മസ്‌കറ്റ് : ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തിനുള്ള നടപടി ക്രമ ങ്ങളും എംബസി ഒരുക്കിയ സംവി ധാന ങ്ങളും വിശദ മാക്കി ക്കൊണ്ട് എംബസ്സി അധികൃതര്‍ പത്ര ക്കുറിപ്പ് ഇറക്കി.
*പാസ്‌പോര്‍ട്ട് കോപ്പി, ഐ. ഡി. കാര്‍ഡ്, ഏഴ് ഫോട്ടോകള്‍ എന്നിവ സഹിതം ഇന്ത്യന്‍ എംബസി യില്‍ നേരിട്ട് എത്തുക.
*പാസ്‌പോര്‍ട്ട് – ഐ. ഡി. വിവര ങ്ങളുടെ സ്ഥിരീകരണ രജിസ്‌ട്രേഷ നു ശേഷം നീല നിറ ത്തിലുള്ള ലേബര്‍ രജിസ്‌ട്രേഷന്‍ ഫോറം എംബസിയില്‍ നിന്നും ലഭിക്കും.
*മാനവ വിഭവ ശേഷി മന്ത്രാലയ ത്തിലേക്ക് (ലേബര്‍ ഓഫീസില്‍) ഹാജരാ കാനുള്ള തിയതി എംബസി നല്കും.
*പാസ്‌പോര്‍ട്ട് – ഒമാന്‍ ഐ. ഡി. കാര്‍ഡ് കോപ്പികള്‍, നാല് ഫോട്ടോ കള്‍, അറബി യില്‍ ടൈപ്പ് ചെയ്ത നീല നിറത്തിലുള്ള രജിസ്‌ട്രേഷന്‍ ഫോറം എന്നിവ സഹിതം, എംബസി അനുവദി ക്കുന്ന ദിവസം റുവി യിലെ ലേബര്‍ ഓഫീസില്‍ രജിസ്‌ട്രേഷന് വേണ്ടി ഹാജരാകണം.
*ഇന്ത്യന്‍ പൗരന്മാര്‍ക്കായി റൂവി യിലെ ലേബര്‍ ഓഫീസ് ഞായറാഴ്ച രാവിലെ എട്ട് മുതല്‍ ആറു മണി വരെ യാണ് സമയം ക്രമീ കരി ച്ചിരി ക്കുന്നത്. സഹായ ത്തിന് ഇന്ത്യന്‍ എംബസി ഉദ്യോഗ സ്ഥര്‍ എത്തി യിരിക്കും.
*രജിസ്‌ട്രേഷന് ശേഷം ലേബര്‍ ഓഫീസ് നല്‍കുന്ന രസീതു മായി മസ്‌കറ്റ് വിമാന ത്താവള ത്തിന് എതിരെയുള്ള റോയല്‍ ഒമാന്‍ പോലീസ് ഒഫീസില്‍ അന്നേ ദിവസം ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ എട്ടു വരെ റിപ്പോര്‍ട്ട് ചെയ്യണം.
*കൂടുതല്‍ വിശദാംശങ്ങളും രജിസ്‌ട്രേഷന്‍ ഫോറ വും എംബസി വെബ് സൈറ്റില്‍ ലഭ്യമാണ്. ഇന്ത്യ ക്കാര്‍ക്ക് ഫോറം ഡൗണ്‍ ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച് എംബസി യില്‍ സമര്‍പ്പിക്കാം.
*രജിസ്‌ട്രേഷന്‍ സൗകര്യ ങ്ങള്‍ക്കായി എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം നാലു മണി വരെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കും.