ശ്രേയാ ഘോഷാല്‍ അബുദാബി യില്‍

April 12th, 2012

shreya-ghosha-live-concert-ePathram
അബുദാബി : പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാല്‍ അവതരിപ്പിക്കുന്ന ‘സ്റ്റേജ് ഷോ’ അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ അരങ്ങേറുന്നു.

ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകീട്ട്  7.30നു ആരംഭിക്കുന്ന മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി യില്‍ ഹിന്ദി, മലയാളം, തമിഴ്‌, തെലുങ്ക്, കന്നഡ പാട്ടുകളും ബോളി വുഡിലെ പ്രശസ്തരായ നര്‍ത്ത കരുടെ നൃത്തങ്ങളും ഉണ്ടായി രിക്കും എന്ന് അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

shreya-ghoshal-live-in-concert-abudhabi-ePathram

അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധേയരായ നിരവധി കലാകാരന്‍മാര്‍ ശ്രേയാ ഘോഷാലിനോപ്പം പങ്കെടുക്കും. പരിപാടിയുടെ ടിക്കറ്റുകള്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍, മലയാളീ സമാജം, കേരളാ സോഷ്യല്‍ സെന്റര്‍, അല്‍ വഹ്ദ മാള്‍, മദീന സായിദ്‌ ഷോപ്പിംഗ് സെന്റര്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും.

മൈലേജ് ടയേഴ്‌സ് അവതരിപ്പിക്കുന്ന പരിപാടി യുടെ മുഖ്യ പ്രായോജകര്‍ Peugeot Car വിതരണ ക്കാരായ ഉമൈര്‍ ബിന്‍ യൂസഫ് ഗ്രൂപ്പ്. റാമി പ്രൊഡക്ഷന്‍സ് ഒരുക്കുന്ന സംഗീത നിശ യുടെ സംവിധായകന്‍ റഹീം ആതവനാട്. അഷറഫ് പട്ടാമ്പി, ജമാല്‍ സഹല്‍, ആദില്‍ ഖാന്‍, സിഫത് ഖാന്‍, മനോജ് പുഷ്കര്‍, ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 59 30 768,  055 420 60 30,  055 48 75 519

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മൈലാഞ്ചി രാവ്‌ ബ്രോഷര്‍ പ്രകാശനം ചെയ്തു

April 12th, 2012

ishal-emirates-brochure-release-thikkodi-ePathram
അബുദാബി : ഇശല്‍ എമിരേറ്റ്സ് വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘ മൈലാഞ്ചി രാവ്‌ ‘ വീഡിയോ ആല്‍ബ ത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഫാര്‍ എവേ ഗ്രൂപ്പ്‌ എം. ഡി. റസാഖ്‌ ചാവക്കാട്, എ. ഇ. ഗ്രൂപ്പ്‌ എം. ഡി. അബ്ദുല്‍ റഹിമാന് നല്‍കി യാണ് ബ്രോഷര്‍ പ്രകാശനം ചെയ്തത്. ഇശല്‍ മര്‍ഹബ എന്ന  കലാ പരിപാടിക്കു ശേഷം ഫാര്‍ എവേ ഗ്രൂപ്പ്‌ കലാ സ്വാദകര്‍ക്ക് സമ്മാനിക്കുന്ന ദൃശ്യാവിഷ്കാരമാണ് മൈലാഞ്ചി രാവ്‌.

brochure-mylanchi-ravu-ishal-thikkodi-ePathram

ചടങ്ങില്‍ യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍, പ്രസ്സ്‌ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, ഗായകന്‍ ജമാല്‍ തിരൂര്‍, ബഷീര്‍ തിക്കോടി, അനില്‍ കുമ്പനാട്, ലത്തീഫ്‌ തിക്കോടി, നര്‍ത്തകിയും ഈ ആല്‍ബ ത്തിലെ അഭിനേത്രിയുമായ സനാ അബ്ദുല്‍ കരീം എന്നിവര്‍ സംബന്ധിച്ചു.

‘ഈദിന്‍ ഖമറൊളി’ എന്ന സംഗീത ദൃശ്യ ആവിഷ്കാര ത്തിനു ശേഷം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന മൈലാഞ്ചി രാവ്‌ ഈ കൂട്ടായ്മ യുടെ പതിനഞ്ചാമത് കലോപ ഹാരമാണ്.

