ഒമാന്‍ : ഒമാനില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ആത്മഹത്യാ പ്രവണതക്ക് എതിരെ ഒ. ഐ. സി. സി. സംഘടിപ്പിക്കുന്ന ബോധവത്കരണ കാമ്പയിന്‍റെ ഭാഗമായി ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു.
വാദി കബീര്‍ ഗോള്‍ഡന്‍ കാസില്‍ ഹോട്ടലില്‍ കെ. സുധാകരന്‍ എം.പി., മുന്‍ പാര്‍ലമെന്‍റംഗം ഡോ. കെ. എസ്. മനോജ് എന്നിവര്‍ ചേര്‍ന്ന് കാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അണു കുടുംബങ്ങളില്‍ ഉയര്‍ന്നു വരുന്ന സുരക്ഷിതത്വ ബോധമില്ലായ്മ യാണ് ആത്മഹത്യ കളിലേക്ക് നയിക്കുന്നത എന്ന് കെ. സുധാകരന്‍ പറഞ്ഞു.
കേരള ത്തിലെ മൈത്രി എന്ന സന്നദ്ധ സംഘടന യുമായി സഹകരിച്ച് ടെലി കൗണ്‍സിലിംഗ്, ബോധ വത്കരണ സമ്മേളനങ്ങള്‍ , ലഘുലേഖ വിതരണം തുടങ്ങി നിരവധി പരിപാടികള്‍ കാമ്പയിന്‍റെ ഭാഗമായി നടക്കും.
ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്നവരും മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വരുമായ ഒമാനിലെ പ്രവാസി കള്‍ക്ക് 96 05 41 30, 96 05 15 74 എന്നീ നമ്പറുകളിലും എംബസി യുടെ ഹെല്‍പ് ഡെസ്കില്‍ 24 69 59 81 എന്ന നമ്പറിലും ബന്ധപ്പെടാം എന്ന് സംഘാകടര്‍ അറിയിച്ചു.
അയച്ചു തന്നത് : ബിജു