മസ്കറ്റ് : ഒമാനിലെ ഹൈമയിലുണ്ടായ വാഹന അപകട ത്തില്‍ മരിച്ച ഒമ്പത് മലയാളി കളുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
മസ്കത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച ഉച്ചക്കും കേരള ത്തില്‍ എത്തുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങളിലായി മൃതദേഹങ്ങള്‍ കൊണ്ടു പോകാനാണ് ശ്രമം. ഉച്ചക്ക് രണ്ടിന് മസ്കത്തില്‍ നിന്ന് ഷാര്‍ജ വഴി കോഴിക്കോട്ടേക്ക് പോകുന്ന എയര്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ അപകട ത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി റിഷാന്റെ മൃതദേഹം നാട്ടിലെത്തിക്കും.
വെള്ളിയാഴ്ച രാത്രി ഒമാന്‍ സമയം പത്തരക്ക് മസ്കത്തില്‍ നിന്ന് പുറപ്പെടുന്ന ചെന്നെ -കൊച്ചി വിമാന ത്തിലാണ് മലപ്പുറം തവനൂര്‍ റോഡ് അണിമംഗലം വീട്ടില്‍ മുസ്തഫ, ഭാര്യ റുഖിയ, മകള്‍ മുഹ്സിന എന്നിവരുടെ മൃതദേഹം കൊണ്ടു പോകുന്നത്.
വെള്ളിയാഴ്ച രാത്രി ഒമാന്‍ 12.05ന് മുംബൈ വഴി കോഴിക്കോട്ടേക്ക് പോകുന്ന വിമാന ത്തിലാണ് കണ്ണൂര്‍ മട്ടന്നൂര്‍ കുളങ്ങരകണ്ടി പുതിയ പുരയില്‍ ഖാലിദ് മൗലവി, ഭാര്യ സഫ്നാസ്, മക്കളായ മുഹമ്മദ് അസീം, മുഹമ്മദ് അനസ്, ഫാത്തിമ എന്നിവരുടെ അഞ്ചു മൃതദേഹങ്ങള്‍ കൊണ്ടു പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഖാലിദ് മൗലവിയുടെ സഹോദരന്‍ ജാഫറും മുസ്തഫയുടെ സുഹൃത്തുക്കളും മൃതദേഹത്തെ അനുഗമിക്കും.
അപകട ത്തില്‍ മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും വിവിധ സാമൂഹിക സംഘടനാ പ്രവര്‍ത്തകരും നിസ്വയിലെയും ഹൈമയിലെയും ആശുപത്രി കളില്‍ എത്തിയിരുന്നു.
-തയ്യാറാക്കിയത് : ബിജു കരുനാഗപ്പള്ളി