സംഗീത കച്ചേരി ബുധനാഴ്ച കെ. എസ്. സി. യില്‍

May 30th, 2012

shreyas-narayanan-music-concert-in-sc-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ മെയ്‌ 30 ബുധനാഴ്ച രാത്രി 8 മണിക്ക് സംഗീത കച്ചേരി നടക്കും. പ്രശസ്ത സംഗീതജ്ഞന്‍ ശ്രേയസ്സ്‌ നാരായണന്‍ അവതരിപ്പിക്കുന്ന കച്ചേരി യില്‍ മൃദംഗം കെ. എം. എസ്. മണി യും, വയലിന്‍ എന്‍ സമ്പത്തും കൈകാര്യം ചെയ്യും. പരിപാടി യിലേക്ക് പ്രവേശനം സൌജന്യം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല മുപ്പത്തി ഒന്നാം വാര്‍ഷികാഘോഷം ജൂണ്‍ ഒന്നാം തിയതി

May 29th, 2012

dala-31st-anneversary-notice-ePathram
ദുബായ് : കലാ- സാംസ്കാരിക സംഘടനയായ ദുബായ് ആര്‍ട്‌ ലവേഴ്‌സ് അസോസിയേഷന്‍ (ദല) മുപ്പത്തിയൊന്നാം വാര്‍ഷിക ആഘോഷം ജൂണ്‍ 1 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ദുബായ് ശൈഖ് റാഷിദ്‌ ഓഡിറ്റോറിയ ത്തില്‍ നടക്കും.

മുന്‍ മന്ത്രി എം. എ. ബേബി മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യന്‍ കോണ്‍സുല്‍ എം. പി. സിംഗ്, ഡോ. ബി. ആര്‍. ഷെട്ടി, ഐ സി ഡബ്ലിയു സി കണ്‍വീനര്‍ കെ. കുമാര്‍, സുധീര്‍ഷെട്ടി, ഉമ കണ്‍വീനര്‍ മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ അതിഥികള്‍ ആയി പങ്കെടുക്കും.

ഗായകരായ പണ്ഡിറ്റ് രമേശ് നാരായണനും ഗായത്രിയും നേതൃത്വം നല്‍കുന്ന മ്യൂസിക് ഫ്യൂഷന്‍ ’മൃദു മല്‍ഹാര്‍ ആണു മുഖ്യ ആകര്‍ഷണം. വിവിധ സംഗീത ധാരകളുടെ സമന്വയമായ പരിപാടിയില്‍ രവിഛാരി, പ്രഫുല്ല അതയ്യ, പ്രകാശ് ഉള്ള്യേരി, ജോസ്സി ജോണ്‍സ്, ഷോമി ഡേവിഡ്, ബെന്നെറ്റ്, മധുവന്തി, മധുശ്രീ എന്നിവരും അണി നിരക്കുന്നു.

കരിവെള്ളൂര്‍ മുരളിയുടെ ’ഒരു ധീര സ്വപ്നം’ എന്ന കവിതയ്ക്ക് ദല പ്രവര്‍ത്തകര്‍ ഒരുക്കുന്ന രംഗഭാഷ്യം, സ്വാതന്ത്യ്രത്തിനു മുന്‍പുള്ള ഭാരതത്തിന്റെ പോരാട്ട സ്പന്ദനങ്ങള്‍ പകര്‍ത്തുന്നതാകുമെന്നു സംഘാടകര്‍ പറഞ്ഞു. ദല ബാലവേദി കരിവെള്ളൂര്‍ മുരളിയുടെ തന്നെ ’ഭൂമി എന്ന കവിത’ സംഗീത ശില്‍പമായി അവതരിപ്പിക്കും രാസയ്യാരോ എന്ന നൃത്തമാലിക നാടന്‍ പാട്ടിന്റെ രുചി പകരും

മഞ്ജുളന്‍, പ്രദീപ് കാശി നാഥ്, രാജേഷ് ദാസ് എന്നിവരാണ് പരിപാടികള്‍ സംവിധാനം ചെയ്യുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്വയര്‍ ഫെസ്റ്റിവല്‍ അബുദാബിയില്‍

May 23rd, 2012

csi-church-choir-fest-logo-ePathram
അബുദാബി : യു. എ. ഇ. യിലെ സി. എസ്. ഐ. ക്വയര്‍ ഫെസ്റ്റിവല്‍ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത് സി. എസ്. ഐ. ക്വയര്‍ ഫെസ്റ്റിവല്‍ മെയ്‌ 24 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്റ്‌ ആന്‍ഡ്രൂസ് ചര്‍ച്ചില്‍ നടക്കും.

അബുദാബി, ദുബായ്, ഷാര്‍ജ സി. എസ്. ഐ. ഇടവകകളിലെ ഗായക സംഘ ങ്ങള്‍ ആലപിക്കുന്ന ഗാന ശുശ്രൂഷയില്‍ സി. എസ്. ഐ. മദ്ധ്യകേരള മഹാ ഇടവക ബിഷപ്പ്‌ റവ. തോമസ്‌ കെ. ഊമ്മന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും.
വിശദ വിവരങ്ങള്‍ക്ക് ; അനില്‍ മാത്യു 050 59 20 361

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിനിമാറ്റിക്ക് ഡാന്‍സ് അരങ്ങേറ്റം ശനിയാഴ്ച ഐ. എസ്. സി. യില്‍

May 18th, 2012

blue-world-dance-taal-2012-ePathram
അബുദാബി : ബ്ലു വേള്‍ഡ് ഡാന്‍സ് കമ്പനി യിലെ അമ്പതോളം നൃത്ത വിദ്യാര്‍ത്ഥികളുടെ സിനിമാറ്റിക് ഡാന്‍സ് അരങ്ങേറ്റം ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും.

jenson-joy-taal-2012-students-ePathram

താല്‍ 2012 എന്ന പേരില്‍ മെയ് 19 ശനിയാഴ്ച വെകുന്നേരം 7.30ന് നടക്കുന്ന പരിപാടി യില്‍ സിനിമാറ്റിക് ഡാന്‍സ് അരങ്ങേറ്റം കൂടാതെ കലാ പ്രേമികള്‍ക്ക് പുതുമയുള്ള കാഴ്ചകള്‍ സമ്മാനിച്ചു കൊണ്ട് ലേസര്‍ ഷോ, ഉപകരണ സംഗീതം (ഫ്യൂഷന്‍),കുട്ടികളുടെ ഫാഷന്‍ ഷോ എന്നിവയും അരങ്ങേറും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘മൊഞ്ചുള്ള മൈലാഞ്ചി’ അബുദാബി യില്‍

May 18th, 2012

monchulla-mylanchi-stage-show-ePathram
അബുദാബി : മാപ്പിളപ്പാട്ട് ഗാന രംഗത്തെ ശ്രദ്ധേയരായ ഗായകരെ പങ്കെടുപ്പിച്ച് സ്റ്റാര്‍സ് ഓഫ് അബുദാബി ഒരുക്കുന്ന ‘മൊഞ്ചുള്ള മൈലാഞ്ചി’ സ്റ്റേജ് ഷോ, മെയ്‌ 18 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും.

സിനിമാ പിന്നണി ഗായകന്‍ ഫ്രാങ്കോ, മൈലാഞ്ചി യിലൂടെ ശ്രദ്ധേയരായ മാപ്പിളപ്പാട്ടു ഗായകരായ അസീസ് കാപ്പാട്, നസീബ് നിലമ്പൂര്‍, ഗിരീഷ് ബാബു, ഫാസിലാ ബാനു, നിമ്മി, മന്‍സൂര്‍, ഇബ്രാഹിം, സാജിദ എന്നിവരാണ് ഗായകര്‍.

പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കും. 100, 50, 30 ദിര്‍ഹം നിരക്കുകളിലാണ് പാസ്സുകള്‍.

വിവരങ്ങള്‍ക്ക് 050 – 91 35 489 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രേരണ സംവാദത്തിൽ ഡോ. പി. ജെ. ജെയിംസ്
Next »Next Page » അബുദാബി യില്‍ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine