വാഹന ങ്ങളില്‍ ഭക്ഷണം നല്‍കുന്നതിന് നിരോധനം

September 22nd, 2015

ഷാര്‍ജ : അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഭക്ഷണ ങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും കഫ്തേരിയ കളില്‍ നിന്നും റെസ്റ്റോറന്റുകളി ളില്‍ നിന്നും ഭക്ഷണം റോഡിലുള്ള വാഹനങ്ങളില്‍ വിതരണം ചെയ്യുന്നതും സര്‍വീസ് നടത്തു ന്നതും നിയമ വിരുദ്ധ മാണ് എന്ന് ഷാര്‍ജ പോലീസും മുനിസി പ്പാലിറ്റിയും അറിയിച്ചു.

ഇത്തരം സര്‍വീസുകള്‍ 2008 മുതല്‍ തന്നെ ഷാര്‍ജ മുനിസിപ്പാലിറ്റി നിര്‍ത്തലാക്കി യിരുന്നു എങ്കിലും പൊതു ജന ങ്ങള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തി രുന്നില്ല. അത് കൊണ്ട് കൂടിയാണ് പോലീസും നഗര സഭയും നടപടി കര്‍ശന മാക്കിയത്.

ഷാര്‍ജ യിലെ പ്രധാന റോഡു കളില്‍ ചായയും ഭക്ഷണ ങ്ങളും വാഹന ത്തിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന തിന്റെ ഭാഗ മായി ഗതാഗത തടസ്സങ്ങള്‍ ഉണ്ടാവു കയും ചെയ്യുന്നു. ഇത്തരം നിയമ ലംഘന ങ്ങള്‍ ക്ക് 200 ദിര്‍ഹം പിഴയീടാക്കും. അതോടൊപ്പം ഹോട്ടലുകാരും പിഴ നല്‍കേണ്ടി വരും.

- pma

വായിക്കുക: ,

Comments Off on വാഹന ങ്ങളില്‍ ഭക്ഷണം നല്‍കുന്നതിന് നിരോധനം

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

July 6th, 2015

ഷാര്‍ജ : ചലചിത്ര താരം മമ്മൂട്ടിയും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷനും നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി ഷാര്‍ജ സജ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

നാനൂറോളം റമദാന്‍ കിറ്റുകള്‍ സജ്ജ യിലെ ലേബര്‍ ക്യാമ്പുകളില്‍ അസോസി യേഷന്‍ പ്രസിഡന്‍റ് ഷനോജിന്റെ നേതൃത്വത്തില്‍ വിതര ണം ചെയ്തു. സെക്രട്ടറി അഷ്റഫ്, ട്രഷറര്‍ റജീബ്, സെയ്ഫ് കുമ്മനം, ഗുലാന്‍, അജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ : സെമിനാര്‍ ഷാര്‍ജയില്‍

May 21st, 2015

ഷാര്‍ജ : ‘കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍’ എന്ന വിഷയ ത്തില്‍ സാംസ്കാരിക കൂട്ടായ്മ യായ പ്രസക്തി, ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷനില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് സംഘടി പ്പിക്കുന്ന സെമിനാറില്‍ ഓള്‍ ഇന്ത്യ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ ജോസഫ് വിഷയം അവതരിപ്പിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on കേരളത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ : സെമിനാര്‍ ഷാര്‍ജയില്‍

പുരസ്‌കാര വിതരണവും വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു

April 13th, 2015

palm-pusthakappura-epathram ഷാര്‍ജ : പാം പുസ്തകപ്പുര യുടെ പുരസ്‌കാര ങ്ങളുടെ വിതരണവും ഏഴാം വാര്‍ഷിക ആഘോഷ വും ‘സർഗ്ഗ സംഗമം’ എന്ന പേരിൽ ഷാര്‍ജ യില്‍ നടന്നു. ചലച്ചിത്ര നിര്‍മാതാവും അഭിനേതാവു മായ അഗസ്റ്റിൻ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സാഹിത്യവും കലയും മനുഷ്യ നന്മയ്ക്കുള്ള താണെന്നും എഴുത്തുകാര്‍ അധികരി ക്കുമ്പോള്‍ സമൂഹം കൂടുതല്‍ ഒൗന്നത്യത്തില്‍ എത്തുക യാണെന്നും പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

കവി അസ്മോ പുത്തന്‍ ചിറയ്ക്കുള്ള അക്ഷര മുദ്ര പുരസ്കാരം കവയത്രി ഷീലാ പോള്‍ സമ്മാനിച്ചു. കവിയും ഗാന രചയിതാവു മായ സബീന ഷാജഹാന്‍, യൂസഫലി കേച്ചേരി അനുസ്മരണം നടത്തി.

അക്ഷര തൂലിക കഥാപുരസ്കാരം അജിത്കുമാര്‍ അനന്തപുരി, ദേവി നായര്‍, ദീപ മണി എന്നിവര്‍ക്കും കവിതാ പുരസ്കാരം രാജേഷ് ചിത്തിര, ശ്രീകുമാര്‍ മുത്താന എന്നി വര്‍ക്കും വിദ്യാര്‍ത്ഥി മുദ്ര പുരസ്കാരം അഞ്ജലി തെരേസ തോമസ്, ചൈതന്യ സി., രഹ്ന റസാഖ്, ഫാത്തിമ നിസ്ര, പ്രണമ്യ പ്രവീണ്‍ എന്നിവര്‍ക്കും സമ്മാനിച്ചു.

വിജു സി. പരവൂരിന്റെ ‘കുടിയിറക്ക പ്പെട്ടവന്റെ നിലവിളി കള്‍’, സുകുമാരന്‍ വെങ്ങാടിന്റെ ‘മോഹ സൗധം പണിയുന്നവര്‍’, ജോസാന്റണി കുരീപ്പുഴയുടെ ‘മായയ്ക്കറിയാം ജിന്നു കളാണ് മരുപ്പച്ചകള്‍ തീര്‍ത്തത്’ എന്നീ പുസ്തക ങ്ങളുടെ പ്രകാശനം വൈ. എ. റഹീം നിര്‍വഹിച്ചു.

പോള്‍ ടി. ജോസഫ്, പ്രിയ ദിലീപ് കുമാര്‍, മേരി ഡേവിസ്, ഹാറൂണ്‍ കക്കാട്, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. സലിം അയ്യനേത്ത് അധ്യക്ഷത വഹിച്ചു. വെള്ളിയോടന്‍ സ്വാഗതം പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യം : പ്രതിസന്ധി കളും പരിമിതി കളും എന്ന വിഷയ ത്തില്‍ നടന്ന ചര്‍ച്ച ഷാജി ഹനീഫ് ഉദ്ഘാടനം ചെയ്തു. രഘു മാസ്റ്റര്‍ മോഡറേറ്റര്‍ ആയിരുന്നു. ശേഖര വാര്യര്‍, എം. ടി. പ്രദീപ് കുമാര്‍, മൊയ്തു വാണിമേല്‍, നിസ്താര്‍, അബുലൈസ്, ഇ. കെ. ദിനേശന്‍, റഫീഖ് മേമുണ്ട, പി. ശിവ പ്രസാദ്, രഞ്ജിത് നൈനാന്‍, ആര്‍. കെ. പണിക്കര്‍, പോള്‍ സെബാസ്റ്റ്യന്‍, ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പുരസ്‌കാര വിതരണവും വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു

സംര്‍ഗ സംഗമം വെള്ളിയാഴ്ച

April 7th, 2015

palm-pusthakappura-epathram ഷാര്‍ജ: പാം പുസ്തകപ്പുര സംര്‍ഗ സംഗമം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 10 വെള്ളി യാഴ്ച വൈകുന്നേരം 4 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാംസ്‌കാരിക സമ്മേളനം, പുസ്തക പ്രകാശനം, പുരസ്‌കാര സമര്‍പ്പണം എന്നിവയും ‘ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതി കളും പ്രതി സന്ധികളും’ എന്ന വിഷയത്തിൽ സാഹിത്യ സംവാദ വും ഉണ്ടായിരിക്കും. സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖര സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on സംര്‍ഗ സംഗമം വെള്ളിയാഴ്ച

10 of 36910112030»|

« Previous Page« Previous « പ്രവാസികളുടെ ജീവിതവും രാഷ്ട്രീയവും : സെമിനാര്‍ സംഘടിപ്പിച്ചു
Next »Next Page » ശക്തി തിയറ്റേഴ്സ് പ്രവര്‍ത്തനോദ്ഘാടനം : ടി. എന്‍. സീമ മുഖ്യാതിഥി »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine