ഒമാന്‍ : പ്രവാസികള്‍ തങ്ങളുടെ റെസിഡന്‍റ് കാര്‍ഡുകള്‍ ഏതു സമയവും കൈവശം സൂക്ഷിക്കണം എന്ന് റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദേശം നല്‍കി. അനധികൃത കുടിയേറ്റ ക്കാര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തല ത്തിലാണിത്.
അനധികൃത താമസക്കാര്‍ക്കായി പലയിടത്തും റെയ്ഡ് നടക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ രേഖകളുള്ള താമസക്കാര്‍ പിടിയിലാകുന്നത് ഒഴിവാക്കാനാണ് ഈ നിര്‍ദേശം. താമസ രേഖകള്‍ കൈവശം ഇല്ലാത്തവര്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ പുറത്തിറ ങ്ങുമ്പോഴും മറ്റും റെസിഡന്‍റ് കാര്‍ഡ് കൈയില്‍ ഉണ്ടായിരിക്കണം എന്ന് പൊലീസ് വ്യക്തമാക്കി.
-അയച്ചു തന്നത് : ബിജു
- pma





























