കെ.എം.സി.സി. പുരസ്കാര ദാനം

October 30th, 2011

kmcc-award-mosa-haji-epathram

ദുബായ്‌ : ദുബായ്‌ തൃശൂര്‍ ജില്ല കെ. എം. സി. സി. ദുബായില്‍ സംഘടിപ്പിച്ച പുരസ്കാര ദാന സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും വക്താക്കളുമായ സമുന്നത മുസ്ലീം ലീഗ് നേതാക്കളുടെ സ്മരണകള്‍ നിലനിര്‍ത്തുന്ന ഇത്തരം പുരസ്ക്കാരങ്ങള്‍ പ്രശംസനീയമാണെന്നും തങ്ങള്‍ പറഞ്ഞു. പ്രസിഡണ്ട് ജമാല്‍ മനയത്ത്‌ അദ്ധ്യക്ഷത വഹിച്ചു.

kmcc-award-2011

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം
(ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍)

സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പുരസ്ക്കാരം ഫാത്തിമ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഇ. പി. മൂസക്കുട്ടി ഹാജിക്കും, കെ. എം. സീതി സാഹിബ് പുരസ്ക്കാരം ഫ്ലോറ ഗ്രൂപ്പ്‌ ചെയര്‍മാന്‍ വി. എ. ഹസ്സന്‍ ഹാജിക്കും, മുസ്ലിം ലീസ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട് ഇ. സി. അഹമ്മദ്‌ സാഹിബ് പുരസ്ക്കാരം ഗോള്‍ഡന്‍ ചേന്‍സ് ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഖമറുദ്ദീന്‍ ഹാജി പാവറട്ടിക്കും സയ്യിദ്‌ ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ സ്വാഗതവും സംസ്ഥാന വൈ. പ്രസിഡണ്ട് ഉബൈദ്‌ ചേറ്റുവ പുരസ്ക്കാര ജേതാക്കളെ പരിചയപ്പെടുത്തുകയും ചെയ്തു.

അയച്ചു തന്നത് : മുഹമ്മദ്‌ വെട്ടുകാട്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കണ്ണൂര്‍ വിമാനത്താവളം രണ്ടര വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാവും : കെ. സി. വേണുഗോപാല്‍

October 17th, 2011

kc-venugopal-in-isc-abudhabi-ePathram
അബുദാബി : നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളം രണ്ടര വര്‍ഷ ത്തിനകം യാഥാര്‍ത്ഥ്യം ആവുമെന്ന്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ. സി. വേണുഗോപാല്‍ പറഞ്ഞു. അബുദാബി യില്‍ പയ്യന്നൂര്‍ സൗഹൃദ വേദി നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുക യായിരുന്നു കേന്ദ്രമന്ത്രി.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, കോസ്റ്റ്ഗാര്‍ഡ് അക്കാദമി, കണ്ണൂര്‍ വിമാന ത്താവളം തുടങ്ങി നിരവധി പദ്ധതികള്‍ ദ്രുതഗതി യിലുള്ള നിര്‍മ്മാണ ത്തിലാണ്.

പയ്യന്നൂര്‍ കോളേജി ലേയും കണ്ണൂര്‍ ജില്ല യിലെയും രാഷ്ട്രീയ പ്രവര്‍ത്തന മാണ് തന്‍റെ ജീവിതത്തിന് അടിത്തറ പാകിയത്. മണ്ഡല ത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ ആദ്യത്തെ കൂറ് ആലപ്പുഴ യോടാണ്. എങ്കിലും പയ്യന്നൂരു മായുള്ള വൈകാരിക ബന്ധം എപ്പോഴും കാത്തു സൂക്ഷിക്കുന്നു എന്നും മന്ത്രി കെ. സി. വേണുഗോപാല്‍ പറഞ്ഞു.

പയ്യന്നൂര്‍ സൗഹൃദ വേദി പ്രസിഡന്‍റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. രമേഷ് പണിക്കര്‍, എം. എ. സലാം, മൊയ്തു കടന്നപ്പള്ളി, മനോജ് പുഷ്‌കര്‍, വി. ടി. വി. ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. സൗഹൃദ വേദി സെക്രട്ടറി ബി. ജ്യോതിലാല്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് സുരേഷ് പയ്യന്നൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മന്ത്രി കെ. സി. വേണു ഗോപാല്‍ അബുദാബി യില്‍

October 15th, 2011

minister-kc-venugopal-ePathramഅബുദാബി : യു. എ. ഇ. സന്ദര്‍ശന ത്തിന് എത്തുന്ന കേന്ദ്ര ഊര്‍ജ്ജ വകുപ്പ് സഹമന്ത്രി കെ. സി. വേണു ഗോപാലിന് പയ്യന്നൂര്‍ സൗഹൃദവേദി യുടെ നേതൃത്വ ത്തില്‍ അബുദാബി ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ സ്വീകരണം നല്‍കും. ഒക്ടോബര്‍ പതിനഞ്ചാം തീയ്യതി ശനിയാഴ്ച വൈകുന്നേരം ആറു മണിക്കാണ് പരിപാടി.
– അയച്ചു തന്നത് : വി. ടി. വി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. സി. വേണു ഗോപാലിന് സമാജ ത്തില്‍ സ്വീകരണം

October 15th, 2011

അബുദാബി : കേന്ദ്ര ഊര്‍ജ്ജകാര്യ സഹമന്ത്രി കെ. സി. വേണുഗോപാലിന് അബുദാബി മലയാളി സമാജ ത്തില്‍ സ്വീകരണം നല്‍കുന്നു. ഒക്ടോബര്‍ 15 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് മുസ്സഫ യിലുള്ള സമാജം അങ്കണ ത്തിലാണ് സ്വീകരണം.

പദ്മശ്രീ എം. എ. യൂസഫ് അലി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. അബുദാബി യിലെ പ്രമുഖ വ്യാവസായിക, സാമൂഹ്യ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. മന്ത്രിയായ ശേഷം ആദ്യമായി യു. എ. ഇ. യില്‍ എത്തുന്ന മന്ത്രിക്ക് വിപുലമായ സ്വീകരണ പരിപാടി കളാണ് മലയാളി സമാജം ഒരുക്കുന്നത് എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമ പദ്ധതി കള്‍ക്ക് പ്രഥമ പരിഗണന : അഡ്വ. വി. ടി. ബല്‍റാം എം. എല്‍. എ.

October 10th, 2011

vt-balram-mla-in-samajam-ePathram
അബുദാബി : തൃത്താല യില്‍ പ്രവാസി പങ്കാളി ത്തത്തോടെ വിവിധ പദ്ധതി കള്‍ ആരംഭി ക്കുന്നതിന്‍റെ പ്രാരംഭ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അബുദാബി യില്‍ എത്തിയ എം. എല്‍. എ. അഡ്വ. വി. ടി. ബല്‍റാം അറിയിച്ചു.

തൃത്താല നിയോജക മണ്ഡലം ഒ. ഐ. സി. സി. അബുദാബി ഘടകത്തിന്‍റെ ആഭിമുഖ്യ ത്തില്‍ അബുദാബി മലയാളി സമാജ ത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗ ത്തില്‍ പങ്കെടുത്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

അബൂബക്കര്‍ മേലേതില്‍ അദ്ധ്യക്ഷത വഹിച്ച സ്വീകരണ യോഗ ത്തില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, ഒ. ഐ. സി. സി. ഭാരവാഹി കളായ അബ്ദുല്‍ഖാദര്‍, സക്കീര്‍ ഹുസൈന്‍, സതീഷ്‌ കുമാര്‍, പി. വി. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.

– സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള മാതൃക രൂപ പ്പെടുത്തുന്നതില്‍ നാടക വേദി വഹിച്ച പങ്ക് നിര്‍ണ്ണായകം : പ്രമോദ് പയ്യന്നൂര്‍
Next »Next Page » ദര്‍ശന യു.എ.ഇ. സംഗമം 2011 »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine