അബുദാബി : ഈദുല്‍ ഫിത്വര്‍ ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി മലയാളി സമാജം സംഘടി പ്പിക്കുന്ന മാപ്പിളപ്പാട്ട് ആലാപന മല്‍സരം സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച നടത്തുന്നു.
ഏറ്റവും മികച്ച ഗായക നെയും ഗായിക യേയും കണ്ടെത്തു ന്നതിനായി സമാജം കലാ വിഭാഗം നടത്തുന്ന ഈ മല്‍സര ത്തില്‍ 15 വയസ്സിനു മുകളില്‍ ഉള്ള സ്ത്രീ – പുരുഷന്മാര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ആഗസ്റ്റ് 31 നു മുന്‍പേ പേര് രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷാ ഫോറം ലഭിക്കുവാനും വിശദ വിവരങ്ങള്‍ അറിയാനുമായി കലാ വിഭാഗം സിക്രട്ടറി ബഷീറിന് വിളിക്കുക. 050 – 27 37 406, 02 – 55 37 600