പി കെ വി അനുസ്മരണം അൽഖൂസില്‍..

July 26th, 2013

pkv-ePathram
ദുബായ് : യുവ കലാ സാഹിതി അല്‍ഖൂസ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ സഖാവ് പി കെ വി അനുസ്മരണവും അല്‍ഖൂസ് യുണിറ്റ് കണ്‍വെണ്‍ഷനും 2013 ജൂലായ് 26 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ അല്‍ഖൂസ് ഷക്‌ലാന്‍ റെസ്റ്റാറന്റില്‍ വച്ച് സംഘടിപ്പിക്കുന്നു.

അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് യുവ കലാ സന്ധ്യ ദുബായ് യുണിറ്റ് സ്വഗത സംഘം അവിടെ വച്ച് കൂടുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 14 66 465 – 050 14 01 339 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പി. കെ. വാസുദേവൻ നായരെ അനുസ്മരിച്ചു

July 14th, 2013

pkv-ePathram
ഷാര്‍ജ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി. പി. ഐ. നേതാവു മായിരുന്ന പി. കെ. വാസുദേവൻ നായരെ യുവ കലാ സാഹിതി ഷാർജ യൂണിറ്റി ന്റെ ആഭിമുഖ്യ ത്തിൽ അനുസ്മരിച്ചു.

രാഷ്ട്രീയം ദുർഗന്ധ പൂരിത മായിരിക്കുന്ന ഈ കാല ഘട്ട ത്തിൽ നമ്മുടെ സമൂഹം പി. കെ. വി. യെ പോലുള്ള നിർമ്മല വ്യക്തിത്വ ങ്ങളെ ആവശ്യ പ്പെടുന്നതായി അനുസ്മരണ പ്രഭാഷണം നടത്തിയ യുവ കലാ സാഹിതി യു. എ. ഇ. കേന്ദ്ര കമ്മറ്റി അംഗം പി. എം. പ്രകാശൻ അഭിപ്രായ പ്പെട്ടു.

ഈ അടുത്ത കാലത്ത് അന്തരിച്ച മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവ് സത്യപാൽ ഡാംഗ്, തെങ്ങമം ബാലകൃഷ്ണൻ, പി. കെ. വി. യുടെ പത്നി ലക്ഷ്മി ക്കുട്ടിയമ്മ തുടങ്ങിയ വരുടെ നിര്യാണ ത്തിൽ യോഗം അനുശോചനം രേഖ പ്പെടുത്തി.

പി. ശിവ പ്രസാദ് അനുശോചന പ്രമേയം അവതരി പ്പിച്ചു. മുപ്പത് വർഷത്തെ പ്രവാസ ജീവിത ത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന യുവ കലാ സാഹിതി യുടെ ആദ്യ കാല അംഗ ങ്ങളിൽ ഒരാളായ നാരായണനു യാത്ര യയപ്പു നൽകി. യോഗ ത്തിൽ സുനിൽരാജ് അദ്ധ്യക്ഷ ത വഹിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി കളിവീട് ക്യാമ്പ് നടത്തി

July 7th, 2013

അബുദാബി : യുവ കലാ സാഹിതി വയലാര്‍ ബാല വേദിയുടെ ആഭിമുഖ്യ ത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വൈവിധ്യമാര്‍ന്ന വിജ്ഞാന കലാ സാംസ്കാരിക പരിപാടി കളുമായി സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി നടത്തിയ കളിവീട് ക്യാമ്പ്, ബാല താരം നിവേദിത വിജയന്‍ ഉദ്ഘാടനം ചെയ്തു.

1 മുതല്‍ 12 വരെ ക്ളാസുകളിലെ ഇരുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍ ചിത്രകല, തിയ്യേറ്റര്‍, ക്ളേ മോഡലിംഗ്, ശാസ്ത്രം, മലയാള ഭാഷ, കാര്‍ഷിക രംഗം തുടങ്ങിയ വിഷയ ങ്ങളില്‍ ക്ളാസ് നടന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ പുരോഗതി സ്ത്രീ ശാക്തീകരണ ത്തിലൂടെ മാത്രം : ഇ എസ് ബിജി മോള്‍

May 18th, 2013

ഷാര്‍ജ : ജനസംഖ്യ യുടെ അന്‍പത് ശതമാന ത്തിലേറെ വരുന്ന സ്ത്രീ സമൂഹ ത്തിന്റെ ശാക്തീകരണ ത്തിലൂടെ അല്ലാതെ ഇന്ത്യ പുരോഗതി പ്രാപിക്കുകയില്ല എന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ എസ് ബിജി മോള്‍ എം എല്‍ എ പ്രസ്താവിച്ചു.

യുവ കലാ സാഹിതി പെണ്‍കൂട്ടായ്മ യുടെ നേതൃത്വ ത്തില്‍ ‘അധികാര വഴികളിലെ സ്ത്രീസാന്നിധ്യം’ എന്ന വിഷയ ത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അവര്‍.

ഭൂമിയിലേക്ക് വരുന്ന കാലം തൊട്ടേ ‘വല്ലവീട്ടിലും പൊറുക്കണ്ട വളായ’ പെണ്‍കുട്ടി, ചെയ്തു കൂടാത്ത കാര്യ ങ്ങളൂടെ പട്ടിക തന്നെയാണ് പെണ്‍കുട്ടിയെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത്. ഏറ്റവും പ്രാഥമികമായ അധികാര ഘടനയായ കുടുംബ ത്തില്‍ നിന്നും ആരംഭി ക്കേണ്ടിയി രിക്കുന്നു സ്ത്രീയുടെ അധികാര ത്തിനായുള്ള പോരാട്ടങ്ങള്‍.

പുരുഷ കേന്ദ്രീകൃത സമൂഹ ത്തിന്റെ ഭിക്ഷ യായ സുരക്ഷ യല്ല മറിച്ച് സ്ത്രീകള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യവും തുല്യതയും അധികാര ത്തിലെ പങ്കാളിത്തവു മാണെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ചു കൊണ്ട് യുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റ് വനിതാ വിഭാഗം കണ്‍വീനര്‍ നമിത സുബീര്‍ പറഞ്ഞു. ശ്രീലത അജിത്ത് മോഡറേറ്റര്‍ ആയിരുന്നു.

വിഷയ ത്തില്‍ റോസ്ലി ജഗദീഷ്, അഡ്വ. ബിന്ദു എസ്. ചേറ്റൂര്‍, ഡോ. അനിതാ സുനില്‍കുമാര്‍, ഷീബ ഷിജു, പ്രൊഫ. സുലീന ഹരി എന്നിവര്‍ സംസാരിച്ചു. ഷാമില അക്ബര്‍ സ്വാഗതവും ബിന്ദു സതീഷ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതിയുടെ വാര്‍ഷികം ആഘോഷിച്ചു

May 18th, 2013

es-bijimol-mla-ePathram
അബുദാബി : യുവ കലാ സാഹിതിയുടെ അബുദാബി യൂണിറ്റ് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ‘യുവ കലാ സന്ധ്യ 2013’ ഇ. എസ്.ബിജി മോള്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു. എം. സുനീര്‍ സ്വാഗതം ആശംസിച്ചു. വിവിധ സംഘടനാ ഭാരവാഹികള്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

yuvakala-sahithy-honoring-bava-haji-ePathram

പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് പി. ബാവാ ഹാജി യെയും ആര്‍ട്ടിസ്റ്റ് ജോഷി ഒഡേസ യേയും ചടങ്ങില്‍ ആദരിച്ചു.

ഈ വര്‍ഷത്തെ കാമ്പിശ്ശേരി കരുണാകരന്‍ പുരസ്കാരം പ്രഖ്യാപിച്ചു. കേരള ത്തില്‍ നടക്കുന്ന ചടങ്ങില്‍, കവിയും എഴുത്തു കാരനുമായ ആലങ്കോട് ലീലാകൃഷ്ണനു കാമ്പിശ്ശേരി പുരസ്കാരം സമ്മാനിക്കും.

ജോഷി ഒഡേസ സമ്മേളന നഗരിയില്‍ ഒരുക്കിയ ‘സ്ത്രീശാക്തീകരണം എന്ന ശില്പം മുഖ്യാതിഥി ഉല്‍ഘാടനം ചെയ്തു. ചലചിത്ര പിന്നണി ഗായകര്‍ അണി നിരന്ന സംഗീത നിശയും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 289101120»|

« Previous Page« Previous « ജെറ്റ്‌ എയര്‍വെയ്‌സ് കൊച്ചി – അബുദാബി – കുവൈറ്റ്‌ സര്‍വീസ്‌ ആരംഭിച്ചു
Next »Next Page » വിജയി കള്‍ക്ക് മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ ആദരം »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine