യുവ കലാ സാഹിതി റാസല്‍ ഖൈമ യുണിറ്റ് രൂപീകരിച്ചു

October 16th, 2011

yks-rak-committee-ePathram
റാസല്‍ ഖൈമ : യുവ കലാ സാഹിതി റാസല്‍ ഖൈമ യുണിറ്റ് രൂപീകരിച്ചു. റാസല്‍ ഖൈമ IRC യില്‍ നടന്ന രൂപീകരണ യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. എന്‍. വിനയ ചന്ദ്രന്‍ ഉല്‍ ഘാടനം ചെയ്തു.

ഭാരവാഹി കളായി കെ.രഘു നന്ദനന്‍ (പ്രസിഡന്‍റ്). എം. ഷാഹുല്‍ ഹമീദ്, എ. അലിയാര്‍ കുഞ്ഞ് (വൈസ് പ്രസിഡണ്ടുമാര്‍), പി. എം. മുഹമ്മദ്‌ ഷാനിക് (സെക്രട്ടറി), ഷാജി, നജീബ് (ജോയിന്‍റ് സെക്രട്ടറിമാര്‍), ശിഹാബ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

എം. ഷാഹുല്‍ ഹമീദ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം അഡ്വ. എ. നജുമുദ്ധീന്‍ പുന്നവിള സ്വാഗതവും പി. എം. മുഹമ്മദ്‌ ഷാനിക് നന്ദിയും പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കുട്ടികള്‍ക്കായി ‘കളിവീട് – 2011’

October 11th, 2011

yks-kaliveedu-at-ksc-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ക്യാമ്പുകള്‍ ‘കളിവീട് – 2011’ എന്ന പേരില്‍ അരങ്ങേറും.

അബുദാബി, മുസ്സഫ, ദുബായ്, ഷാര്‍ജ, എന്നിവിട ങ്ങളിലായി നടക്കുന്ന കളിവീടിന്‍റെ ആദ്യത്തെ എഡിഷന്‍ അബുദാബി യില്‍ ഒക്ടോബര്‍ 14 വെള്ളിയാഴ്ച നാല് മണി മുതല്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

മലയാള ഭാഷ യുടെ മാധുര്യത്തെ കുട്ടികള്‍ക്കായി പരിചയ പ്പെടുത്തുന്ന കളിവീട്ക്യാമ്പ് അഭിനയം, ചിത്രകല, ശാസ്ത്രം, സംഗീതം എന്നീ വിഷയ ങ്ങളെ അധികരിച്ചാണ് രൂപ പ്പെടുത്തി യിരിക്കുന്നത്. അഞ്ചു മുതല്‍ പതിനഞ്ചു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്യാമ്പി ലേക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കും. അബുദാബി യില്‍ നടക്കുന്ന ക്യാമ്പിന് ജോഷി ഒഡേസ, ഇ. പി. സുനില്‍, കെ. പി. എ. സി. സജു, ദിവ്യ വിമല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക് 050 – 32 82 526, 050 – 720 23 48, 050 – 78 25 809 എന്നീ നമ്പറു കളില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള മാതൃക രൂപ പ്പെടുത്തുന്നതില്‍ നാടക വേദി വഹിച്ച പങ്ക് നിര്‍ണ്ണായകം : പ്രമോദ് പയ്യന്നൂര്‍

October 10th, 2011

pramod-payyannur-in-ksc-ePathram
അബുദാബി : ലോകത്തെങ്ങും ചര്‍ച്ച ചെയ്യപ്പെട്ട കേരള മാതൃക രൂപപ്പെടുത്തുന്നതിലും മലയാളി കളുടെ സാംസ്‌കാരിക ബോധം നിര്‍ണ്ണയി ക്കുന്നതിലും മഹത്തര മായ പങ്കു വഹിച്ച ചരിത്ര മാണ് മലയാള നാടക വേദിക്കും നാടക പ്രസ്ഥാനമായ കെ. പി. എ. സി.ക്കും ഉള്ളത് എന്ന് പ്രശസ്ത സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ അഭിപ്രായപ്പെട്ടു.

