ഒമാന്‍ : പ്രവാസികള്‍ നാട്ടില്‍ അവധിക്കു പോകുന്ന സമയത്ത് പൈലറ്റു മാര്‍ നടത്തുന്ന സമരം എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥരും ഉത്തരേന്ത്യന്‍ ലോബിയും നടത്തുന്ന വന്‍ ഗൂഢാലോചന യാണെന്ന് കേരള പ്രവാസി സംഘം പ്രസിഡന്‍റ് പി. ടി. കുഞ്ഞുമുഹമ്മദ് ആരോപിച്ചു.
അവധിക്കാലം അവസാനി ക്കുന്നതോടെ സമരം അവസാനിക്കും. എയര്‍ ഇന്ത്യയെ തളര്‍ത്തി മറ്റ് കോര്‍പറേറ്റ് വിമാന കമ്പനികള്‍ കൊയ്ത ലാഭം ഇവരെല്ലാം വീതിച്ചെടുക്കും. ഈ ലോബിക്ക് മുന്നില്‍ എം. എ. യൂസഫലിയെ പോലുള്ള എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ നിസംഗരായി മാറുക യാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രത്യക്ഷ ത്തില്‍ ഇത് മലയാളി കള്‍ക്കെതിരായ ഗൂഢാലോചന യാണ്. മറ്റൊരു സംസ്ഥാന ത്തെയും ജനങ്ങളെ എയര്‍ ഇന്ത്യ സമരം രൂക്ഷമായി ബാധിക്കുന്നില്ല. തമിഴ്നാട്ടിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇത്തരമൊരു പ്രതിസന്ധി എങ്കില്‍ തമിഴ്നാട് കത്തുമായിരുന്നു.
ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനവും ചെന്നൈ വഴി പോകുന്ന അവസ്ഥയും ഉണ്ടാകും. എന്നാല്‍ നട്ടെല്ലില്ലാത്ത ജനത യായി മലയാളികള്‍ മാറുകയാണ്. പ്രവാസി കളുടെ പ്രശ്നം ഏറ്റെടുക്കാനും ഉള്‍കൊള്ളാനും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ത്തില്‍ ഏറ്റവും സ്വാധീനമുള്ള ജനവിഭാഗ മായാണ് മലയാളികളെ കണക്കാക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റു മാരുടെ സമരവും, നിരക്ക് വര്‍ദ്ധനയും നിമിത്തം ബുദ്ധിമുട്ടിയ വരില്‍ 80 ശതമാനവും തുച്ഛ വരുമാന ക്കാരായ മലയാളി പ്രവാസി കളാണ്.
അവരുടെ ജീവിത പ്രശ്നത്തില്‍ ഇടപെടല്‍ നടത്താന്‍ ഒരു എം. പി. പോലുമില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഗള്‍ഫ് മലയാളി കളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ ‘കേരളാ എയര്‍’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വിമാന കമ്പനി തുടങ്ങണം എന്ന നിര്‍ദേശം പ്രായോഗികം ആണെങ്കില്‍ നടപ്പാക്കേണ്ടതാണ്.
പ്രവാസി കള്‍ക്കായി ഇന്ത്യ ഒന്നും ചെയ്യുന്നില്ല. ഭരണ ഘടന യിലോ നിയമ ത്തിലോ എന്‍. ആര്‍. ഐ. എന്നൊരു പദം പോലുമില്ല. എംബസികള്‍ക്ക് ഇപ്പോഴും പൗരന്‍മാരെ സംരക്ഷിക്കാനുള്ള അധികാരമില്ല. സേവനം ചെയ്യാനുള്ള വകുപ്പുകളേ ഉള്ളു.
ഓരോ ഗള്‍ഫ് രാജ്യത്തെയും ജയിലു കളില്‍ എത്ര ഇന്ത്യക്കാരുണ്ട് എന്നോ മോര്‍ച്ചറിയില്‍ എത്ര ഇന്ത്യക്കാരുടെ മൃതദേഹമുണ്ട് എന്ന് പേലും അറിയാത്ത ഇന്ത്യന്‍ എംബസികളുണ്ട്. അന്താരാഷ്ട്ര തൊഴില്‍ സംഘടന വീട്ടുജോലി ക്കാര്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ബാധമാക്കാന്‍ നിര്‍ദേശം കൊണ്ടു വന്നപ്പോള്‍ എതിര്‍ത്ത രാജ്യമാണ് ഇന്ത്യ. നമ്മുടെ കാലഹരണപ്പെട്ട മൈഗ്രേഷന്‍ ആക്ട് തന്നെ പൊളിച്ചെഴുതണം എന്നും പി. ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.
പ്രവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും അവരുടെ കാതലായ പ്രശ്നങ്ങള്‍ നേടിയെടുക്കാന്‍ ജി. സി. സി. തലത്തില്‍ ജാതി-മത-രാഷ്ട്രീയ വ്യത്യാസ ങ്ങളില്ലാത്ത കൂട്ടായ്മകള്‍ ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കൈരളി ആര്‍ട്സ് ക്ളബ് ഭാരവാഹികളായ സുനില്‍, ഷാജി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
– അയച്ചു തന്നത് : ബിജു