ദുബായ് : നാലു പതിറ്റാണ്ട് കാലമായി തന്റെ സ്വര മാധുരി കൊണ്ട് മാപ്പിളപ്പാട്ട് ഗാനാസ്വാദകരെ വിസ്മയിപ്പിച്ച അനുഗ്രഹീത ഗായകന്‍ പീര്‍ മുഹമ്മദിനെ ആദരിക്കുന്നു.
മെയ് 11 വെള്ളിയാഴ്ച ദുബായ് ഖിസൈസ് എത്തിസലാത്ത് അക്കാദമി യില്‍ വെച്ച് വൈകീട്ട് 7 മണിക്ക് നടക്കുന്ന ‘സ്നേഹപൂര്‍വ്വം പീര്‍ക്കാ’ എന്ന ചടങ്ങില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
മാപ്പിളപ്പാട്ട് ഗാന ശാഖയിലെ യുവ നിരയിലെ ശ്രദ്ധേയരായ ഗായകര്‍ കണ്ണൂര്‍ ഷെരിഫ്, എം. ഏ. ഗഫൂര്‍, സിബല്ല സദാനന്ദന്‍, നിസാം കണ്ണൂര്‍, ഷീജ കണ്ണൂര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
നെല്ലറ നെല്‍ ടീ ഗ്രൂപ്പിന്റെ നേതൃത്വ ത്തില്‍ സമദ് കടമേരിയുടെ സംവിധാന ത്തില്‍ ഷുക്കൂര്‍ ഉടുമ്പന്തല, സുബൈര്‍ വെള്ളിയോട് എന്നിവര്‍ ചേര്‍ന്നാണ് ‘സ്നേഹപൂര്‍വ്വം പീര്‍ക്കാ’ ഒരുക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : സമദ് കടമേരി 050 206 80 40