തുമ്പപ്പൂ പെയ്യണ പൂ നിലാവ് ഷാര്‍ജയില്‍

September 25th, 2013

yuvakalasahithy-epathram

ഷാർജ : യുവ കലാ സാഹിതിയുടെ വാർഷിക ആഘോഷങ്ങളൂടെ ഭാഗമായി നടത്തുന്ന “തുമ്പപ്പൂ പെയ്യണ പൂനിലാവ്” എന്ന സംഗീത നിശ സെപ്റ്റംബർ 26 വ്യാഴാഴ്ച ഏഴു മണിക്ക് ഷാർജ ഇന്ത്യൻ അസോസി യേഷൻ മെയിൻ ഹാളിൽ നടക്കും.

2012ലെ സംസ്ഥാന അവാർഡ് ജേതാവായ സിതാരയും പ്രസിദ്ധ പിന്നണി ഗായകൻ ദേവാനന്ദും നേതൃത്വം നല്കുന്ന പരിപാടി യിൽ ലേഖ അജയ്, സുമി അരവിന്ദ്, മനോജ്, സുഹാന സുബൈര്‍ തുടങ്ങിയവർ ഗാനങ്ങള്‍ ആലപിക്കും. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് : 050 86 30 603, 056 24 10 791.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാർജ യുവ കലാ സാഹിതി വെളിയത്തെ അനുസ്മരിച്ചു

September 22nd, 2013

cpi-leader-veliyam-bhargavan-dead-ePathram ഷാർജ : അന്തരിച്ച സി. പി. ഐ. നേതാവ് വെളിയം ഭാർഗ്ഗവനെ യുവ കലാ സാഹിതി ഷാർജ യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ അനുസ്മരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ യൂണിറ്റ് പ്രസിഡന്റ് കെ സുനിൽരാജ് അധ്യക്ഷനായി നടന്ന യോഗ ത്തിൽ യൂണിറ്റ് സെക്രട്ടറി പ്രശാന്ത് എം, വെളിയ ത്തിന്റെ സംഭവ ബഹുല മായ ജീവിത രേഖ അവതരി പ്പിച്ചു.

ഭൂരിപക്ഷ – ന്യൂനപക്ഷ വർഗ്ഗീയത യുടെ വെല്ലുവിളികൾ എഴുപതു കളിൽ തന്നെ തിരിച്ചറിഞ്ഞ നേതാവായിരുന്നു വെളിയം എന്ന് യോഗം അഭിപ്രായപ്പെട്ടു. വെളിയത്തിന്റെ ലളിത ജീവിതവും ഉയർന്ന ചിന്തയും എല്ലാ പൊതു പ്രവർത്തകരും മാതൃക യാക്കേണ്ടതണെന്ന് പ്രസിഡന്റ് പി. എൻ. വിനയ ചന്ദ്രൻ അഭിപ്രായ പ്പെട്ടു.

ചെറുതും വലുതുമായ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളൂടെ പുനരേകീകരണം എന്ന ആശാന്റെ സ്വപ്നം കാലഘട്ട ത്തിന്റെ ആവശ്യമായി ആളുകൾ തിരിച്ചറിയുന്നുണ്ട് എന്ന് ജനറൽ സെക്രട്ടറി പി. ശിവപ്രസാദ് പറഞ്ഞു. യോഗ ത്തിൽ മാസ് ഷാർജയുടെ നേതാവ് കൊച്ചു കൃഷ്ണൻ, ഇന്ത്യൻ എക്കോ അസോസിയേഷൻ നേതാവ് ഡേവിസ്, ഐ എം സി സി പ്രതിനിധി ഖാൻ കാരായിൽ, വിജയൻ നണിയൂർ, വിൽസൺ തോമസ്, പി എം പ്രകാശൻ, വിനോദ് എന്നിവർ വെളിയത്തിനെ അനുസ്മരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി അനുശോചിച്ചു

September 18th, 2013

cpi-leader-veliyam-bhargavan-dead-ePathram ദുബായ് : യുവ കലാ സാഹിതി, വെളിയം ഭാര്‍ഗവന്റെ നിര്യാണ ത്തില്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി യുടെ ധീരനായ പോരാളിയും വഴി കാട്ടി യുമായിരുന്നു സഖാവ് വെളിയം ഭാര്‍ഗവന്‍. ലളിതമായ ജീവിത ശൈലിയും ഉന്നത മായ മൂല്യ ബോധവും വെളിയ ത്തിന്റെ വ്യക്തിത്വ ത്തിന്റെ മാതൃകാ പരമായ പ്രത്യേകത യായിരുന്നു.

എന്നും സാധാരണ ക്കാരന്റെ അവകാശ ങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും സമര ങ്ങള്‍ക്ക് നേതൃത്വം കൊടുക്കു കയും ചെയ്തു.

അദ്ദേഹ ത്തിന്റെ വിയോഗം കേരള ത്തിലെ പുരോഗമന പ്രസ്ഥാന ങ്ങള്‍ക്ക് തീരാ നഷ്ടമാണെന്നും ആദര്‍ശ ങ്ങള്‍ക്ക് വേണ്ടി ജീവിച്ച വിപ്ളവ കാരിയായിരുന്നു ആശാന്‍ എന്നും യുവ കലാ സാഹിതി അനുസ്മരിച്ചു .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യുവകലാസന്ധ്യ 2013 : ഭൂമിയുടെ അവകാശികള്‍ രംഗ വേദിയില്‍

August 28th, 2013

yuvakalasahithy-epathram
ദുബായ് : യുവ കലാ സാഹിതി ദുബായ് ചാപ്റ്റര്‍ ഒരുക്കുന്ന ‘യുവ കലാ സന്ധ്യ 2013’ സെപ്റ്റംബര്‍ ആറിന് വൈകിട്ട് അഞ്ചു മണിക്കു അല്‍ ഖിസൈസ് മില്ലേനിയം സ്‌കൂള്‍ ഹാളില്‍ നടക്കും.

dubai-yuva-kala-sandhya-2013-ePathram

ഓണം – ഈദ് ആഘോഷ ങ്ങളോട് അനുബന്ധിച്ച് സംഘടി പ്പിക്കുന്ന പരിപാടി യില്‍ പിന്നണി ഗായകരായ ജി. വേണുഗോപാല്‍, അശ്വതി കുറുപ്പ്, ലേഖ തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേള, വോഡ ഫോണ്‍ കോമഡി സ്റ്റാര്‍ ഉല്ലാസും സംഘവും അവതരി പ്പിക്കുന്ന കോമഡി ഷോ, യുവ കലാ സാഹിതി ദുബായ് അവതരി പ്പിക്കുന്ന ‘ഭൂമിയുടെ അവകാശികള്‍ ‘ എന്ന നാടകവും അരങ്ങിലെത്തും.

വിവരങ്ങള്‍ക്ക് : 050 140 13 39

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി കെ വി അനുസ്മരണം അൽഖൂസില്‍..

July 26th, 2013

pkv-ePathram
ദുബായ് : യുവ കലാ സാഹിതി അല്‍ഖൂസ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ സഖാവ് പി കെ വി അനുസ്മരണവും അല്‍ഖൂസ് യുണിറ്റ് കണ്‍വെണ്‍ഷനും 2013 ജൂലായ് 26 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ അല്‍ഖൂസ് ഷക്‌ലാന്‍ റെസ്റ്റാറന്റില്‍ വച്ച് സംഘടിപ്പിക്കുന്നു.

അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് യുവ കലാ സന്ധ്യ ദുബായ് യുണിറ്റ് സ്വഗത സംഘം അവിടെ വച്ച് കൂടുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 14 66 465 – 050 14 01 339 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

9 of 28891020»|

« Previous Page« Previous « ഉത്തരാഖണ്ഡ് ഫണ്ടിലേക്ക് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഒരു കോടി രൂപ സംഭാവന നല്‍കി
Next »Next Page » ശൈഖ് സായിദ് അനുസ്മരണവും ചിത്ര പ്രദര്‍ശനവും ഇസ്ലാമിക് സെന്ററില്‍ »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine