ദുബായ് : മുഹമ്മദ് റഫി യുടെ ഗാനങ്ങള്‍ ആലപിച്ച് ഗാനാസ്വാദകരെ വിസ്മയിപ്പിച്ച പ്രശസ്ത ഗായകനും സംഗീത സംവിധായകനു മായ ബോംബെ എസ്. കമാലിന്റെ ആദ്യ ഗള്‍ഫ് പ്രോഗ്രാം ഡിസംബര്‍ 6 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ ഖിസൈസ് മുഹിസിന ലുലു വില്ലേജിന് സമീപമുള്ള ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും. നിരവധി സിനിമ കള്‍ക്ക് സംഗീതം നല്‍കിയ ബോംബെ എസ്. കമാല്‍ നൂറുക്കണക്കിന് പാട്ടുകള്‍ മലയാള ത്തിനുമാത്രം സംഭാവന നല്‍കിയിട്ടുണ്ട്.
സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കമാലിനെ സഹായിക്കാനുള്ള ഉദ്യമങ്ങള്‍ക്ക് നെല്ലറ ഷംസുദ്ദീന്‍, എന്‍. എസ്. ജ്യോതികുമാര്‍, കെ. കെ. മൊയ്തീന്‍കോയ, രാജന്‍ കൊളാവിപാലം എന്നിവര്‍ രക്ഷാധികാരികളും ബഷീര്‍ തിക്കോടി കണ്‍വീനറുമായ യു. എ. ഇ. യിലെ സഹൃദയരാണ് നേതൃത്വം നല്‍കുന്നത്. റിയാലിറ്റി ഷോ കളിലൂടെ പ്രാഗത്ഭ്യം തെളിയിച്ച ബെന്‍സീറ സമദ്, സോണിയ, യൂസഫ് കാരക്കാട് എന്നീ ഗായകരും ഹിറ്റ് 96 എഫ്. എം. ആര്‍. ജെ. കളായ നിമ്മിയും റിയാസും ഈ സംഗീതനിശ യില്‍ പങ്കെടുക്കുന്നുണ്ട്. കമാല്‍ കാ കമാല്‍ പ്രോഗ്രാമിന്റെ ഏകോപനം ശുക്കൂര്‍ ഉടുമ്പന്തലയും ജോ. കണ്‍വീനര്‍ സുബൈര്‍ വെള്ളിയോടും ആണ്. പ്രവേശനം സൗജന്യമാണ്. ഗള്‍ഫ് മോഡല്‍ സ്‌കൂളിലേക്ക് ആര്‍. ടി. എ. ബസ് സര്‍വീസ് ലഭ്യമാണ്.
വിശദ വിവരങ്ങള്‍ക്ക് 050 15 14 514