ഷാര്‍ജയില്‍ ‘യുവകലാസന്ധ്യ’

November 5th, 2012

poster-yuva-kala-sandhya-2012-ePathram
ഷാര്‍ജ : യുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റ് വാര്‍ഷികം ‘യുവകലാസന്ധ്യ12’ എന്ന പേരില്‍ വിപുലമായി ആഘോഷിക്കുന്നു. നവംബര്‍ 15 വ്യാഴാഴ്ച വൈകിട്ട് 6.30 നു ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍ എം. എല്‍ എ. കാനം രാജേന്ദ്രന്‍ ഉത്ഘാടനം ചെയ്യും. നോര്‍ക്ക ഡയറക്ടര്‍ ഇസ്മയില് റാവുത്തര്‍ മുഖ്യ അഥിതി ആയി പങ്കെടുക്കും.

പ്രശസ്ത പിന്നണി ഗായകരായ ജി. വേണുഗോപാല്‍, സുനിതാ മേനോന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 86 30 603, 050 17 69 065

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൗല കുപ്പിവള അബുദാബി നാഷണല്‍ തിയേറ്ററില്‍

November 1st, 2012

changatham-stage-show-kuppivala-ePathram
അബുദാബി : മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശികളുടെ കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം ഒരുക്കുന്ന കൗല കുപ്പിവള 2012 നവംബര്‍ രണ്ടിന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും.

പിന്നണി ഗായകന്‍ അഫ്‌സലിന്റെ നേതൃത്വ ത്തില്‍ അന്‍സാര്‍, കണ്ണൂര്‍ സീനത്ത്, നിമ്മി, ലിജി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കും. യു. എ. ഇ. യിലെ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന നൃത്ത നൃത്യങ്ങളും ഒപ്പനയും കോല്‍ക്കളിയും ‘കൗല കുപ്പിവള’ യില്‍ ഉണ്ടാവും.

ചങ്ങരംകുളം പഞ്ചായത്തിലെ മൂക്കുതല, കോക്കൂര്‍ ഹൈസ്‌കൂളു കളിലെ പഠിക്കാന്‍ മിടുക്കാരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ചങ്ങാത്തം ചങ്ങരംകുളം സംഘടിപ്പിക്കുന്ന സാമ്പത്തിക സമാഹരണ പദ്ധതിയുടെ ഭാഗമായാണു കൗല കുപ്പിവള അരങ്ങിലെത്തുന്നത്.

ദരിദ്രരായ രോഗികള്‍ക്ക് ചികിത്സാ സഹായം, നിര്‍ധന യുവതി കളുടെ വിവാഹം എന്നിവയും ചങ്ങാത്തത്തിന്റെ പദ്ധതി കളില്‍ പെടും.

പരിപാടിയെ ക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന പത്ര സമ്മേളന ത്തില്‍ ചങ്ങാത്തം ചങ്ങരംകുള ത്തിന്റെ മുഖ്യരക്ഷാധികാരി പി. ബാവ ഹാജി, രക്ഷാധികാരി രാമകൃഷ്ണന്‍, പ്രസിഡന്റ് ജബാര്‍ ആലംകോട്, ജനറല്‍ സെക്രട്ടറി ജമാല്‍ മൂക്കുതല, സെക്രട്ടറി അസ്‌ലം മാന്തടം, ട്രഷറര്‍ ഫൈസല്‍ മരയ്ക്കാര്‍, പ്രോഗ്രാം ചെയര്‍മാന്‍, അസീസ് പറപ്പൂര്‍, പ്രോഗ്രാം ഡയരക്ടര്‍ ബഷീര്‍ ചങ്ങരംകുളം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നൗഷാദ് യൂസഫ്, അല്‍ത്താഫ്, മുഹമ്മദ് അഷറഫ് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാപ്പിളപ്പാട്ട് അന്താക്ഷരി അബുദാബിയില്‍

October 31st, 2012

kmcc-mappila-song-anthakshari-ePathram അബുദാബി : കുറ്റ്യാടി മണ്ഡലം കെ. എം. സി. സി കമ്മിറ്റി സംഘടിപ്പിക്കുന്ന യു. എ. ഇ. തല മാപ്പിളപ്പാട്ട് അന്താക്ഷരി നവംബര്‍ ഒന്ന് വ്യാഴാഴ്ച ഏഴു മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ നടക്കും .

24 ഗായികാ ഗായകന്മാര്‍ 12 ടീമുകളായി സംഗീത ഉപകരണങ്ങളുടെ അകമ്പടി യോടു കൂടി മാറ്റുരക്കുന്ന റിയാലിറ്റി ഷോ ആയിട്ടാണു നടത്തുന്നത് എന്ന്‍ പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍ അല്‍ അഹ് ലി സ്റ്റേഡിയ ത്തില്‍ അരങ്ങേറി

October 29th, 2012

shreya-ghoshal-in-live-qatar-ePathram
ദോഹ : ഇന്ത്യന്‍ സംഗീത ത്തിലെ പാട്ടിന്റെ രാജകുമാരി ശ്രേയാ ഘോഷല്‍ അവതരിപ്പിച്ച സംഗീത നിശ ‘ ശ്രേയ ഘോഷല്‍ ലൈവ് ഇന്‍ ഖത്തര്‍ ‘ അല്‍ അഹ് ലി സ്റ്റേഡിയ ത്തില്‍ അരങ്ങേറി.

റാമി പ്രൊഡക്ഷന്സും ദോഹ വേവ്സുമായി ചേര്‍ന്ന് പ്ലാനറ്റ് ഫാഷന്‍ – റോയല്‍ മിറാജ് പെര്‍ഫ്യും അവതരിപ്പിച്ച മെഗാ സംഗീത പരിപാടി യിലേക്ക് വൈകീട്ട് 5 മണിക്ക് തന്നെ കാണികള്‍ അകത്ത് കയറി 8 മണിക്ക് പരിപാടി തുടങ്ങുന്നത് വരെ അക്ഷമ യോടെ കാത്തിരുന്നത് ദോഹയുടെ ചരിത്ര ത്തിലെ ആദ്യത്തെ സംഭവമായി.

പ്ലാനറ്റ് ഫാഷന്‍ എം. ഡി. ഹസ്സന്‍ കുഞ്ഞി ശ്രേയ ഘോഷലിനെയും ടീമിനെയും സ്വാഗതം ചെയ്തു. 8 മണിക്ക് ആരംഭിച്ച പരിപാടി യില്‍ ആദ്യത്തെ ഗാനത്തിന് തുടക്കം കുറിച്ചത് പിന്നണി ഗായകന്‍ പൃഥ്വി ആയിരുന്നെങ്കിലും നല്ല പിന്തുണ യോടെ ത്തന്നെ ആ ഗായകനെ കാണികള്‍ സ്വീകരിച്ചു.

ബോഡിഗാര്‍ഡിലെ തേരി മേരി മേരി മേരീ തേരി പ്രേം കഹാനി ഹേ മുഷ്കില്‍ എന്ന ഗാനം പാടി ക്കൊണ്ട് ശ്രേയ സ്റ്റേജിലേക്ക് കയറി വന്നപ്പോള്‍ ആരാധ കരുടെ നിലക്കാത്ത കയ്യടി ആയിരുന്നു.

shreya-qatar-show-2012-audiance-ePathram

കാണികളുടെ ഹൃദയത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ ശ്രേയ, ഓരോ ഗാനവും തെരഞ്ഞെടുത്ത് പാടിപ്പാടി പോകുമ്പോള്‍ ആദ്യാവസാനം വരെ സ്റ്റേഡിയ ത്തില്‍ തിങ്ങി നിറഞ്ഞ കാണികള് ഓരോ ഗാനത്തെയും ‍കയ്യടിയോടെ മാത്രമാണ് സ്വീകരിച്ചത്.

ആസ്വാദകരുടെ ഇഷ്ടമറിഞ്ഞ് മലയാള ഗാനമായ ‘നിലാവേ… നിലാവേ നീ മയങ്ങല്ലേ’ എന്ന ഗാനത്തിന് തുടക്കമിട്ട് കൊണ്ട് പല്ലവി പാടി കഴിഞ്ഞപ്പോള്‍ നര്‍ത്തകരുടെ അകമ്പടി യോടെ കിഴക്കു പൂക്കും…. എന്ന ഗാന ത്തിലേക്ക് കടക്കുകയായിരുന്നു. പാട്ടിനൊത്തുള്ള നൃത്തവും കാണികളുടെ നിറഞ്ഞ പിന്തുണയും കൂടെ ആയപ്പോള്‍ ശ്രേയയും സ്വയം മറന്ന് ആടിപ്പോവുക യായിരുന്നു. മലയാള ത്തില്‍ നിന്നും പാട്ടില്‍ ഈ പാട്ടില്‍, അനുരാഗ വിലോചനനായി എന്നീ ഗാനങ്ങളടക്കം നാലു ഗാനങ്ങളാണ് പാടിയത്.

പ്രോഗ്രാം ഡയരക്ടര്‍ റഹീം ആതവനാടിനും ചീഫ് കോഡിനേറ്റര്‍ മുഹമ്മദ്‌ തൊയ്യിബിനും അഭിമാനിക്കാവുന്ന അവസരമായിരുന്നു ഈ ഷോയുടെ ആദ്യാവസാനം കിട്ടിയ കയ്യടി.

-കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്- ദോഹ

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എരഞ്ഞോളി മൂസയുടെ ഈദ്‌ നിലാവ് അബുദാബിയിലും അലൈനിലും

October 26th, 2012

eid-nilav-music-2012-eid-stage-show-ePathram
അബുദാബി : പ്രശസ്ത ഗായകന്‍ എരഞ്ഞോളി മൂസയുടെ നേതൃത്വ ത്തില്‍ മാപ്പിളപ്പാട്ടു ഗാന രംഗത്തെ ശ്രദ്ധേയരായ പാട്ടുകാരെ അണിനിരത്തി ഷഫീഖ്‌ തളിപ്പറമ്പ്‌ സംവിധാനം ചെയ്തു യുവ അബുദാബി അവതരിപ്പിക്കുന്ന ‘ഈദ്‌ നിലാവ് എന്ന സ്റ്റേജ് ഷോ, രണ്ടാം പെരുന്നാള്‍ ദിവസം (ശനിയാഴ്ച) രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറും.

പ്രശസ്ത സംഗീത സംവിധായകന്‍ കമറുദ്ധീന്‍ കീച്ചേരി ലൈവ് ഓര്‍ക്കസ്ട്ര നിയന്ത്രിക്കും. സിനിമാ സീരിയല്‍ നടിയും നര്‍ത്തകിയുമായ മയൂരിയുടെ സിനി മാറ്റിക് ഡാന്‍സും സിറാജ് പയ്യോളി യുടെ മിമിക്രിയും അവതരിപ്പിക്കും.

ഈദ്‌ നിലാവ് മൂന്നാം പെരുന്നാള്‍ ദിവസം (ഞായരാഴ്ച) രാത്രി 8 മണിക്ക് അലൈന്‍ ഇന്ത്യ സോഷ്യല്‍ സെന്‍ററിലും അവതരിപ്പിക്കും.

പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കും : വിവരങ്ങള്‍ക്ക് : 055 690 40 37

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രസക്തി ബുക്ക് ഫെയറും ഇന്‍സ്റ്റന്റ് പോര്‍ട്രയിറ്റ് രചനയും
Next »Next Page » മലയില്‍ ബ്രദേഴ്സ് കുടുംബ സംഗമം »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine