്പിക്കുന്ന ‘ഭൂമിയുടെ അവകാശികള്‍ ‘ എന്ന നാടകവും അരങ്ങിലെത്തും.
വിവരങ്ങള്‍ക്ക് : 050 140 13 39
































