ദോഹ : ഈ ബലി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍ ജീവന്‍ ടി.വി. അവതരിപ്പിക്കുന്ന “പെരുന്നാള്‍ നിലാവ്” എന്ന പരിപാടിയില്‍ ദോഹ – ഖത്തറിലെ പ്രശസ്ത ഗായകരായ അന്ഷാദ് തൃശ്ശൂര്‍, റിയാസ് തലശ്ശേരി, ജിമ്സി ഖാലിദ്, നിധി രാധാകൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്ന് നവംബര്‍ 6 ന് രാത്രി ഖത്തര്‍ സമയം 10 മണിക്ക് ജീവന്‍ ടി.വി.യില്‍ പ്രക്ഷേപണം ചെയ്യുന്നു. ഭക്തി സാന്ദ്രമായ മാപ്പിളപ്പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഈ പരിപാടി സംഗീത ആസ്വാദകര്‍ക്ക് ഏറെ ഇഷ്ട്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
– കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട് – ദോഹ – ഖത്തര്‍