ദുബായില്‍ ഭാവനാ രാഗലയം സംഘടിപ്പിച്ചു

July 17th, 2012

ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിച്ച സംഗീത വിരുന്ന് ദുബായില്‍ നടന്നു. ശശി വെന്നിക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി. മോഹന്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ തണ്ടിലം, ഹാരിദ് വര്‍ക്കല എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സെബാസ്റ്റിയന്‍ ജോസഫ്, റഹ്മ അല്‍സുല്‍ത്താന്‍, ശ്രീകണ്ഠന്‍ നായര്‍, കെ. എ. ജബ്ബാരി, ബാബു പീതാംബരന്‍, എന്‍. പി. രാമചന്ദ്രന്‍, ചന്ദ്രന്‍ ആയഞ്ചേരി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

ഗസല്‍ ഗായകരായ ഷഫീക് ഷാ, അലി അക്ബര്‍, സുചിത്ര ഷാജി, സിറാജ്, ആനന്ദ, സമദ്‌ എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഷാനവാസ് ചാവക്കാട് പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മ്യൂസിക്‌ ആല്‍ബം ‘മൈ സ്വീറ്റ് ഡാഡി’ റിലീസ്‌ ചെയ്തു

July 11th, 2012

vedio-album-my-sweet-daddy-kumaranellur-ePathram
അബുദാബി : നിരവധി കലാ പ്രതിഭകളെ ടെലി വിഷന്‍ പ്രേക്ഷകര്‍ക്ക്‌ പരിചയ പ്പെടുത്തിയ ഹനീഫ്‌ കുമരനെല്ലൂര്‍ ഒരുക്കുന്ന ‘മൈ സ്വീറ്റ് ഡാഡി’ എന്ന സംഗീത ആല്‍ബ ത്തിലൂടെ സായിമ അഷ്‌റഫ്‌ എന്ന കൊച്ചു മിടുക്കിയെ അവതരി പ്പിക്കുന്നു. സായിമ അഷ്‌റഫ്‌ പാടി അഭിനയിച്ച ‘മൈ സ്വീറ്റ് ഡാഡി’ യുടെ റിലീസിംഗ് അബുദാബി യില്‍ നടന്നു.

മാതൃ സ്നേഹ ത്തിന്റെ കഥ പറഞ്ഞ  ‘സ്നേഹപൂര്‍വ്വം ഉമ്മാക്ക് ‘ എന്ന ആല്‍ബ ത്തിന് ശേഷം പിതാവിന് പുത്രി യോടുള്ള സ്നേഹ പ്രകടന ങ്ങളുടെ വിശേഷങ്ങള്‍ പറയുന്ന ഈ ആല്‍ബ ത്തില്‍ കെ. കെ. മൊയ്തീന്‍ കോയയും അഭിനയിച്ചിരിക്കുന്നു.

എഡിറ്റിംഗ് : മുജീബ്‌ കുമരനെല്ലൂര്‍ ,
ഗാന രചന : ഉല്ലാസ് ആര്‍ കോയ, സംഗീതം : സലീല്‍ മലപ്പുറം,

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ദോഹയില്‍ ഇശല്‍ നിലാവ് 2012

July 3rd, 2012

stage-show-ishal-nilav-in-qatar-ePathram
ദോഹ : വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ച് ദോഹ യിലെ സംഗീത പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ ‘ദോഹ വേവ്സി’ന്റെ മുഹമ്മദ്‌ തൊയ്യിബ് അവതരിപ്പിക്കുന്ന നാല്‍പ്പത്തി ആറാമത് ഉപഹാരം ‘ഇശല്‍ നിലാവ് 2012’ ജൂലായ്‌ 6 ന് വെള്ളിയാഴ്ച രാത്രി 8 : 30 ന് ദോഹ സിനിമ യില്‍ അരങ്ങേറും.

മാപ്പിളപ്പാട്ട് രംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച പട്ടുറുമാലിന്റെയും മൈലാഞ്ചിയുടെയും വേദികളില്‍ നിന്നും ഗാനസ്വാദകര്‍ക്ക് ലഭിച്ച ഇശലിന്റെ കൂട്ടുകാര്‍ ഒന്നിക്കുന്ന ഈ അപൂര്‍വ്വ സംഗമത്തില്‍ ആസിഫ് കാപ്പാട്, അനസ് ആലപ്പുഴ, ഗിരീഷ്‌, എം. എ. ഗഫൂര്‍, താജുദ്ധീന്, കൊല്ലം ഷാഫി, സജിലി സലിം, ഫാസില ബാനു, ശിബ്നാസ് നാസ്സര്‍ എന്നിവര്‍ക്കൊപ്പം ദോഹ യില്‍ നിന്നുള്ള മുഹമ്മദ്‌ തൊയ്യിബും സലിം പാവറട്ടിയും ഗാനങ്ങള്‍ ആലപിക്കുന്നു.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രിയങ്കരര്‍ ആയി മാറിയ യുവ ഗായകര്‍ക്ക് കൂടെ പ്രശസ്ത റേഡിയോ -ടി. വി. അവതാരകന്‍ റെജി മണ്ണേലും അല്‍ ജസീറ യിലെ ആസഫ്‌ അലിയും എത്തുന്നു.

പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും. നിരക്കുകള്‍ :ഖത്തര്‍ റിയാല്‍ 80-60

(ടിക്കറ്റുകള്‍ ദോഹ സിനിമ യുടെ കൌണ്ടറില്‍ നിന്നും ലഭിക്കും )

വിശദ വിവരങ്ങള്‍ക്ക് : 66 55 82 48, 77 11 44 88, 77 09 86 66

അയച്ചു തന്നത് : അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ -ഖത്തര്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല സംഗീതോത്സവ ത്തിന് തിരി തെളിഞ്ഞു

July 1st, 2012

dala-music-fest-2012-ePathram
ദുബായ് : സ്വര രാഗങ്ങളുടെ സര്‍ഗ വസന്തം എന്ന് വിശേഷിപ്പിക്കുന്ന രണ്ടാമത് ദല സംഗീതോത്സവ ത്തിനു തിരി തെളിഞ്ഞു. ദക്ഷിണേന്ത്യന്‍ സംഗീത രംഗത്തെ ആചാര്യന്‍ സംഗീത സരസ്വതി വി. ദക്ഷിണാമൂര്‍ത്തി സ്വാമി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ദല പ്രസിഡന്റ് മാത്തുക്കുട്ടി, സെക്രട്ടറി എ. ആര്‍. എസ്. മണി എന്നിവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് ഡോ. ചേര്‍ത്തല കെ. എന്‍. രംഗനാഥ ശര്‍മയുടെ നേതൃത്വ ത്തില്‍ സദ്ഗുരു ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം നടന്നു. ദക്ഷിണേന്ത്യ യിലെ പ്രമുഖ സംഗീത കലാകാരന്മാരും യു. എ. ഇ. യിലെ സംഗീത ഗുരുക്കന്മാരും പങ്കെടുത്തു. വി. ദക്ഷിണാമൂര്‍ത്തി, ഗോമതി രാമസുബ്രഹ്മണ്യം എന്നിവരുടെ കീര്‍ത്താനാലാപനത്തെ തുടര്‍ന്ന്‍ ശ്രുതി മണ്ഡലം, ലയ മണ്ഡലം എന്നിങ്ങനെ വേദി തിരിച്ച് അഖണ്ഡ സംഗീതാര്‍ച്ചന നടന്നു. സുബ്രഹ്മണ്യം തിരുമംഗലം സ്വാഗതം പറഞ്ഞു.


-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവന്ദനം : വി. ദക്ഷിണാ മൂര്‍ത്തിയെ ആദരിക്കുന്നു

June 30th, 2012

musician-v-dhakshina-moorthy-ePathram അബുദാബി : കര്‍ണ്ണാടക സംഗീത ലോകത്തെ ഇതിഹാസവും പ്രമുഖ സംഗീത സംവിധായകനുമായ വി. ദക്ഷിണാ മൂര്‍ത്തിയെ അബുദാബി ശക്തി തിയ്യറ്റേഴ്‌സും ഇന്ത്യാ സോഷ്യല്‍ സെന്റററും ചേര്‍ന്ന് ആദരിക്കുന്നു.

‘ഗുരുവന്ദനം’ എന്ന പേരില്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ ജൂണ്‍ 30 ശനിയാഴ്ച രാത്രി 7.30ന് സംഘടിപ്പിക്കുന്ന ചടങ്ങ് അബുദാബി യിലെ സംഗീത അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുക്കുന്ന ശാസ്ത്രീയ സംഗീത ഗുരുദക്ഷിണ യോടു കൂടിയാണ് തുടങ്ങുക.

തുടര്‍ന്ന് വി. ദക്ഷിണാ മൂര്‍ത്തിയുടെ മകളും പ്രസിദ്ധ സംഗീതജ്ഞയുമായ ഗോമതി രാമ സുബ്രഹ്മണ്യം നയിക്കുന്ന സംഗീത ക്കച്ചേരിയും ശക്തി കലാകാരികള്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും അരങ്ങേറും. വി. ദക്ഷിണാ മൂര്‍ത്തി സംഗീതം പകര്‍ന്ന പ്രസിദ്ധ ഗാനങ്ങള്‍ കോര്‍ത്തിണക്കി ക്കൊണ്ടുള്ള ഗാനമേള ശക്തി മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തില്‍ ഗുരുവന്ദന ത്തില്‍ അവതരിപ്പിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വൈ. എം. സി. എ. സ്ഥാപക ദിനാചരണവും മെറിറ്റ് അവാര്‍ഡ് വിതരണവും
Next »Next Page » ഷാബു കിളിത്തട്ടിലിന് പാറപ്പുറത്ത്‌ പുരസ്കാരം »



  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine