ഖരീഫ് ഫെസ്റ്റിവലിന് തിരശ്ശീല വീഴും

July 18th, 2012

ഒമാന്‍ : സലാല യിലെ മഴക്കാല ഉല്‍സവമായ ഖരീഫ് ഫെസ്റ്റിവല്‍ ബുധനാഴ്ച സമാപിക്കും . ജൂണ്‍ 21 മുതല്‍ ആരംഭിച്ച ഫെസ്റ്റിവെല്‍ 28 ദിവസമാണ് നീണ്ടു നിന്നത്.

ഒമാനി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പാരമ്പര്യ നൃത്തങ്ങളും വര്‍ണ ശബളമായ വെടിക്കെട്ടും ചടങ്ങിന് പൊലിമയേകും. ഒമാനി ബാലവേദി യുടെ ‘ഒമാന്‍ : സുരക്ഷിത ബാല്യം, ഭാസുര ഭാവി’ എന്ന തലക്കെട്ടില്‍ അരങ്ങേറിയ കുട്ടികള്‍ ക്കായുള്ള വിവിധ പരിപാടികളായിരുന്നു ഈ വര്‍ഷത്തെ ഖരീഫ് ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. വിവിധ വിഭാഗ ങ്ങള്‍ക്കായി വൈവിധ്യ മാര്‍ന്ന കലാ സാംസ്കാരിക കരകൗശല മല്‍സര ങ്ങളും ഈ വര്‍ഷത്തെ ഉത്സവ ത്തിന്റെ ഭാഗമായിരുന്നു.

കുട്ടികള്‍ക്കായി ഈ വര്‍ഷം നൂറിലധികം മല്‍സര ങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. റമദാന്‍ മാസം സമാഗത മാവുന്നതിനാലാണ് ഫെസ്റ്റിവെല്‍ ഈ വര്‍ഷം നേരത്തെ അവസാനിച്ചത്.

ഔദ്യാഗികമായി ഖരീഫ് സീസണ്‍ അവസാനിക്കുന്നു വെങ്കിലും റമദാനിലും തുടര്‍ന്ന് വരുന്ന ഈദ് അവധിക്കാലത്തും സലാല യിലേക്ക് സഞ്ചാരികള്‍ ഒഴുകും. കാരണം അപ്പോഴാണ് സലാല യിലെ മലനിരകള്‍ പച്ചപ്പണിഞ്ഞ് കൂടുതല്‍ സുന്ദരിയാവുക.


-അയച്ചു തന്നത് : ബിജു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒമാനില്‍ റമദാന്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

July 17th, 2012

sultanate-of-oman-flag-ePathram
മസ്കറ്റ് : ഒമാനില്‍ റമദാന്‍ മാസ ത്തിലെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍ എന്നിവ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടു വരെ അഞ്ച് മണിക്കൂര്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സ്വകാര്യ സ്ഥാപന ങ്ങളില്‍ നോമ്പനുഷ്ഠിക്കുന്ന വിശ്വാസി കള്‍ക്ക് ദിവസം ആറ് മണിക്കൂര്‍ മാത്രമേ ജോലി നല്‍കാന്‍ പാടുള്ളു. ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടുതല്‍ ജോലി നല്‍കരുത്. തൊഴില്‍മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ബക്രി, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് ആല്‍ബുസൈദി എന്നിവരാണ് റമദാനിലെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചത്.

-വാര്‍ത്ത അയച്ചത് : ബിജു കരുനാഗപള്ളി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സലാല യില്‍ കാണാതായ കോഴിക്കോട് സ്വദേശി തൂങ്ങി മരിച്ച നിലയില്‍

July 10th, 2012

jisine-balussery-missing-keralite-in-oman-ePathram സലാല : വെള്ളിയാഴ്ച മുതല്‍ സലാല യില്‍ കാണാതായ കോഴിക്കോട് സ്വദേശി ജസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെി. സലാല ഹാഫ പാലസ് റോഡില്‍ ഒമാന്‍ ടെല്‍ കെട്ടിടത്തിന് സമീപം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകി തുടങ്ങിയിരുന്നു.

ധരിച്ച വസ്ത്രവും മറ്റും കണ്ടാണ് കൂട്ടുകാര്‍ ജസിനെ തിരിച്ചറിഞ്ഞത്. ആറു വര്‍ഷമായി സലാലയില്‍ നിര്‍മ്മാണ തൊഴിലാളി യായ ജസിന്‍ അവിവാഹിതനാണ്. സെപ്റ്റംബര്‍ 14ന് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങി ഇരിക്കുക യായിരുന്നു

വ്യാഴാഴ്ച രാത്രി താഖ യിലുള്ള കുട്ടുകാരെ സന്ദര്‍ശിച്ച് മടങ്ങിയ ജസിന്‍ സലാലയില്‍ എത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ നല്‍കി അന്വേഷണം നടത്തി വരിക യായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോഴിക്കോട് സ്വദേശിയെ സലാലയില്‍ കാണാതായി

July 9th, 2012

jisine-balussery-missing-keralite-in-oman-ePathram ഒമാന്‍ : കോഴിക്കോട് സ്വദേശിയെ ഒമാനിലെ സലാലയില്‍ കാണാതായി. ബാലുശ്ശേരി കൂട്ടാലിട ഗോവിന്ദന്‍ മകന്‍ ജസിനെയാണ് കാണാനില്ല എന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ആറു വര്‍ഷമായി സലാല യില്‍ നിര്‍മ്മാണ തൊഴിലാളി യാണ് ജസിന്‍. വെള്ളിയാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. കറുപ്പില്‍ വെളുത്ത വരയുള്ള ടീ ഷര്‍ട്ടും ജീന്‍സ് പാന്‍റുമാണ് വേഷം. തടിച്ച ശരീര പ്രകൃതിയുള്ള ജസിന് ആറടി ഉയരമുണ്ട്.

വിവരം ലഭിക്കുന്നവര്‍ റോയല്‍ ഒമാന്‍ പൊലീസിലോ സുഹൃത്തുക്കളായ ബാലന്‍ (92 11 97 61 ) സുനില്‍ (97 16 21 12), രാജേഷ് ( 98 46 27 85 ) എന്നിവരുമായോ ബന്ധപ്പെടണം.

-അയച്ചു തന്നത് : ബിജു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുറത്തിറങ്ങുമ്പോള്‍ റെസിഡന്‍റ് കാര്‍ഡുകള്‍ കൈവശം വെക്കുക : അധികാരികള്‍

July 9th, 2012

omani-id-card-sample-ePathram ഒമാന്‍ : പ്രവാസികള്‍ തങ്ങളുടെ റെസിഡന്‍റ് കാര്‍ഡുകള്‍ ഏതു സമയവും കൈവശം സൂക്ഷിക്കണം എന്ന് റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദേശം നല്‍കി. അനധികൃത കുടിയേറ്റ ക്കാര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തല ത്തിലാണിത്.

അനധികൃത താമസക്കാര്‍ക്കായി പലയിടത്തും റെയ്ഡ് നടക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ രേഖകളുള്ള താമസക്കാര്‍ പിടിയിലാകുന്നത് ഒഴിവാക്കാനാണ് ഈ നിര്‍ദേശം. താമസ രേഖകള്‍ കൈവശം ഇല്ലാത്തവര്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ പുറത്തിറ ങ്ങുമ്പോഴും മറ്റും റെസിഡന്‍റ് കാര്‍ഡ് കൈയില്‍ ഉണ്ടായിരിക്കണം എന്ന് പൊലീസ് വ്യക്തമാക്കി.

-അയച്ചു തന്നത് : ബിജു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 1491011»|

« Previous Page« Previous « സലാല യില്‍ മുങ്ങി മരിച്ച മലയാളി യുവാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി
Next »Next Page » കോഴിക്കോട് സ്വദേശിയെ സലാലയില്‍ കാണാതായി »



  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു
  • മുഗള്‍ ഗഫൂര്‍ അവാര്‍ഡ് പി. ബാവാ ഹാജിക്ക്
  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine