ദുബായ് : ഇന്ത്യയിലെ മറ്റു സംസ്ഥാന ങ്ങളില്‍നിന്നു വിഭിന്നമായി കേരള ത്തില്‍ ഉണ്ടായ സ്ത്രീ ശാക്തീ കരണ ത്തിന് ഗള്‍ഫിലേക്ക് പോയ മലയാളികള്‍ കേരള ത്തില്‍ എത്തിച്ച പണത്തിന്‍റെ പങ്കിനെ ചെറു തായി കാണാനാവില്ല എന്ന് കേരള മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും നാട്ടിക എം. എല്‍. എ. യുമായ ഗീത ഗോപി പറഞ്ഞു. ദുബായ് റോയല്‍ പാലസ് ഹോട്ടലില്‍ യുവ കലാ സാഹിതി യു. എ. ഇ. യുടെ വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗീത ഗോപി.
ഗള്‍ഫ് പ്രവാസി കളുടെ കുടുംബ ങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തരാകാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സാധിച്ചത് ഇതുമൂലമാണ്. കേരള ത്തിലെ ഇടതു പക്ഷ ഗവണ്മെന്റുകള്‍ നടപ്പാ ക്കിയ പദ്ധതി കളാണ് സ്ത്രീകളെ സമൂഹ ത്തിന്‍റെ പൊതു ധാരയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത്. ത്രിതല പഞ്ചായത്ത് തല ത്തിലെ സ്ത്രീ സംവരണം കേരളത്തില്‍ നടപ്പാക്കിയ പരിപാടി കളില്‍ വിപ്ലവകര മായതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റുകള്‍ നടപ്പാക്കുന്ന പല നല്ല കാര്യങ്ങളും ജനങ്ങളില്‍ എത്തുന്നതില്‍ തടയുന്നത് ഉദ്യോഗസ്ഥ മേധാവിത്വം മൂലമാണ്. ജനാധിപത്യത്തിന്‍റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇതിനെതിരെ മുന്നേറാനാവൂ. ശുചിത്വ ത്തിന്‍റെ കാര്യത്തില്‍ യു. എ. ഇ. കേരളത്തിന് മാതൃകയാണ്. വീടിന്‍റെയും നാടിന്‍റെയും വൃത്തിക്ക് മുന്‍കൈ എടുത്ത് ഇറങ്ങേണ്ടത് സ്ത്രീ സമൂഹമാണ് എന്നും ഗീത ഗോപി പറഞ്ഞു
യു. എ. ഇ. ജനത യോടുള്ള യുവ കലാ സാഹിതി യുടെ ഐക്യദാര്‍ഢ്യ പ്രമേയം വിജയന്‍ നണിയൂര്‍ അവതരിപ്പിച്ചു. സംഗീത സുമിത് അദ്ധ്യക്ഷത വഹിച്ചു. പി. എന്‍. വിനയ ചന്ദ്രന്‍, യു. വിശ്വനാഥന്‍, ബിന്ദു സതീഷ് എന്നിവര്‍ പ്രസംഗിച്ചു. റോജ പ്രകാശ് സ്വാഗതവും ശ്രീലത വര്‍മ നന്ദിയും പറഞ്ഞു.