യുവ കലാ സാഹിതി അബുദാബി യുടെ നാടക വിഭാഗമായ തോപ്പില്‍ഭാസി നാടക പഠന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

നവോത്ഥാന കാലഘട്ട ത്തില്‍ മലയാളി യുടെ ബോധത്തെ ശരിയായ ദിശയില്‍ രൂപപ്പെടുത്തു ന്നതിനും അനാചാര ങ്ങള്‍ക്കും അന്ധവിശ്വാസ ങ്ങള്‍ക്കും എതിരെ പൊതു സമൂഹത്തെ ഉയര്‍ത്തി ക്കൊണ്ടു വരുന്നതിനും മലയാള നാടക വേദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിനു തന്നെ മാതൃക യായ മതനിരപേക്ഷ സമൂഹ മായി കേരളം മാറിയതിനു പിന്നിലെ നിരവധി ഘടക ങ്ങളില്‍ ഒന്നായിരുന്നു നവോത്ഥാന കാലത്ത് അവതരിപ്പി ക്കപ്പെട്ട മലയാള നാടകങ്ങള്‍. കെ. പി. എ. സി. എന്ന നാടക പ്രസ്ഥാനത്തെ ജനകീയ മാക്കിയ അമര ക്കാരന്‍ ആയിരുന്നു തോപ്പില്‍ ഭാസി. അദ്ദേഹത്തിന്‍റെ പേരില്‍ ഒരു നാടക കൂട്ടായ്മ രൂപം കൊള്ളുന്നതില്‍ സന്തോഷം ഉണ്ടെന്നും പ്രമോദ് പറഞ്ഞു.

ഇ. ആര്‍. ജോഷിയുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളന ത്തില്‍ ബാബു വടകര, ശശിഭൂഷണ്‍, കെ. വി. ബഷീര്‍, ചന്ദ്രശേഖരന്‍, സജു കെ. പി. എ. സി. എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരളീയ വിദ്യാഭ്യാസ രംഗം മാറ്റം ആവശ്യപ്പെടുന്നു : ആര്‍. വി. ജി. മേനോന്‍

October 9th, 2011

rvg-menon-yuva-kala-sahithi-ePathram
ഷാര്‍ജ : സമഗ്രമായ വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ച് കേരള ത്തിലെ വിദ്യാഭ്യാസ രംഗത്തെ നവീകരിക്കേണ്ടത് അത്യാവശ്യ മാണെന്നു പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. ആര്‍. വി. ജി. മേനോന്‍ പറഞ്ഞു.

യുവ കലാ സാഹിതി ഷാര്‍ജ – ദുബായ് കമ്മിറ്റികള്‍ സംഘടിപ്പിച്ച ‘ കേരളീയ വിദ്യാഭ്യാസ രംഗം ആവശ്യപ്പെടുന്ന പരിഷ്‌കാരങ്ങള്‍ ‘ എന്ന ഓപ്പണ്‍ ഫോറ ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

കുട്ടികളെ പ്രാഥമിക തലം മുതല്‍ ഡോക്ടര്‍, എന്‍ജിനീയര്‍ എന്നീ കരിയറു കള്‍ക്കായി ഒരുക്കുന്ന ഇന്നത്തെ രീതിക്ക് മാറ്റം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. സെക്കന്‍ഡറി തലത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ആയിരം പേര്‍ക്കെങ്കിലും സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണം.

അവരില്‍ സയന്‍സ് ഇതര വിഷയ ങ്ങള്‍ പഠിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പു വരുത്തണം. അങ്ങനെ ആണെങ്കില്‍ അദ്ധ്യാപന ശാസ്ത്ര മേഖല യില്‍ മികവാര്‍ന്ന വ്യക്തിത്വ ങ്ങളെ സംഭാവന ചെയ്യാന്‍ കേരളത്തിന് ആവുമെന്നും അദ്ദേഹം പറഞ്ഞു.

യുവ കലാ സാഹിതി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് വിജയന്‍ നണിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. സത്യന്‍ മാറഞ്ചേരി, അജിത് വര്‍മ, വില്‍സണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു. പി. ശിവപ്രസാദ് സ്വാഗതവും പ്രകാശന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടക ക്യാമ്പ്‌ അബുദാബിയില്‍

October 6th, 2011

yks-drama-camp-ePathram
അബുദാബി : യുവ കലാ സാഹിതി അബുദാബി യുടെ ‘തോപ്പില്‍ ഭാസി സ്മാരക നാടക പഠന കേന്ദ്രം’ ഉദ്ഘാടനവും നാടക ക്യാമ്പും ഒക്ടോബര്‍ 7 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത നാടക സംവിധായകന്‍ പ്രമോദ്പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും.

പ്രമോദ് പയ്യന്നൂര്‍ നേതൃത്വം നല്‍കന്ന നാടക ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യുവ കലാ സാഹിതി തിയ്യേറ്റര്‍ ക്ലബ്ബ് കണ്‍വീനര്‍ കെ. പി. എ. സി. സജു ( 050 – 13 44 829 ) വുമായി ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 2710202122»|

« Previous Page« Previous « സീതി സാഹിബ് സ്മാരക അവാര്‍ഡ്‌ റസാക്ക് ഒരുമനയൂരിന്
Next »Next Page » ജനശക്തി യുടെ മന്ദിരം : ഓപ്പണ്‍ ഫോറം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine