കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു

August 13th, 2014

alain-blue-star-honor-singer-kannur-shereef-ePathram-
അല്‍ ഐന്‍ : മാപ്പിള പ്പാട്ടു രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രമുഖ ഗായകൻ കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു.

ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അല്‍ ഐന്‍ ബ്ളൂ സ്റ്റാർ സംഘടി പ്പിച്ച ‘ഇശല്‍ ഇന്‍ അല്‍ ഐന്‍’ സംഗീത പരിപാടി യോട് അനുബ ന്ധി ച്ചാണ് കണ്ണൂര്‍ ഷെരീഫിനെ ആദരിച്ചത്.

അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ശശി സ്റ്റീഫന്‍, ബ്ളൂ സ്റ്റാർ ജനറല്‍ സെക്രട്ടറി ആനന്ദ് പവിത്രന്‍, രക്ഷാധി കാരി ജിമ്മി, കലാ വിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കി.

തുടര്‍ന്ന് കണ്ണൂർ ഷരീഫ്, ആദില്‍ അത്തു, സജ്‌ല സലിം, ഇസ്മത്ത് എന്നിവർ അണി നിരന്ന ഗാനമേളയും ഷബ്‌നം ഷെരീഫിന്റെ നേതൃത്വ ത്തില്‍ ഐ. എസ്. സി. യിലെ കുട്ടികള്‍ അണി നിരന്ന വിവിധ കലാ പരിപാടി കളും നടന്നു .

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു

കണ്ണൂർ ശരീഫിനെ ആദരിക്കുന്നു

August 6th, 2014

mappilappattu-singer-kannur-shereef-ePathram
അല്‍ഐന്‍: മാപ്പിള പ്പാട്ടു രംഗത്ത് 22 വര്‍ഷം പിന്നിടുന്ന പ്രമുഖ ഗായകൻ കണ്ണൂര്‍ ഷെരീഫിനെ അൽ ഐനിലെ സാംസ്കാരിക കൂട്ടായ്മയായ ബ്ളൂ സ്റ്റാർ ആദരിക്കും.

അൽ ഐൻ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വെച്ച് ആഗസ്റ്റ്‌ 7 വ്യാഴാഴ്ച രാത്രി 8.30ന് സംഘടിപ്പി ക്കുന്ന ‘ഇശല്‍ ഇന്‍ അല്‍ ഐന്‍’എന്ന പരിപാടിയിൽ വെച്ചാണ് ഷരീഫിനെ ആദരിക്കുക.

- pma

വായിക്കുക: , , , ,

Comments Off on കണ്ണൂർ ശരീഫിനെ ആദരിക്കുന്നു

മുഹമ്മദ്‌ റഫിയെ അനുസ്മരിച്ചു

August 3rd, 2014

chiranthana-mohammed-rafi-anusmaranam-ePathram

ദുബായ് : അനുഗ്രഹിത ഗായകന്‍ ‍മുഹമ്മദ് റഫി സംഗീതത്തില്‍ ചാലിച്ച ദാര്‍ശനിക വ്യഥയായിരുന്നു എന്നും, ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ച അതുല്യ പ്രതിഭയായിരുന്നു എന്നും ചിരന്തന സംസ്കാരിക വേദി സംഘടിപ്പിച്ച റഫി അനുസ്മരണ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

മുഹമ്മദ് റഫിയുടെ 34 ആമത് ചരമ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടി, പ്രവാസി കോണ്‍ഗ്രസ് സാംസ്‌കാരിക വിഭാഗം സെക്രട്ടറി ബി. എ. നാസര്‍ ഉദ്ഘാടനം ചെയ്തു.

ചിരന്തന വൈസ് പ്രസിഡന്റ് നാസര്‍ പരദേശി അധ്യക്ഷത വഹിച്ചു. അബ്ദുള്ളക്കുട്ടി ചേറ്റുവ മുഖ്യ പ്രഭാഷണം ചെയ്തു.

രാജന്‍ കൊളവിപ്പാലം, ടി. പി. അശ്‌റഫ്, ജിജോ ജേക്കബ് നയ്യാശ്ശേരി, കമാല്‍ റഫീക്ക്, എ. കെ. പ്രസാദ്, ഷംസുദ്ദീന്‍ വെങ്ങര എന്നിവര്‍ പ്രസംഗിച്ചു.

റഹ്മത്തുള്ള തളങ്കര, കബീര്‍ തിക്കോടി, അബ്ദു സമദ് തുടങ്ങിയവര്‍ റഫിയുടെ ഗാനങ്ങൾ ആലപിച്ചു. സുബൈര്‍ വെളിയോട് സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുഹമ്മദ്‌ റഫി അനുസ്മരണം

July 31st, 2014

singer-muhammed-rafi-the legend-ePathram
ദുബായ് : അനശ്വര ഗായകന്‍ മുഹമ്മദ് റഫി യുടെ 34 -ആം ചരമ വാര്‍ഷിക ദിനം ആചരി ക്കുന്നു.

ജൂലായ് 31 വ്യാഴാഴ്ച രാത്രി 8 മണിക്ക് മാഹി റെസ്റ്റോറന്റ് ഹാളില്‍ ദുബായ്ചിരന്തന സംസ്‌കാരിക വേദി സംഘടി പ്പിക്കുന്ന പരിപാടി യില്‍ ഗായകരും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിക്കും എന്ന് പ്രോഗ്രാം സെക്രട്ടറി നാസര്‍ പരദേശി അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on മുഹമ്മദ്‌ റഫി അനുസ്മരണം

ചീനി മുട്ട് (‘മുട്ടും വിളി’) അബുദാബിയിൽ

July 29th, 2014

muttum-vili-in-abudhabi-with-eidinte-ravil-ePathram
അബുദാബി : പ്രാചീന മാപ്പിള കലയായ ചീനി മുട്ട് (‘മുട്ടും വിളി’) യു. എ. ഇ.യിൽ ആദ്യ മായി അവതരി പ്പിക്കുന്നു.

അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ ജൂലായ്‌ 30 ബുധനാഴ്ച (മൂന്നാം പെരുന്നാൾ ദിന ത്തിൽ) രാത്രി 7 മണിക്ക് അരങ്ങേറുന്ന ‘ഈദിന്റെ രാവിൽ’ എന്ന സ്റ്റേജ് ഷോയിലാണ് ഉസ്താദ് മുഹമ്മദ്‌ ഹുസൈൻ & ടീം അവതരിപ്പിക്കുന്ന ‘മുട്ടും വിളിയും’ അവതരിപ്പി ക്കുന്നത്.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂർ ഷെരീഫ്, സിന്ധു പ്രേം കുമാർ, സജില സലിം, ആദിൽ അത്തു, ഇസ്മത്, സുധീഷ്‌ എന്നിവർ പങ്കെടുക്കുന്ന സംഗീത വിരുന്ന് ‘ഈദിന്റെ രാവിൽ’ എന്ന പരിപാടി യുടെ ആകർഷക ഘടകം ആയിരിക്കും.

പരിപാടി യിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

വിശദ വിവരങ്ങൾക്ക് : 050 81 66 868 (ഗഫൂർ എടപ്പാൾ)

- pma

വായിക്കുക: , ,

Comments Off on ചീനി മുട്ട് (‘മുട്ടും വിളി’) അബുദാബിയിൽ


« Previous Page« Previous « ഗസ്സയിലെ ജന ങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം : യൂത്ത് ഇന്ത്യ
Next »Next Page » സ്നേഹോല്ലാസ യാത്ര »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine