ഒമാന്‍ : ലുലു ഗ്രൂപ്പിന്റെ 106 – ആം ഹൈപ്പര്‍ മാര്‍ക്കറ്റ് ഒമാനിലെ ഇബ്രി യില്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍ ദാഹിറ ഗവര്‍ണര്‍ ശൈഖ് സൈഫ് ബിന്‍ ഹെമിയര്‍ അല്‍ മാലിക് അല്‍ ഷുഹിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലിയും ചേര്‍ന്ന് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.
തലസ്ഥാന നഗര മായ മസ്‌കറ്റില്‍ നിന്ന് 280 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഇബ്രി യിലാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്.
ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറും സുപ്പര്‍ മാര്‍ക്കറ്റും ഉള്‍പ്പെടെ യുള്ള എല്ലാ വാണിജ്യ സംരംഭ ങ്ങളും ഇബ്രി ഹൈപ്പര്‍ മാര്‍ക്കറ്റിലും സജ്ജ മാക്കിയിട്ടുണ്ട്.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം. എ., സി. ഇ. ഒ. സൈഫീ രൂപ് വാല, ലുലു ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ അനന്ത്. എ. വി. എന്നിവരും ബിസിനസ്സ് – സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.