ദോഹ : പുതു വല്‍സര ആഘോഷങ്ങളുടെ ഭാഗമായി മെഹ്ഫിൽ ദോഹ അവതരി പ്പിക്കുന്ന “സുനഹ് രെ യാദേൻ” 2014 ജനുവരി 17 ന് വെള്ളിയാഴ്ച ഹോളിഡേ വില്ല ഹോട്ടൽ ഓഡിറ്റോറിയ ത്തിൽ നടക്കും.
ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ അതുല്യ പ്രതിഭ കളായിരുന്ന മുഹമ്മദ് റാഫി – കിഷോർ കുമാർ – മന്നാഡെ – മുകേഷ് എന്നീ ഗായക രുടെ സ്മരണ നില നിർത്തി ക്കൊണ്ട് അവരോടൊപ്പം പാടിയ ലതാ മങ്കേഷ്കർ , ആശാ ബോണ്‍സ്ലെ എന്നിവ രുടെ ഗാന ങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് “സുനഹരെ യാദേൻ” അരങ്ങിലെത്തുക.
1950 മുതൽ 1980 വരെയുള്ള ഹിന്ദി ഗാന ങ്ങളിൽ നിന്ന് ആസ്വാദ കരുടെ ഹൃദയ ത്തിൽ ഇന്നും നിധി പോലെ കാത്തു സൂക്ഷിക്കുന്ന ആ മനോഹര ഗാന ങ്ങൾക്ക് ഓർമ്മ കളുടെ ടെ നിറം പകരാൻ അവതാര കയും പ്രശസ്ത നർത്തകിയും ഗായിക യുമായ സജ്ന വിനീഷും ദോഹ യുടെ സ്റ്റേജു കൾക്ക് ഏറ്റവും സുപരിചിത രായ ഗായകർ റിയാസ് കരിയാട് , ജംഷിദ് ബജുവ, ഹിദായത്ത് കൊച്ചി, ജോസ് ജോർജ്ജ് , ഫവാസ് ഖാൻ, ശാബിത്, നീത സുഭീർ, മാലിനി ഗോപ കുമാർ, അനഘ രാജ ഗോപാൽ, ശ്രുതി ശിവദാസ് എന്നിവർ അണി നിരക്കുന്നു.
സിംഗിംഗ് ബേഡ്സ് ദോഹ യുടെ ലൈവ് ഓർക്കസ്ട്ര യുടെ അകമ്പടി യോടെ അരങ്ങി ലെത്തുന്ന ഈ ഷോ യോട് അനുബന്ധിച്ച് ചിത്ര കാരികളായ സീതാ മേനോനും ചിത്രാ സോമ നാഥും ഒരുക്കുന്ന ചിത്ര പ്രദർശനവും ഉണ്ടാവും എനു സംഘാടകര്‍ അറിയിച്ചു.
ഈ സംഗീത സായാഹ്ന ത്തിലേക്കുള്ള സൗജന്യ പ്രവേശന പാസ്സിനും വിശദ വിവര ങ്ങൾക്കുമായി ബന്ധപ്പെടുക : 70 49 09 16
കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട്, ദോഹ ഖത്തര്‍.