ദോഹ : സാന്ത്വനം പെയിൻ ആൻറ് പാലിയേറ്റീവ് തുറയൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന ” സ്നേഹ സംഗമം – 2013 ” നവംബർ 29 വെള്ളി യാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഖത്തറിലെ സൽവ റോഡി ലുള്ള ക്വാളിറ്റി ഹൈപ്പർ മാർക്കറ്റ് ഹാളിൽ അരങ്ങേറുന്നു.
അമൃത ടി.വി. “കസവുതട്ടം” റിയാലിറ്റി ഷോ യിലൂടെ സംഗീത ആസ്വാദകർക്ക് സുപരിചിത നായ ജലീൽ പയ്യോളി യുടെ നേതൃത്വത്തിൽ ഈണം ദോഹ അവതരിപ്പിക്കുന്ന ഗാനമേള യിൽ ഹംസ പട്ടുവം, ഷക്കീർ പാവറട്ടി, റഫീക്ക് മാറഞ്ചേരി, അനഘ രാജ ഗോപാൽ, ധന്യ സുമോദ്, സൂര്യ സന്തോഷ് എന്നിവർ ഗാന ങ്ങൾ ആലപിക്കുന്നു.
മഴവിൽ മനോരമ യിലെ കോമഡി പ്രോഗ്രാ മിലൂടെ ഏവർക്കും സുപരിചിത രായ കാലിക്കറ്റ് വി ഫോർ യു താരങ്ങൾ സിറാജ് തുറയൂർ – പയ്യോളി, മണിദാസ് പയ്യോളി എന്നിവർ ചേർന്ന് അവതരി പ്പി ക്കുന്ന ഹാസ്യ രസ പ്രധാന മായ പരിപാടികളും അരങ്ങിലെത്തും. പരിപാടി യിലേക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കും.
മിമിക്രിയും ഗാന മേളയും ഒത്തു ചേർന്നുള്ള ഈ പരിപാടി യിൽ ദോഹ യിലെ പ്രമുഖ ബിസ്സിനസ്സ് വ്യക്തി തത്വങ്ങൾ പങ്കെടുക്കുന്നു. വേദനി ക്കുന്ന വർക്ക് സാന്ത്വന മായി നില കൊള്ളുന്ന ഈ സംഘടന കാരുണ്യ പ്രവർത്തന ങ്ങൾ ലക്ഷ്യമിട്ട് കൊണ്ട് ആരംഭിച്ച തിലൂടെ നിരവധി പേരുടെ പ്രയാസ ങ്ങൾക്ക് സാന്ത്വന മാകാൻ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്.
-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ-ഖത്തര്‍.