ദുബായ് : കേരളത്തിലെ പ്രകടന ങ്ങളിലൂടെ കലാസ്വാദകരുടെ കൈയ്യടി നേടിയ കൊച്ചു കലാകാരന്‍ മാസ്റ്റര്‍ നജം അബ്ദുല്‍ അസീസ് ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തി.
ഈ പ്രതിഭയെ ആദരിക്കുന്ന തിനായി ഗ്രീന്‍സിറ്റി ദുബായ് ഒരുക്കിയ ‘നജം നൈറ്റ്’ പരിപാടിയിലെ മികവു കൊണ്ട് ശ്രദ്ധേയമായി. നജം അബ്ദുല്‍ അസീസിനെ കൂടാതെ റഹ്മാന്‍ പയ്യന്നൂര്‍, മുനീര്‍ തുര്‍ക്കളിക, നിസാം ആലപ്പുഴ, അബ്ദുല്ലകുട്ടി ചേറ്റുവ, താരിഖ്, അസീസ് പാലേരി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഇസ്മായില്‍, അഫ്സല്‍, നിദാ ഫാത്തിമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കണ്ണൂര്‍ ശരീഫ്, താജുദ്ധീന്‍ വടകര, ആദില്‍ അത്തു, കൊല്ലം ഷാഫി തുടങ്ങിയ ഒട്ടേറെ പ്രഗല്‍ഭരുടെ കൂടെ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ സംഗീത വേദികളില്‍ മാപ്പിള പ്പാട്ട്, മിമിക്രി, സിനിമാറ്റിക് ഡാന്‍സ് എന്നിവ അവതരി പ്പിച്ചു കഴിവ് തെളിച്ച നജം അബ്ദുല്‍ അസീസ്, കോഴിക്കോട് മുഹമ്മദ് റാഫി ഫൗണ്ടേഷന്‍ ഒരുക്കിയ റഫി അനുസ്മരണ വേദി യില്‍ റഫിയുടെ ‘ചക്കെ പെ ചക്ക’ എന്ന ഗാനം പാടി സദസ്സിനെ കയ്യിലെടുത്തു.
ദുബായില്‍ വടകര എന്‍ ആര്‍ ഐ ഫോറം ഒരുക്കിയ വിഷുക്കണി 2012, അബുദാബില്‍ നടന്ന വടകര മഹോത്സവ ത്തിലും മാപ്പിളപ്പാട്ട് പാടി സദസ്സിന്റെ മനം കുളിര്‍പ്പിക്കുകയും, മിമിക്രി യിലൂടെ പൊട്ടിച്ചിരിപ്പി ക്കുകയും ചെയ്തു. ദുബായിലെ ഒട്ടേറെ വേദികള്‍ നജമിന്റെ പരിപാടി ക്കായ് ഒരുങ്ങുകയാണ്. വിവരങ്ങള്‍ക്ക് : 050 53 54 402.
-അയച്ചു തന്നത് : അബ്ദുല്ലകുട്ടി ചേറ്റുവ, ദുബായ്.
- pma