കേരള ത്തിലും ഗള്‍ഫി ലുമായി ചിത്രീകരി ക്കുന്ന ഈ സംഗീത ശില്‍പം മലയാള ത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഹമ്മദ് റഫിക്ക് പ്രണാമം

April 10th, 2012

singer-muhammed-rafi-the legend-ePathram
അബുദാബി : അനശ്വര ഗായകന്‍ മുഹമ്മദ് റഫിക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് സൂര്യാ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘പ്രണാമം’ എന്ന മെഗാ സ്റ്റേജ് ഷോ ഏപ്രില്‍ 12 വ്യാഴാഴ്ച രാത്രി 7.30 ന് അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.

pranaamam-soorya-festival-ePathram

യു. എ. ഇ. എക്‌സ്‌ചേഞ്ചും എക്‌സ്പ്രസ് മണിയും ചേര്‍ന്നൊരുക്കുന്ന ഷോ യില്‍ പ്രശസ്ത സംഗീതജ്ഞന്‍ രമേശ് നാരായണന്റെ സംഗീത സംവിധാന ത്തില്‍ സിയാവുല്‍ ഹഖ്, ഷീലാ മണി തുടങ്ങിയ ഗായകരും കഥക് നര്‍ത്ത കരായ രാജേന്ദ്ര ഗംഗാനി, സോണിയ, ഭാരതി, ഭരതനാട്യ നര്‍ത്തകി ദക്ഷിണാ വൈദ്യനാഥന്‍ എന്നിവരും സമുദ്ര യുടെ മധു, സഞ്ജീവ് ദ്വയവും പങ്കെടുക്കുന്ന ബഹുതല സ്പര്‍ശിയായ അവതരണ മാണ് ‘പ്രണാമം’.

പ്രണാമം ഏപ്രില്‍ 13 വെള്ളിയാഴ്ച രാത്രി 7.30 ന് ദുബായ് വിമന്‍സ് കോളേജിലും നടക്കും. പ്രവേശന പ്പാസുകള്‍ ആവശ്യമുള്ളവര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റിഥം 2012 : രാജശ്രീ വാര്യരും മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും അബുദാബിയില്‍

March 27th, 2012

shakthi-rhythm-2012-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് ഇന്ത്യന്‍ എംബസി യുടെ സഹകരണ ത്തോടെ ഒരുക്കുന്ന ‘റിഥം 2012’ എന്ന പരിപാടി മാര്‍ച്ച് 29 വ്യാഴാഴ്ച രാത്രി 7:30നു അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും.

വാദ്യകല യുടെ കുലപതിയായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും നയിക്കുന്ന ‘ട്രിപ്പിള്‍ തായമ്പക’ യും നാട്യകല യിലെ രാജകുമാരി രാജശ്രീ വാര്യര്‍ അവതരിപ്പിക്കുന്ന ‘ഭരതനാട്യ’വും ആണ് റിഥം 2012 ലൂടെ നൃത്ത വാദ്യ സംഗീത ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 050 611 21 79, 050 692 1018

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നക്ഷത്രത്തിളക്കം : സംഗീത സായാഹ്നം

March 11th, 2012

fantasy-stage-show-nakshathra-thilakkam-ePathram
അബുദാബി : ഫാന്റസി എന്റര്‍ ടെയ്‌നേഴ്‌സ് ‘നക്ഷത്രത്തിളക്കം’ എന്ന പേരില്‍ സംഗീത കലാ സായാഹ്നം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 16 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന കലാ വിരുന്നില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ ചിത്രാ അയ്യര്‍, അന്‍വര്‍ സാദത്ത്, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ കളിലൂടെ പ്രശസ്തരായ ഗോള്‍ഡി ഫ്രാന്‍സിസ്, സ്റ്റാര്‍ സിംഗര്‍ ഷാനവാസ് എന്നിവരുടെ ഗാനമേള യാണ് മുഖ്യ ഇനം.

fantasy-stage-show-2012-nakshathra-thilakkam-ePathram
കൂടാതെ പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും സീരിയല്‍ താരവുമായ ജഗദീഷ് പ്രസാദും സംഘ വും അവതരിപ്പിക്കുന്ന  മിമിക്രിയും കോമഡി സ്കിറ്റുകളും  സിനിമാ – സീരിയല്‍ താര ങ്ങളായ മല്ലിക, നന്ദന, ലക്ഷ്മി എന്നിവരുടെ കലാ പ്രകടന ങ്ങളും കലാഭവന്‍ ജെന്‍സന്‍ ഒരുക്കുന്ന ആകര്‍ഷക ങ്ങളായ സിനിമാറ്റിക് ഡാന്‍സ്‌ എന്നിവയും ഉണ്ടായിരിക്കും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്ത്രീ ശക്തി ഉണരേണ്ടത് കാല ഘട്ടത്തിന്റെ ആവശ്യം : ശക്തി വനിതാ വിഭാഗം
Next »Next Page » മലയാളി സമാജം അവാര്‍ഡ്‌ മധുസൂദനന്‍ നായര്‍ക്ക് »



  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine