ദുബായ് : സ്വര രാഗങ്ങളുടെ സര്‍ഗ വസന്തം എന്ന് വിശേഷിപ്പിക്കുന്ന രണ്ടാമത് ദല സംഗീതോത്സവ ത്തിനു തിരി തെളിഞ്ഞു. ദക്ഷിണേന്ത്യന്‍ സംഗീത രംഗത്തെ ആചാര്യന്‍ സംഗീത സരസ്വതി വി. ദക്ഷിണാമൂര്‍ത്തി സ്വാമി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ദല പ്രസിഡന്റ് മാത്തുക്കുട്ടി, സെക്രട്ടറി എ. ആര്‍. എസ്. മണി എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് ഡോ. ചേര്‍ത്തല കെ. എന്‍. രംഗനാഥ ശര്‍മയുടെ നേതൃത്വ ത്തില്‍ സദ്ഗുരു ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം നടന്നു. ദക്ഷിണേന്ത്യ യിലെ പ്രമുഖ സംഗീത കലാകാരന്മാരും യു. എ. ഇ. യിലെ സംഗീത ഗുരുക്കന്മാരും പങ്കെടുത്തു. വി. ദക്ഷിണാമൂര്‍ത്തി, ഗോമതി രാമസുബ്രഹ്മണ്യം എന്നിവരുടെ കീര്‍ത്താനാലാപനത്തെ തുടര്‍ന്ന്‍ ശ്രുതി മണ്ഡലം, ലയ മണ്ഡലം എന്നിങ്ങനെ വേദി തിരിച്ച് അഖണ്ഡ സംഗീതാര്‍ച്ചന നടന്നു. സുബ്രഹ്മണ്യം തിരുമംഗലം സ്വാഗതം പറഞ്ഞു.
-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്