ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ തെരഞ്ഞെടുപ്പ്‌ നീതിപൂര്‍വ്വമല്ല എന്ന് പരാതി

March 28th, 2011

indian-school-muscat-epathram

മസ്ക്കറ്റ്‌ : ഒമാനിലെ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പ് നീതി പൂര്‍വ്വമല്ല എന്ന് പരാതി ഉയര്‍ന്നു. പതിനേഴ് ഇന്ത്യന്‍ സ്ക്കൂളുകള്‍ ഉള്ള ഒമാനില്‍ കേവലം മസ്ക്കറ്റിലെ ഇന്ത്യന്‍ സ്ക്കൂളില്‍ നിന്നുമുള്ള അംഗങ്ങളെ മാത്രമാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചത്‌. ഈ സ്ക്കൂളിലെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് വോട്ടവകാശം നല്‍കിയത്. ഇത് ജനാധിപത്യ വിരുദ്ധ നടപടിയാണ് എന്ന വ്യാപകമായ പ്രതിഷേധം മറ്റു സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. നാല്‍പ്പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒമാനില്‍ കേവലം എണ്ണായിരത്തോളം മാത്രം വരുന്ന മസ്ക്കറ്റ്‌ ഇന്ത്യന്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും തെരഞ്ഞെടുപ്പ്‌ നടത്തിയത്‌ സാമാന്യ നീതിക്ക്‌ നിരക്കാത്തതാണ് എന്നാണ് പരാതി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍മാരായി 5 അംഗങ്ങളെ തെരഞ്ഞെടുത്തു

March 28th, 2011

മസ്ക്കറ്റ്‌ : ഒമാനിലെ 17 ഇന്ത്യന്‍ സ്ക്കൂളുകളുടെ സംയുക്ത ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മസ്ക്കറ്റ്‌ ഇന്ത്യ സ്ക്കൂളില്‍ നിന്നുമുള്ള 5 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. പതിനാല്‌ സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്ത്‌ ഉണ്ടായിരുന്നു. എം. അംബുജാക്ഷന്‍, എസ്. മുത്തുകുമാര്‍, അലക്സാണ്ടര്‍ ജോര്‍ജ്ജ്, മൈക്കല്‍, ചന്ദ്രഹാസ്‌ അഞ്ചന്‍ എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍.

ambujakshan-indian-school-muscat-epathramഎം. അംബുജാക്ഷന്‍

ഒമാനിലെ ഇന്ത്യന്‍ സ്ക്കൂളുകളുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുപ്പ്‌ നടക്കുന്നത് എന്നതിനാല്‍ തികച്ചും ഗൌരവമേറിയ ഉത്തരവാദിത്തമാണ് തങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത് എന്ന് പുതിയ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം. അംബുജാക്ഷന്‍ e പത്രത്തോട്‌ പറഞ്ഞു. സ്ക്കൂളുകളുടെ കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും വേണ്ടി തങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കും എന്നും ഒമാനിലെ സാമൂഹ്യ രംഗത്ത്‌ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള അംബുജാക്ഷന്‍ അറിയിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളാ വിംഗ് അംഗമായ അദ്ദേഹം ടോസ്റ്റ് മാസ്റ്റേഴ്സ്, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷന്‍ എന്നിവയിലും സജീവമാണ്. 2010 ല്‍ ഒമാനില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ച വേളയില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇദ്ദേഹം ഏറെ പിന്തുണ നല്‍കിയിരുന്നു. പാലക്കാട്‌ എന്‍. എസ്. എസ്. കോളേജ്‌ ഓഫ് എന്‍ജിനിയറിംഗില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്‍ഡ്‌ ഇലക്ട്രോണികസ് എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ഇദ്ദേഹം ഒമാന്‍ ഡെവെലപ്മെന്റ് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുപ്പ്‌

March 25th, 2011

indian-school-muscat-epathram

മസ്കറ്റ്‌ : ഒമാനിലെ ഇന്ത്യന്‍ സ്ക്കൂളിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടക്കുന്നു. ഇന്ന് (25 മാര്‍ച്ച്, വെള്ളിയാഴ്ച) രാവിലെ 9 മണി മുതല്‍ 5 മണി വരെ മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളില്‍ വെച്ചാണ് തെരഞ്ഞെടുപ്പ്‌ നടക്കുന്നത്. ഇന്ത്യന്‍ സ്ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക്‌ വോട്ടു രേഖപ്പെടുത്താം. ഒരു രക്ഷിതാവിന് ഒന്നിലേറെ വിദ്യാര്‍ത്ഥികള്‍ സ്ക്കൂളില്‍ പഠിക്കുന്നുണ്ടെങ്കിലും ഒരു വോട്ടു മാത്രമേ രേഖപ്പെടുത്താന്‍ അനുവാദമുള്ളൂ. ഒരു ഒരു രക്ഷിതാവിന് ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമേ വോട്ടു രേഖപ്പെടുത്താനാവൂ എന്ന നിബന്ധനയുമുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി കൈരളി പുരസ്കാരം സക്കറിയക്ക്

November 28th, 2010

sakkariya-award

മസ്കറ്റ്‌ : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ മലയാളം വിംഗ് ഏര്‍പ്പെടുത്തിയ 2010ലെ പ്രവാസി കൈരളി പുരസ്കാരം പ്രശസ്ത എഴുത്തുകാരന്‍ സക്കറിയക്ക് സമ്മാനിച്ചു. നവംബര്‍ 18, 19 തിയതികളില്‍ മസ്കറ്റ്‌ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ വെച്ചു നടന്ന കേരളോത്സവം മലയാള സമ്മേളനത്തില്‍ വെച്ചാണ് പ്രസ്തുത പുരസ്കാരം സക്കറിയക്ക് സമ്മാനിച്ചത്‌. ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാരം ലഭിച്ച പി. മണികണ്ഠനെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. യു.എ.ഇ. യില്‍ നിന്നും പ്രത്യേക ക്ഷണിതാവായി മലയാള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പി. മണികണ്ഠനു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ മലയാളം വിംഗ് സ്നേഹോപഹാരം നല്‍കിയാണ് ആദരിച്ചത്.

p-manikandhan-award

സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ “ബുദ്ധിജീവികള്‍ക്ക്‌ സ്വതന്ത്രമായി ജീവിക്കാനാവുമോ” എന്ന വിഷയത്തില്‍ സംവാദം നടന്നു. സക്കറിയ, പി. മണികണ്ഠന്‍, എന്‍. ടി. ബാലചന്ദ്രന്‍ എന്നിവര്‍ സംവാദ വിഷയം അവതരിപ്പിച്ചു. രണ്ടാം ദിവസം രാവിലെ 10:30 ക്ക് ആരംഭിച്ച ചര്‍ച്ച ഉച്ചയ്ക്ക് 2 മണി വരെ നീണ്ടു നിന്നു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ സക്കറിയക്ക് പുരസ്കാരം സമ്മാനിക്കുകയും പി. മണികണ്ഠനെ ആദരിക്കുകയും ചെയ്തു.

bharathanatyam-epathram

കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക

തെയ്യം, കുട്ടികളുടെ സംഘം അവതരിപ്പിച്ച ഗാനാലാപനം, കവിതാ പാരായണം, മോഹിനിയാട്ടം ഭരതനാട്ട്യം എന്നിവയും അരങ്ങേറി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൊതുമാപ്പ്‌ രണ്ടു മാസം കൂടി നീട്ടി

June 1st, 2010

മസ്ക്കറ്റ്‌ : വിസാ കാലാവധി തീര്‍ന്നിട്ടും നിയമ വിരുദ്ധമായി ഒമാനില്‍ തങ്ങുന്നവര്‍ക്ക് നിയമ വിധേയമായി പിഴ അടയ്ക്കാതെ രാജ്യം വിടാനുള്ള പൊതു മാപ്പിന്റെ കാലാവധി രണ്ടു മാസത്തേയ്ക്ക് കൂടി നീട്ടിയതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ജനുവരിയില്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ കാലാവധി മെയ്‌ 31 ന് തീരേണ്ടതായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

13 of 1410121314

« Previous Page« Previous « സണ്‍റൈസ്‌ സ്ക്കൂളിന് നൂറു മേനി വിജയം
Next »Next Page » ജി. സുധാകരന് സ്വീകരണം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine