പാം പുസ്തക പ്പുരയുടെ കഥാ ചർച്ച

January 24th, 2017

palm-pusthakappura-epathram ഷാർജ : പാം പുസ്തക പ്പുര യുടെ വാർഷിക സർഗ്ഗ സംഗമ ത്തിന്റെ ഭാഗ മായി ഷാർജ ഇന്ത്യൻ അസോസ്സി യേഷനും പാം പുസ്തക പ്പുരയും സംയുക്ത മായി സംഘടിപ്പി ക്കുന്ന കഥാ ചർച്ച ജനുവരി 27 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസോസ്സി യേ ഷനിൽ വെച്ച് നടക്കും. പ്രവാസ ലോകത്തു നിന്നും ശ്രദ്ധേയ മായ പുരസ്കാര ങ്ങൾ നേടിയ മയിൽ ചിറകുള്ള മാലാഖ (സബീന എം. സാലി), സാള ഗ്രാമം (രമേശ് പെരുമ്പിലാവ്), വിത്തു ഭരണി (ശ്രീദേവി മേനോൻ) എന്നീ മൂന്നു കഥ കളെ ആസ്പദ മാക്കി യാണ് ചർച്ച നടക്കുക എന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവര ങ്ങൾക്ക് 050 51 52 068, 050 41 46 105.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ വിവിധ ഭാഗങ്ങളിൽ മഴ

January 23rd, 2017

rain-in-dubai-ePathram
ദുബായ് : യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ ഞായറാഴ്ച വൈകു ന്നേരം മഴ പെയ്തു. ഫുജൈറ യിലെ മസാഫി യിലും റാസല്‍ ഖൈമ യിലെ മല യോര പ്രദേശ ങ്ങളായ ഷാം, ഖോര്‍ ഖോര്‍, അല്‍ ഗെയില്‍ എന്നീ ഭാഗ ങ്ങളിലും ജസീറ അല്‍ ഹംറ യിലും ശക്ത മായ മഴ ലഭിച്ചു.

വടക്കന്‍ പ്രദേശ ങ്ങളില്‍ പല യിടത്തും വാദി കള്‍ നിറഞ്ഞൊഴുകി. റാസല്‍ ഖൈമയില്‍ റോഡി ലെ വെള്ള ക്കെട്ട് കാരണം ഗതാ ഗതം തടസ്സ പ്പെട്ടു.

ദുബായിലെ ഖിസൈസ്, അല്‍ ത്വവാര്‍, ഇത്തി ഹാദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവിട ങ്ങളിലും ഷാര്‍ജ യിലെ മലീഹ, ദൈദ്, കല്‍ബ തുടങ്ങിയ പ്രദേശ ങ്ങളി ലും മഴയുണ്ടായി. അബുദാബി യുടെ ചില ഭാഗ ങ്ങളിൽ ചാറ്റൽ മഴയും പെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അക്ഷര തൂലിക കഥാ പുരസ്കാരം പ്രഖ്യാപിച്ചു

January 21st, 2017

palm-remember-basheer-ePathram
ഷാർജ : പാം പുസ്തക പ്പുര യുടെ അക്ഷര തൂലിക കഥാ പുരസ്കാരം പ്രഖ്യാപിച്ചു. മഹിതാ ഭാസ്കരൻ രചിച്ച ‘പെൺ സ്വകാര്യ ങ്ങൾ ക്കൊരു വാതിൽ’ എന്ന കഥ ഒന്നാം സ്ഥാനവും വിനീഷ് നരി ക്കോട് എഴുതിയ ‘ചാവ്’ എന്ന കഥ രണ്ടാം സ്ഥാനവും ആഷിഫ് അസീസിന്റെ ‘പാറു പ്പടി’ എന്ന കഥ മൂന്നാം സ്ഥാനവും നേടി.

palm-story-award-mahitha-vineesh-ashif-ePathram

അക്ഷര തൂലിക പുരസ്കാര ജേതാക്കള്‍ : മഹിതാ ഭാസ്കരൻ, ആഷിഫ് അസീസ്, വിനീഷ് നരി ക്കോട്.

ഷാജി ഹനീഫ് ചെയർ മാനും ഗഫൂർ പട്ടാമ്പി, പോൾ സെബാസ്റ്റ്യന്‍, ഷെക്കീം ചെക്കുപ്പ എന്നിവർ അംഗ ങ്ങളു മായ ജൂറി യാണ് അവാർഡ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്. 2017 ഫെബ്രുവരി 3 വെള്ളിയാഴ്ച നടക്കുന്ന പാം സർഗ്ഗ സംഗമ ത്തിൽ വെച്ച് പുരസ്കാര ങ്ങൾ സമ്മാ നിക്കും.

കഴിഞ്ഞ 30 വർഷ മായി ഷാർജ യിൽ പ്രവാസ ജീവിതം നയിക്കുന്ന മഹിതാ ഭാസ്കരൻ തൃശ്ശൂർ സ്വദേശിനി യാണ്. കണ്ണൂർ ജില്ല യിലെ നരിക്കോട് സ്വദേശി യായ വിനീഷ് കഴിഞ്ഞ എട്ടു വർഷ മായി ദുബായിൽ ജോലി ചെയ്യുന്നു. ‘കടലാസ് തൊപ്പി’ എന്ന കഥാ സമാഹാരം പ്രസിദ്ധീ കരി ച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി യായ ആഷിഫ് അസീസ് അബുദാബി യിൽ ജോലി ചെയ്യുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക കവിതാ പുര സ്‌കാരം പ്രഖ്യാപിച്ചു

January 8th, 2017

palm-remember-basheer-ePathram
ഷാര്‍ജ :   യു. എ. ഇ. യിലെ എഴുത്തു കാര്‍ക്കു വേണ്ടി പാം പുസ്തകപ്പുര നടത്തിയ കവിതാ മല്‍സര വിജയി കളെ പ്രഖ്യാപിച്ചു.

palm-books-poetry-award-ajeesh-soniya-shinoy-muneer-ezhoor-ePathram.jpg

അജീഷ് മാത്യു, സോണിയ ഷിനോയ്, മുനീര്‍ കെ. ഏഴൂര്‍

അജീഷ് മാത്യു (കവിത : ഇനി നമുക്ക് പതിയെ പിന്നോട്ട് നടക്കാം) ഒന്നാം സ്ഥാനവും അഡ്വ. സോണിയ ഷിനോയ് (കവിത : മെമ്മറീസ് ആര്‍ ജയില്‍ഡ് അഥവാ ജെ. എല്‍. മെമ്മോ റിയല്‍ ആശു പത്രി യുടെ നാലാം നില) രണ്ടാം സ്ഥാനവും മുനീര്‍ കെ. ഏഴൂര്‍ (കവിത : രാജ്യം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇടവ ഷുക്കൂര്‍ ചെയര്‍മാനും മുരളി മംഗലത്ത്, ഇന്ദിരാ ദേവി എന്നിവര്‍ അംഗ ങ്ങളു മായ ജൂറി യാണ് ജേതാ ക്കളെ തെരഞ്ഞെ ടുത്തത്.

ആലപ്പുഴ സ്വദേശി യായ അജീഷ് മാത്യു കഴിഞ്ഞ 18 വര്‍ഷ മായി ഷാര്‍ജ യില്‍ ജോലി ചെയ്യുന്നു. പ്രമുഖ നാടക കൃത്തും അഭി നേതാവു മായ സേവ്യര്‍ പുല്‍ പ്പാട്ടിന്റെ മകളാണ് അഡ്വ. സോണിയ ഷിനോയ്. മലപ്പുറം തിരൂര്‍ സ്വദേശി യായ മുനീര്‍ കെ. ഏഴൂര്‍ ദുബായില്‍ ജോലി ചെയ്യുന്നു.

ഫെബ്രുവരി ആദ്യ വാരം ഷാര്‍ജ യില്‍ നടക്കുന്ന പാം സര്‍ഗ്ഗ സംഗമ ത്തില്‍ വെച്ച് പുര സ്‌കാര ങ്ങള്‍ സമ്മാ നിക്കും എന്ന് പാം ഭാര വാഹി കളായ സുകു മാരന്‍ വെങ്ങാട്ട്, സലീം അയ്യനത്ത്, വെള്ളി യോടന്‍, വിജു. സി. പരവൂര്‍, ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ അറി യിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബഷീര്‍ തിക്കോടിക്ക് പാം അക്ഷര മുദ്ര പുരസ്‌കാരം സമ്മാനിക്കും

December 9th, 2016

basheer-thikkodi-ePathram.
ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം യു. എ. ഇ. യിലെ എഴുത്തു കാര്‍ ക്കായി ഏര്‍പ്പെടുത്തിയ പാം അക്ഷര മുദ്ര പുരസ്‌കാരം ബഷീര്‍ തിക്കോടിക്ക് സമ്മാനിക്കും.

പ്രമുഖ എഴുത്തു കാരനും വാഗ്മി യുമായ ബഷീര്‍ തിക്കോടി, മൂന്നു പതിറ്റാ ണ്ടിലെ പ്രവാസ ജീവിത ത്തില്‍ സാമൂഹ്യ – സാഹിത്യ – സാംസ്‌കാരിക രംഗ ത്ത് നല്‍കിയ സമഗ്ര സംഭാവന കള്‍ പരിഗണി ച്ചാണ് പുരസ്‌കാരം.

2017 ഫെബ്രുവരി യില്‍ നടക്കുന്ന പാം സര്‍ഗ്ഗ സംഗമ ത്തില്‍ പുരസ്‌കാരം സമ്മാനിക്കും എന്ന് ഭാര വാഹി കളായ വിജു സി. പരവൂര്‍, സലീം അയ്യനത്ത്, വെള്ളി യോടന്‍, സുകു മാരന്‍ വെങ്ങാട്, ഗഫൂര്‍ പട്ടാമ്പി എന്നി വര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി ചുമതല യേറ്റു
Next »Next Page » ഉമ്മൻചാണ്ടി അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine