
- ജെ.എസ്.
അബുദാബി : പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാല് അവതരിപ്പിക്കുന്ന ‘സ്റ്റേജ് ഷോ’ അബുദാബി നാഷണല് തിയ്യേറ്ററില് അരങ്ങേറുന്നു.
ഏപ്രില് 13 വെള്ളിയാഴ്ച വൈകീട്ട് 7.30നു ആരംഭിക്കുന്ന മൂന്നുമണിക്കൂര് ദൈര്ഘ്യമുള്ള പരിപാടി യില് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ പാട്ടുകളും ബോളി വുഡിലെ പ്രശസ്തരായ നര്ത്ത കരുടെ നൃത്തങ്ങളും ഉണ്ടായി രിക്കും എന്ന് അബുദാബി യില് വിളിച്ചു ചേര്ത്ത വാര്ത്താ സമ്മേളന ത്തില് അറിയിച്ചു.
അന്തര്ദ്ദേശീയ തലത്തില് ശ്രദ്ധേയരായ നിരവധി കലാകാരന്മാര് ശ്രേയാ ഘോഷാലിനോപ്പം പങ്കെടുക്കും. പരിപാടിയുടെ ടിക്കറ്റുകള് ഇന്ത്യാ സോഷ്യല് സെന്റര്, മലയാളീ സമാജം, കേരളാ സോഷ്യല് സെന്റര്, അല് വഹ്ദ മാള്, മദീന സായിദ് ഷോപ്പിംഗ് സെന്റര് ലുലു ഹൈപ്പര്മാര്ക്കറ്റ് എന്നിവിടങ്ങളില് ലഭിക്കും.
മൈലേജ് ടയേഴ്സ് അവതരിപ്പിക്കുന്ന പരിപാടി യുടെ മുഖ്യ പ്രായോജകര് Peugeot Car വിതരണ ക്കാരായ ഉമൈര് ബിന് യൂസഫ് ഗ്രൂപ്പ്. റാമി പ്രൊഡക്ഷന്സ് ഒരുക്കുന്ന സംഗീത നിശ യുടെ സംവിധായകന് റഹീം ആതവനാട്. അഷറഫ് പട്ടാമ്പി, ജമാല് സഹല്, ആദില് ഖാന്, സിഫത് ഖാന്, മനോജ് പുഷ്കര്, ബാബു എന്നിവര് വാര്ത്താ സമ്മേളന ത്തില് പങ്കെടുത്തു.
കൂടുതല് വിവരങ്ങള്ക്ക് : 050 59 30 768, 055 420 60 30, 055 48 75 519
- pma
അബുദാബി : ഇശല് എമിരേറ്റ്സ് വാര്ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘ മൈലാഞ്ചി രാവ് ‘ വീഡിയോ ആല്ബ ത്തിന്റെ ബ്രോഷര് പ്രകാശനം ചെയ്തു. ഫാര് എവേ ഗ്രൂപ്പ് എം. ഡി. റസാഖ് ചാവക്കാട്, എ. ഇ. ഗ്രൂപ്പ് എം. ഡി. അബ്ദുല് റഹിമാന് നല്കി യാണ് ബ്രോഷര് പ്രകാശനം ചെയ്തത്. ഇശല് മര്ഹബ എന്ന കലാ പരിപാടിക്കു ശേഷം ഫാര് എവേ ഗ്രൂപ്പ് കലാ സ്വാദകര്ക്ക് സമ്മാനിക്കുന്ന ദൃശ്യാവിഷ്കാരമാണ് മൈലാഞ്ചി രാവ്.
ചടങ്ങില് യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര് കെ. കെ. മൊയ്തീന് കോയ, ഇമ പ്രസിഡന്റ് ടി. പി. ഗംഗാധരന്, പ്രസ്സ് സെക്രട്ടറി പി. എം. അബ്ദുല് റഹിമാന്, ഗായകന് ജമാല് തിരൂര്, ബഷീര് തിക്കോടി, അനില് കുമ്പനാട്, ലത്തീഫ് തിക്കോടി, നര്ത്തകിയും ഈ ആല്ബ ത്തിലെ അഭിനേത്രിയുമായ സനാ അബ്ദുല് കരീം എന്നിവര് സംബന്ധിച്ചു.
‘ഈദിന് ഖമറൊളി’ എന്ന സംഗീത ദൃശ്യ ആവിഷ്കാര ത്തിനു ശേഷം ഇശല് എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി ബഷീര് തിക്കൊടി സംവിധാനം ചെയ്യുന്ന മൈലാഞ്ചി രാവ് ഈ കൂട്ടായ്മ യുടെ പതിനഞ്ചാമത് കലോപ ഹാരമാണ്.
കേരള ത്തിലും ഗള്ഫി ലുമായി ചിത്രീകരി ക്കുന്ന ഈ സംഗീത ശില്പം മലയാള ത്തിലെ പ്രമുഖ ചാനലില് സംപ്രേഷണം ചെയ്യും.
- pma
വായിക്കുക: കല, ടെലിവിഷന്, സംഗീതം
അബുദാബി : അനശ്വര ഗായകന് മുഹമ്മദ് റഫിക്ക് പ്രണാമം അര്പ്പിച്ചുകൊണ്ട് സൂര്യാ കൃഷ്ണമൂര്ത്തി സംവിധാനം ചെയ്യുന്ന ‘പ്രണാമം’ എന്ന മെഗാ സ്റ്റേജ് ഷോ ഏപ്രില് 12 വ്യാഴാഴ്ച രാത്രി 7.30 ന് അബുദാബി ഇന്ത്യന് സ്കൂള് ഓഡിറ്റോറിയ ത്തില് നടക്കും.
യു. എ. ഇ. എക്സ്ചേഞ്ചും എക്സ്പ്രസ് മണിയും ചേര്ന്നൊരുക്കുന്ന ഷോ യില് പ്രശസ്ത സംഗീതജ്ഞന് രമേശ് നാരായണന്റെ സംഗീത സംവിധാന ത്തില് സിയാവുല് ഹഖ്, ഷീലാ മണി തുടങ്ങിയ ഗായകരും കഥക് നര്ത്ത കരായ രാജേന്ദ്ര ഗംഗാനി, സോണിയ, ഭാരതി, ഭരതനാട്യ നര്ത്തകി ദക്ഷിണാ വൈദ്യനാഥന് എന്നിവരും സമുദ്ര യുടെ മധു, സഞ്ജീവ് ദ്വയവും പങ്കെടുക്കുന്ന ബഹുതല സ്പര്ശിയായ അവതരണ മാണ് ‘പ്രണാമം’.
പ്രണാമം ഏപ്രില് 13 വെള്ളിയാഴ്ച രാത്രി 7.30 ന് ദുബായ് വിമന്സ് കോളേജിലും നടക്കും. പ്രവേശന പ്പാസുകള് ആവശ്യമുള്ളവര് യു. എ. ഇ. എക്സ്ചേഞ്ചിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്ന് സംഘാടകര് അറിയിച്ചു.
- pma
അബുദാബി : ശക്തി തിയ്യറ്റേഴ്സ് ഇന്ത്യന് എംബസി യുടെ സഹകരണ ത്തോടെ ഒരുക്കുന്ന ‘റിഥം 2012’ എന്ന പരിപാടി മാര്ച്ച് 29 വ്യാഴാഴ്ച രാത്രി 7:30നു അബുദാബി ഇന്ത്യാ സോഷ്യല് സെന്ററില് നടക്കും.
വാദ്യകല യുടെ കുലപതിയായ പത്മശ്രീ മട്ടന്നൂര് ശങ്കരന്കുട്ടിയും സംഘവും നയിക്കുന്ന ‘ട്രിപ്പിള് തായമ്പക’ യും നാട്യകല യിലെ രാജകുമാരി രാജശ്രീ വാര്യര് അവതരിപ്പിക്കുന്ന ‘ഭരതനാട്യ’വും ആണ് റിഥം 2012 ലൂടെ നൃത്ത വാദ്യ സംഗീത ആസ്വാദകര്ക്ക് സമ്മാനിക്കുന്നത് എന്ന് സംഘാടകര് അറിയിച്ചു.
വിശദ വിവരങ്ങള്ക്ക് വിളിക്കുക : 050 611 21 79, 050 692 1018
- pma
വായിക്കുക: നൃത്തം, ശക്തി തിയേറ്റഴ്സ്, സംഗീതം