ഇശല്‍ വിരുന്ന് ബ്രോഷര്‍ പ്രകാശനം

October 6th, 2013

brochure-release-ishal-virunnu-ePathram
അബുദാബി : ബലി പെരുന്നാളിനോട് അനുബന്ധിച്ച് കാസര്‍ഗോഡ് ജില്ലാ കെ എം സി സി സര്‍ഗധാര സംഘടിപ്പിക്കുന്ന ഈദ് സംഗമ ത്തിന്റെയും മാപ്പിളപ്പാട്ട് രംഗത്ത് പ്രശസ്തരായ ഗായകരെ പങ്കെടുപ്പിച്ച് ഇശല്‍ വിരുന്ന് എന്ന പേരില്‍ നടത്തുന്ന സംഗീത പരിപാടി യുടെയും ബ്രോഷര്‍ പ്രകാശനം ന്യുന പക്ഷ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വ്വഹിച്ചു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി., പി. ബാവ ഹാജി, ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാസര്‍ പരദേശിയെ ആദരിച്ചു

September 28th, 2013

dubai-events-honouring-nasar-paradeshi-ePathram
ദുബായ് : കഴിഞ്ഞ ആറു പതിറ്റാണ്ടു കാലം സാമൂഹിക-കലാ-സാംസ്‌കാരിക മണ്ഡല ങ്ങളില്‍ നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നാസര്‍ പരദേശിയെ ഈവന്റൈഡ്‌സ് ദുബായ് ആദരിച്ചു.

മുഹമ്മദ് റഫി ഫൗണ്ടേഷന്‍ സെക്രട്ടറിയും കേരള ഹാസ്യ വേദി സെക്രട്ടറിയുമാണ് നാസര്‍ പരദേശി.

കോഴിക്കോട് പ്രവാസി അസോസിയേഷന്‍ ട്രഷറര്‍ ജമീല്‍ ലത്തീഫ് ഉപഹാരം സമര്‍പ്പിച്ചു. ബഷീര്‍ പടിയത്ത് പൊന്നാട അണിയിച്ചു. ഫൈസല്‍ മേലടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മലയില്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തുമ്പപ്പൂ പെയ്യണ പൂ നിലാവ് ഷാര്‍ജയില്‍

September 25th, 2013

yuvakalasahithy-epathram

ഷാർജ : യുവ കലാ സാഹിതിയുടെ വാർഷിക ആഘോഷങ്ങളൂടെ ഭാഗമായി നടത്തുന്ന “തുമ്പപ്പൂ പെയ്യണ പൂനിലാവ്” എന്ന സംഗീത നിശ സെപ്റ്റംബർ 26 വ്യാഴാഴ്ച ഏഴു മണിക്ക് ഷാർജ ഇന്ത്യൻ അസോസി യേഷൻ മെയിൻ ഹാളിൽ നടക്കും.

2012ലെ സംസ്ഥാന അവാർഡ് ജേതാവായ സിതാരയും പ്രസിദ്ധ പിന്നണി ഗായകൻ ദേവാനന്ദും നേതൃത്വം നല്കുന്ന പരിപാടി യിൽ ലേഖ അജയ്, സുമി അരവിന്ദ്, മനോജ്, സുഹാന സുബൈര്‍ തുടങ്ങിയവർ ഗാനങ്ങള്‍ ആലപിക്കും. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് : 050 86 30 603, 056 24 10 791.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉഷാ സുരേഷ് ബാലാജി യുടെ ലാസ്യാഞ്ജലി അബുദാബിയില്‍

September 11th, 2013

dancer-usha-suresh-balaji-ePathram
അബുദാബി : മലയാളീ സമാജത്തില്‍ ഓണാഘോഷങ്ങള്‍ ക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രമുഖ നര്‍ത്തകി ഉഷാ സുരേഷ് ബാലാജി അവതരി പ്പിക്കുന്ന നൃത്ത ശില്പമായ ‘ലാസ്യാഞ്ജലി’ അരങ്ങിലെത്തും.

സെപ്തംബര്‍ 12 വ്യാഴാഴ്ച വൈകീട്ട് 7.30 മുതൽ മുസ്സഫ യിലെ സമാജം അങ്കണ ത്തിലാണ് ലാസ്യാഞ്ജലി അവതരിപ്പിക്കുക.

usha-suresh-balaji-mohiniyattam-performer-in-abudhabi-ePathram

ഉഷാ സുരേഷ് ബാലാജി

നൃത്തത്തിനും സംഗീത ത്തിനും അടക്കം കല കള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ല എങ്കിലും കാണികളുടെ ആസ്വാദന തലം ഉയര്‍ത്താനും മോഹിനിയാട്ടം പോലെ ഒരു ശാസ്ത്രീയ നൃത്ത രൂപം കൂടുതല്‍ ജനകീയമാക്കാനും വേണ്ടി യുള്ള ശ്രമത്തിന്റെ ഭാഗമായി ഒരുക്കുന്ന തന്റെ ലോക പര്യടനത്തിന്റെ തുടക്കം അബുദാബി യിലെ ലാസ്യാഞ്ജലി യിലൂടെ ആയിരിക്കും എന്ന് ഇവിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സാമ്മേളന ത്തില്‍ ഉഷാ സുരേഷ് ബാലാജി പറഞ്ഞു.

തമിഴ് സിനിമാ വേദിയിലെ പ്രമുഖ നിര്‍മ്മാതാവായിരുന്ന അന്തരിച്ച കെ. ബാലാജി യുടെ മരുമകള്‍ ആണ് ഉഷാ സുരേഷ് ബാലാജി.

ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഉഷാ സുരേഷ് ബാലാജി ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹിനിയാട്ടം വേദി യില്‍ അവതരി പ്പിക്കുന്നത്‌.

ലാസ്യാഞ്ജലി എന്ന നൃത്ത പരിപാടി യോടെയാണ് മലയാളീ സമാജ ത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്ക മാവുന്നത്. തുടർന്ന് സെപ്തംബര്‍ 13 വെള്ളിയാഴ്ച ഏഷ്യാനെറ്റ്‌ റേഡിയോ കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ മുസ്സഫ എമിരേറ്റ്സ് ഫ്യൂച്ചർ അക്കാദമിയിൽ അരങ്ങേറും.

lasyanjali-in-malayalee-samajam-press-meet-ePathram

സെപ്റ്റംബർ 20 വെള്ളിയാഴ്ച സമാജ ത്തിൽ വെച്ച് അഹല്യ ആശുപത്രി യുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും 27 നു പൂക്കള മത്സരവും ഒക്ടോബർ നാലിന് ആയിരത്തി അഞ്ഞൂറ് പേർക്ക് സമാജം ഓണ സദ്യയും ഒരുക്കും എന്ന് പരിപാടികളെ കുറിച്ചു വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ സമാജം പ്രസിഡന്റ് മനോജ്‌ പുഷ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗ്ഗീസ്‌, ട്രഷറര്‍ എം. യു. ഇർഷാദ്, വനിതാ വിഭാഗം കണ്‍വീനര്‍ തനു താരിഖ്‌, മറ്റു സമാജം  ഭാരവാഹികളും നർത്തകി ഉഷാ സുരേഷ് ബാലാജി, കോഡിനേറ്റര്‍ ദേവദാസ്‌ നമ്പ്യാര്‍ എന്നിവരും  പങ്കെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുഹമ്മദ് റഫി അനുസ്മരണം : ‘ഫിര്‍ റഫി’ യുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു

September 1st, 2013

singer-muhammed-rafi-the legend-ePathram
ദുബായ് : അനശ്വര ഗായകന്‍ മുഹമ്മദ് റഫി യുടെ 33ആം ചരമ വാര്‍ഷി കത്തോട് അനുബന്ധിച്ച് ദുബായ് ഈവന്‍ൈറഡ്‌സ് ഒരുക്കുന്ന റാഫി ഗാന സന്ധ്യയായ ‘ഫിര്‍ റഫി’ യുടെ ബ്രോഷര്‍, പ്രമുഖ വ്യവസായി ബഷീര്‍ പടിയത്ത് ആര്‍ക്കിടെക്ട് എം. എ. നസീര്‍ഖാന് നല്‍കി പ്രകാശനം ചെയ്തു. മുഹമ്മദ് റഫി ഫൗണ്ടേഷന്‍ പ്രസിഡന്‍റ് നാസര്‍ പരദേശി, യാസിര്‍ ഹമീദ്, ഷഫീര്‍ മുട്ടിന്റെ വളപ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സെപ്റ്റംബര്‍ 12 വ്യാഴാഴ്ച ദുബായ് മൂഹൈസിന യിലെ ഇന്ത്യന്‍ അക്കാദമി സ്‌കൂളിലാണ് ‘ഫിര്‍ റഫി’ ഗാനസന്ധ്യ അവതരിപ്പിക്കുക. കൊച്ചിന്‍ ആസാദ്, സുമി അരവിന്ദ് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടി ക്കു മുഹമ്മദ് റഫി ഫൗണ്ടേഷന്‍ നേതൃത്വം നല്‍കും.

മുഹമ്മദ് റഫിയുടെ ഗാന ങ്ങളുടെ പഴയ കാല റെക്കോഡു കളുടെയും കാസറ്റു കളുടെയും പ്രദര്‍ശനവും ഉണ്ടാകും. റഫി യുടെ ഗാന ങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന പരത്തോട്ടത്തില്‍ അബ്ദുള്‍ സലാമിനെ ചടങ്ങില്‍ ആദരിക്കും.

വിവരങ്ങള്‍ക്ക് : 055 260 61 67.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുസ്തകം പ്രകാശനം ചെയ്തു
Next »Next Page » ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച : സിമ്പോസിയം »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine