ഒമാന്‍ നവോത്ഥാന ദിനം : 182 തടവുകാരെ മാപ്പു നല്‍കി മോചിപ്പിക്കും

July 24th, 2012

oman-sultan-qaboos-bin-said-ePathram
മസ്കറ്റ് : ഒമാന്‍ നവോത്ഥാന ദിനാഘോഷത്തോട് അനുബന്ധിച്ച് 182 തടവുകാരെ മാപ്പുനല്‍കി മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് സഈദ് ഉത്തരവിട്ടു.

വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന 96 ഒമാന്‍ സ്വദേശികളും 86 പ്രവാസി കളുമാണ് ഉത്തരവ് പ്രകാരം മോചിതരാവുക. രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്ന അധികാരം ഉപയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്.

ശിക്ഷാ കാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കില്‍ എടുത്താണ് മോചിപ്പിക്കുന്നത് എന്ന് ഉത്തരവ് വ്യക്തമാക്കുന്നു.


-അയച്ചു തന്നത : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മാനസിക രോഗികള്‍ക്കായി ‘കെയര്‍ & ഷെയര്‍ ഫൗണ്ടേഷന്‍’ പുനരധിവാസ പദ്ധതി നടപ്പാക്കും

July 21st, 2012

actor-mammootty-care-and-share-foundation-ePathram
മസ്കറ്റ് : ചലച്ചിത്ര മാരം മമ്മൂട്ടി രക്ഷാധികാരിയായ ‘കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍’ മാനസിക രോഗി കള്‍ക്കായി പുനരധിവാസ പദ്ധതി നടപ്പാക്കും.

സ്വബോധം നഷ്ടപ്പെട്ട നിരവധി മാനസിക രോഗികള്‍ രോഗം ഭേദമായിട്ടും സമൂഹം അംഗീകരി ക്കാത്തതിനാല്‍ ഭ്രാന്താശുപത്രി യിലേക്ക് തിരിച്ചു പോകുന്നുണ്ട്. പക്ഷെ, മാനസിക രോഗി കളുടെ പുനരധിവാസ മേഖല യിലേക്ക് കടന്നു വരാന്‍ പലരും ധൈര്യപ്പെടാറില്ല.

ഫൗണ്ടേഷന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്തുണ തേടി മസ്കറ്റില്‍ എത്തിയ മമ്മൂട്ടി, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന കുടുംബ സംഗമ ത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഹൃദ്രോഗ ബാധിതരായ 12 വയസിന് താഴെയുള്ള കുട്ടികളുടെ ശസ്ത്രക്രിയ ക്കായി നടപ്പാക്കിയ ‘ഹൃദയസ്പര്‍ശം’ പദ്ധതി യിലൂടെ 159 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താനായി. എന്നാല്‍, 3000 ത്തോളം കുട്ടികള്‍ പദ്ധതി യുടെ ഗുണഫല ത്തിനായി കാത്തിരിക്കുക യാണ്.

മദ്യത്തിനും ലഹരിക്കും അടിമ പ്പെടുന്ന യുവതലമുറ യെ ബോധവത്കരിക്കാന്‍ ‘വഴികാട്ടി’ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പഠന രംഗത്ത് മികവ് പുലര്‍ത്തുന്ന അംഗീകൃത അനാഥാലയ ങ്ങളിലെ കുരുന്നു കളുടെ ഉന്നത വിദ്യാഭ്യാസ ത്തിനായി ‘വിദ്യാമൃതം’ എന്ന പദ്ധതി പുരോഗമി ക്കുന്നതായും അദ്ദേഹം പറഞ്ഞു.

-അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കണ്ണൂര്‍ സ്വദേശി ഒമാനില്‍ വാഹനാപകട ത്തില്‍ മരിച്ചു

July 19th, 2012

mustafa-kannur-death-in-muscut-ePathram മസ്‌കറ്റ് : ഒമാനിലെ ഖാബൂറക്ക് സമീപം ടാക്‌സി ട്രക്കിലിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തളിപറമ്പ് ശ്രീകണ്ഠപുരം നെടിയങ്ങ അയ്യകത്ത് പുതിയ പുരയില്‍ മുഹമ്മദ്കുഞ്ഞിന്റെ മകന്‍ മുസ്തഫയാണ് (31) മരിച്ചത്. ബിദായ യില്‍ കഫ്തീരിയ നടത്തുന്ന ഇദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം ഖാബൂറയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകവെ യാണ് അപകടം. മുസ്തഫ സഞ്ചരിച്ചിരുന്ന ടാക്‌സി നിയന്ത്രണംവിട്ട് ട്രക്കിലിടിക്കുക യായിരുന്നു എന്ന്‍ ബന്ധുക്കള്‍ പറഞ്ഞു.

ബിദായക്കും ഖാബൂറക്കു മിടയില്‍ ബിരീഖില്‍ ടാക്‌സിക്ക് കൈ കാണിച്ച യാത്രക്കാരനെ കയറ്റാനായി വെട്ടി തിരിച്ച ടാക്‌സി നിയന്ത്രണംവിടുക യായിരുന്നുവത്രെ. ടാക്‌സി ഡ്രൈവറായ ഒമാന്‍ സ്വദേശിക്കും മറ്റൊരു യാത്രക്കാരനുമാണ് പരിക്കേറ്റത്. സൊഹാര്‍ ആശുപത്രി യില്‍ സൂക്ഷിച്ചിരി ക്കുന്ന മുസ്തഫയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഇദ്ദേഹം ഇവിടെ കഫ്തീരിയ ആരംഭിച്ചത്.

-അയച്ചത് : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖരീഫ് ഫെസ്റ്റിവലിന് തിരശ്ശീല വീഴും

July 18th, 2012

ഒമാന്‍ : സലാല യിലെ മഴക്കാല ഉല്‍സവമായ ഖരീഫ് ഫെസ്റ്റിവല്‍ ബുധനാഴ്ച സമാപിക്കും . ജൂണ്‍ 21 മുതല്‍ ആരംഭിച്ച ഫെസ്റ്റിവെല്‍ 28 ദിവസമാണ് നീണ്ടു നിന്നത്.

ഒമാനി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പാരമ്പര്യ നൃത്തങ്ങളും വര്‍ണ ശബളമായ വെടിക്കെട്ടും ചടങ്ങിന് പൊലിമയേകും. ഒമാനി ബാലവേദി യുടെ ‘ഒമാന്‍ : സുരക്ഷിത ബാല്യം, ഭാസുര ഭാവി’ എന്ന തലക്കെട്ടില്‍ അരങ്ങേറിയ കുട്ടികള്‍ ക്കായുള്ള വിവിധ പരിപാടികളായിരുന്നു ഈ വര്‍ഷത്തെ ഖരീഫ് ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. വിവിധ വിഭാഗ ങ്ങള്‍ക്കായി വൈവിധ്യ മാര്‍ന്ന കലാ സാംസ്കാരിക കരകൗശല മല്‍സര ങ്ങളും ഈ വര്‍ഷത്തെ ഉത്സവ ത്തിന്റെ ഭാഗമായിരുന്നു.

കുട്ടികള്‍ക്കായി ഈ വര്‍ഷം നൂറിലധികം മല്‍സര ങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. റമദാന്‍ മാസം സമാഗത മാവുന്നതിനാലാണ് ഫെസ്റ്റിവെല്‍ ഈ വര്‍ഷം നേരത്തെ അവസാനിച്ചത്.

ഔദ്യാഗികമായി ഖരീഫ് സീസണ്‍ അവസാനിക്കുന്നു വെങ്കിലും റമദാനിലും തുടര്‍ന്ന് വരുന്ന ഈദ് അവധിക്കാലത്തും സലാല യിലേക്ക് സഞ്ചാരികള്‍ ഒഴുകും. കാരണം അപ്പോഴാണ് സലാല യിലെ മലനിരകള്‍ പച്ചപ്പണിഞ്ഞ് കൂടുതല്‍ സുന്ദരിയാവുക.


-അയച്ചു തന്നത് : ബിജു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒമാനില്‍ റമദാന്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

July 17th, 2012

sultanate-of-oman-flag-ePathram
മസ്കറ്റ് : ഒമാനില്‍ റമദാന്‍ മാസ ത്തിലെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍ എന്നിവ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടു വരെ അഞ്ച് മണിക്കൂര്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സ്വകാര്യ സ്ഥാപന ങ്ങളില്‍ നോമ്പനുഷ്ഠിക്കുന്ന വിശ്വാസി കള്‍ക്ക് ദിവസം ആറ് മണിക്കൂര്‍ മാത്രമേ ജോലി നല്‍കാന്‍ പാടുള്ളു. ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടുതല്‍ ജോലി നല്‍കരുത്. തൊഴില്‍മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ബക്രി, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് ആല്‍ബുസൈദി എന്നിവരാണ് റമദാനിലെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചത്.

-വാര്‍ത്ത അയച്ചത് : ബിജു കരുനാഗപള്ളി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 148910»|

« Previous Page« Previous « ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണം യോഗം നടത്തി
Next »Next Page » ദുബായില്‍ ഭാവനാ രാഗലയം സംഘടിപ്പിച്ചു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine